Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

036. കൎമ്മം.

40. രാമൻ കുട്ടിയെ അടിച്ചു. ഈ വാക്യത്തിൽ രാമൻ എന്ന നാമപദം ആഖ്യയും അടിച്ചു എന്ന ക്രിയാപദം ആഖ്യാതവും ആകുന്നുവെന്നു നിങ്ങൾക്കു അറിയാമല്ലോ. കുട്ടിയെ എന്നതു എന്തെന്നു ഇപ്പോൾ ആലോചിക്കാം.
41. രാമൻ അടിച്ചു എന്ന ആഖ്യയും ആഖ്യാതവും മാത്രം പറയുന്നതായാൽ ആ വാക്യത്തിൽ പറയേണ്ടതെല്ലാം പറഞ്ഞിട്ടില്ലെന്നു തോന്നാതിരിക്കയില്ല. രാമൻ അടിച്ചു എന്നു പറഞ്ഞു മതിയാക്കാതേ രാമൻ കുട്ടിയെ അടിച്ചു എന്നു പറയുന്ന പക്ഷം ഇനിയും വല്ലതും പറയാനുണ്ടെന്നു തോന്നുന്നില്ല. അതിനാൽ അൎത്ഥം പൂൎത്തിയാവാൻ കുട്ടിയെ എന്ന നാമത്തെ അടിക്ക എന്ന ക്രിയ ആവശ്യപ്പെടുന്നു. ഈ ആവശ്യം അടിക്ക മുതലായ ക്രിയകളുടെ സ്വഭാവം നിമിത്തം ഉണ്ടായതാകുന്നു. അടിക്ക എന്ന ക്രിയയുടെ പ്രവൃത്തി അല്ലെങ്കിൽ വ്യാപാരം രാമനിലും ആ പ്രവൃത്തിയാലോ വ്യാപാരത്താലോ ഉണ്ടാകുന്ന ഫലം ആഖ്യയായ രാമൻ ആരോടു ചേരേണമെന്നു വിചാരിക്കുന്നുവോ അവനിലും ഇരിക്കുന്നു. മേൽവാക്യത്തിൽ അടിക്ക എന്നതിന്റെ ഫലം കുട്ടി അനുഭവിക്കേണമെന്നു രാമൻ ഇച്ഛിക്കുന്നതുകൊണ്ടു കുട്ടിയെ കൎമ്മം എന്നു പറയുന്നു.
42. കൎമ്മമായ്വരുന്ന പദം നാമം തന്നേ.

താളിളക്കം
!Designed By Praveen Varma MK!