Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

057. അഭ്യാസം.

1. താഴേ എഴുതിയ വാക്കുകളുടെ ലിംഗങ്ങളെ പറക. ദേവൻ, കോമട്ടി, തമ്പുരാട്ടി, അനന്തൻ, വില്ലാളി, സുമതി, കടുക്കൻ, പ്രാണി, മുടവൻ, കോപി, കുസൃതി, സജ്ജനം, സന്മാൎഗ്ഗം, സന്തുഷ്ടി, ബുദ്ധി, കൊമ്പൻ, തോഴൻ, നാടുവാഴി, താവഴി, മദ്ധ്യസ്ഥൻ, കോടാലി, ൨രിയൻ, മുള്ളൻ, കാലി, തൊണ്ടി, ചണ്ടി, വണ്ടി, തുടി, തോഴി, അനുജ, ജായ, ചന്തു, സീത, രാമൻ, വെള്ളം, കോമരം, അദ്ദേഹം, പണ്ടാരം, തങ്കം, മാക്കം, പക്കം, കൊടിയൻ.
2. താഴേ എഴുതിയ ശബ്ദങ്ങളുടെ സ്ത്രീലിംഗങ്ങൾ ഏവ? മനുഷ്യൻ, ശൂദ്രൻ, വരൻ, പുരുഷൻ, നായർ, പൊതുവാൾ, പിടാരൻ, മാരാൻ, ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, ആശാരി, കൊല്ലൻ, തട്ടാൻ, മൂശാരി, നമ്പൂതിരി, എമ്പ്രാന്തിരി, നമ്പീശൻ, പുഷ്പകൻ, വാരിയൻ, നമ്പിടി, ഭൎത്താവു, രാജാവു.
3. താഴേ എഴുതിയ ശബ്ദങ്ങളുടെ പുല്ലിംഗങ്ങളെ പറക. ബ്രാഹ്മണി, മാധവി, കൂനി, തൊണ്ടി, തീയ്യത്തി, ചാലിയത്തി, വണ്ണാത്തി, ആശാത്തി, പൊതുവാട്ടി, മണവാട്ടി, തമ്പാട്ടി, കണിയാട്ടി, മഹാറാണി, രാജ്ഞി, സുന്ദരി, വിദുഷി, ഭാൎയ്യ, പെങ്ങൾ, നങ്ങിയാർ, മാതാവ്.
4. താഴേ എഴുതിയ ശബ്ദങ്ങളോടു ത്തി എന്ന പ്രത്യയത്തെച്ചേൎത്തു സ്ത്രീലിംഗശബ്ദങ്ങളെ ഉണ്ടാക്കുക. വാണിയൻ, ചാലിയൻ, തീയ്യൻ, വണ്ണാൻ, മാരാൻ, മുടവൻ, കുശവൻ, വളിഞ്ചിയൻ, മുകയൻ, മുക്കുവൻ, തട്ടാൻ, കൊല്ലൻ, കിടാരൻ, വേലൻ.
5. ആശാരി, ഊരാളി, രാവാരി, കാവുതിയൻ, ഇടിയൻ, മൂശാരി, ഈ ശബ്ദങ്ങളോടു ചി പ്രത്യയം ചേൎത്തു സ്ത്രീലിംഗങ്ങളെ വരുത്തുക.
6. തമ്പുരാൻ, പൊതുവാൻ, മണവാളൻ, തമ്പാൻ. ഇവയോടു ട്ടി ചേൎത്തു സ്ത്രീലിംഗശബ്ദങ്ങളെ വരുത്തുക.

താളിളക്കം
!Designed By Praveen Varma MK!