Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

056. പ്രകൃതി, പ്രത്യയം.

57. രാമൻ അടിച്ചു, രാമനെ അടിച്ചു എന്നതിൽ എന്താകുന്നു വ്യത്യാസം? ഒന്നിൽ രാമൻ എന്നും മറ്റേതിൽ രാമനെ എന്നും ഉള്ള രൂപഭേദത്താൽ, ഒന്നിൽ രാമൻ ആഖ്യയായും മറ്റേതിൽ കൎമ്മമായും വന്നു. രാമൻ എന്നതിന്റെ ഒടുവിൽ എ എന്നതു ചേൎത്തുച്ചരിക്കുന്നതിനാലാകുന്നു ഈ ഭേദം ഉണ്ടായതു.
58. അൎത്ഥഭേദത്തിന്നായിട്ടു വാക്കിന്റെ അന്തത്തിൽ ചേരുന്നതു ഏതോ ആയതു പ്രത്യയം ആകുന്നു. രാമനെ എന്നതിൽ എ എന്നതു പ്രത്യയം തന്നേ.
59. പ്രത്യയം യാതൊന്നിനോടു ചേരുന്നുവോ ആയതു പ്രകൃതി ആകുന്നു. മൂപ്പു എന്ന പ്രകൃതിയോടു അൻ എന്ന പ്രത്യയത്തെച്ചേൎത്താൽ മൂപ്പുള്ള പുരുഷൻ എന്നൎത്ഥത്തോടു കൂടിയ മൂപ്പൻ എന്ന ശബ്ദുവും, ത്തി എന്ന പ്രത്യയം ചേൎത്താൽ മൂപ്പുള്ള സ്ത്രീ എന്നൎത്ഥമുള്ള മൂപ്പത്തി എന്ന ശബ്ദവും, ഉണ്ടാകുന്നു.
(iii) ലിംഗപ്രത്യയങ്ങൾ.

60. അൻ, ആൻ ഈ പ്രത്യയങ്ങൾ പുരുഷനെ കുറിക്കുന്നേടത്തു പുല്ലിംഗപ്രത്യയങ്ങളും അൾ, ആൾ, ത്തി, അ, ഇ ഇവ സ്ത്രീയെ കാണിക്കുന്നേടത്തു സ്ത്രീലിംഗപ്രത്യയങ്ങളും അം എന്നതു പ്രായേണ നപുംസകലിംഗപ്രത്യയവും ആകുന്നു.
പുല്ലിംഗം.

സ്ത്രീലിംഗം.

ത്തി എന്നതിനു പകരം ചിലേടങ്ങളിൽ (i.)ച്ചി എന്നും (ii.)ട്ടി എന്നും കാണും.

താളിളക്കം
!Designed By Praveen Varma MK!