Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

065. ബലക്രിയ, അബലക്രിയ

68. ക്രിയാപദം എന്തെന്നും അൎത്ഥത്തെ അനുസരിച്ചു അതിനെ സകൎമ്മകമെന്നും അകൎമ്മകമെന്നും രണ്ടു തരങ്ങളായി ഭാഗിക്കാമെന്നും മേൽവിവരിച്ചുവല്ലോ. ഇപ്പോൾ ക്രിയയുടെ പ്രകൃതിരൂപത്തെ ആശ്രയിച്ചുള്ള ഭേദങ്ങളെ പറയുന്നു.
69. അകലുക, അറിയുക, ആക, ആഴുക, ഇഴയുക, ഈ രുക, ഉണ്ണുക, ഉഴുക, ഊറുക, ഊറ്റുക, എരിയുക, എണ്ണുക, ഏറുക, ഏലുക, കരക ഈ ക്രിയകൾ ക എന്ന അക്ഷരത്തിൽ അവസാനിക്കുന്നു. അലക്ക, അരക്ക, ആക്ക, അടിക്ക, ഇറക്ക, ഊന്നിക്ക, എണ്ണിക്ക, പഠിക്ക, അടക്ക, എടുക്ക, കൊടുക്ക, വലക്ക, വളക്ക, ക്ഷമിക്ക ഇവ ക്ക എന്ന അക്ഷരത്തിൽ അവസാനിക്കുന്നു.
ക്രിയയുടെ പ്രകൃതി ക്ക എന്നതിൽ അവസാനിച്ചാൽ അതിനെ ബലക്രിയയെന്നും ക എന്നതിൽ അവസാനിച്ചാൽ അതിനെ അബലക്രിയ എന്നും പറയും.

താളിളക്കം
!Designed By Praveen Varma MK!