Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

040. അഭ്യാസം.

1. കുട്ടി വന്നു പലകമേൽ ഇരുന്നു തന്റെ പാഠങ്ങളെ പഠിച്ചു. 2, കുട്ടിയെ കണ്ടു അമ്മ അത്യന്തം സന്തോഷിക്കുന്നു. 3. ഗുരുവിനെ കണ്ടു ശിഷ്യൻ എഴുനീറ്റു ഭക്തിയോടെ നമസ്കരിച്ചു. 4. പണിക്കാരൻ പശുക്കളെ ആലയിൽ കൂട്ടിപ്പോയി. 5. വേടൻ, നരിക്കുട്ടിയെ തന്റെ കുടിയിൽവെച്ചു വളൎത്തി. 6. കുട്ടികൾ തങ്ങളുടെ അമ്മയച്ഛന്മാരെ ബഹുമാനിക്കേണം.
(1) ഈ വാക്യങ്ങളിലെ ക്രിയാപദങ്ങളെ എടുത്തു അവയിൽ ഓരോന്നു സകൎമ്മകമോ, അകൎമ്മകമോ എന്നു കാരണത്തൊടു കൂടി ഉത്തരം പറക. (2) ആറു അകൎമ്മകക്രിയകളെ പറക. (3) ആറു സകൎമ്മകക്രിയകളെ പറക. (4) മേൽവാക്യങ്ങളിലെ ആഖ്യം, ആഖ്യാതം, കൎമ്മം ഇവയെ പറക. (5) കൎമ്മമുള്ള വാക്യങ്ങളിലെ ആഖ്യാതം എന്തു ക്രിയയായിരിക്കും?

താളിളക്കം
!Designed By Praveen Varma MK!