Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

066. ധാതു

70. ക്രിയാപ്രകൃതിയുടെ അന്തത്തിലെ ക, ക്ക എന്ന പ്രത്യയങ്ങളെ നീക്കിയതിന്റെ ശേഷമുള്ള രൂപത്തിന്നു ധാതു എന്നു പറയും. ശബ്ദത്തിന്റെ എറ്റവും ചെറുതായ രൂപം അത്രേ ധാതു. അതിന്നു പല രൂപഭേദങ്ങളുണ്ടായിട്ടത്രേ ശബ്ദങ്ങൾ ഉണ്ടാകുന്നതു. അടി, വിളി, മറ, പറ, കൊടു,എടു, ആ, വരു, ഇരു ഇവ ധാതുക്കൾ ആകുന്നു.
i. അബലക്രിയാപ്രകൃതി–പോകുന്നു, ചാകുന്നു, ആകുന്നു.
ii. ബലക്രിയാപ്രകൃതി–തടിക്കുന്നു, കളിക്കുന്നു, പഠിക്കുന്നു, മാനിക്കുന്നു, കൊടുക്കുന്നു.
78. അബലക്രിയകളിൽ ഉന്നു പ്രായേണ ധാതുവിനോടു ചേൎന്നുവരും.–വരുന്നു, തളരുന്നു, തുടങ്ങുന്നു, ഉറങ്ങുന്നു

താളിളക്കം
!Designed By Praveen Varma MK!