Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

039. സകൎമ്മകക്രിയ, അകൎമ്മകക്രിയ.

43. അമ്മ ശിശുവിനെ സ്നേഹിക്കുന്നു’ എന്ന വാക്യത്തിൽ സ്നേഹിക്കുന്നു എന്ന ക്രിയാപദം അൎത്ഥപൂൎത്തിക്കായിട്ടു ശിശുവിനെ എന്ന കൎമ്മം ആവശ്യപ്പെടുകയാൽ ഈ ക്രിയയെ സകൎമ്മകക്രിയ എന്നു പറയും.
44. സകൎമ്മകം എന്നാൽ കൎമ്മത്തോടു കൂടിയതു എന്നു ൎഅത്ഥം. സകൎമ്മകക്രിയയെന്നു പറഞ്ഞാൽ അൎത്ഥപൂൎത്തിക്കായിട്ടു കൎമ്മം ആവശ്യമായ്വരുന്ന ക്രിയ എന്നു താൽപൎയ്യം.
45. അമ്മ വന്നു’ എന്ന വാക്യത്തിൽ വന്നു എന്ന ക്രിയയുടെ അൎത്ഥം പൂൎത്തിയാവാനായിട്ടു കൎമ്മം ആവശ്യപ്പെടുന്നില്ല. അതുകൊണ്ടു അതിനെ അകൎമ്മകക്രിയ എന്നു പറയും.
46. അകൎമ്മകം എന്നതിന്റെ അൎത്ഥം കൎമ്മം ഇല്ലാത്തതു എന്നാകുന്നു. അകൎമ്മകക്രിയ എന്നു പറഞ്ഞാൽ അൎത്ഥപൂൎത്തിക്കു കൎമ്മം ആവശ്യമായ്വരാത്ത ക്രിയ എന്നു താൽപൎയ്യം

താളിളക്കം
!Designed By Praveen Varma MK!