Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

035. പരീക്ഷ.

1. ആഖ്യാതമെന്നാൽ എന്തു?
2. ഏതു പദം ആഖ്യാതമായിരിക്കും?
3. നാമപദം ആഖ്യാതമാകുമോ?
4. ആഖ്യയും ആഖ്യാതവും തമ്മിലുള്ള സംബന്ധത്തെ അഭേദസംബന്ധം എന്നു എപ്പോൾ പറയും?
5. അഭേദസംബന്ധമെന്നാൽ എന്തു?
6. അഭേദത്തെ കാണിക്കുന്ന ക്രിയാപദം ഏതു?
7. ആകുക എന്ന ക്രിയാപദത്തിന്റെ പ്രയോജനം എന്തു?
8. സംബന്ധക്രിയ എന്നാൽ എന്തു?
9. ആഖ്യാതപൂരണം എന്നാൽ എന്തു?
10. രാമൻ ദുഷ്ടൻ അല്ല എന്ന വാക്യത്തിൽ അല്ല എന്നതിന്റെ പ്രയോജനം എന്തു?
11. ഈശ്വരൻ സൎവ്വശക്തനാകുന്നു എന്ന വാക്യത്തിൽ ആഖ്യയും ആഖ്യാതവും തമ്മിൽ ഉള്ള സംബന്ധം അഭേദമെന്നു എന്തിന്നു പറയുന്നു?
12. സംബന്ധക്രിയ അഭേദത്തെ കാണിക്കുന്നതുകൊണ്ടു ആഖ്യയുടെ സ്ഥാനത്തു നാമാഖ്യാതത്തെയും ആഖ്യാതതത്തിന്റെ സ്ഥാനത്തു ആഖ്യയെയും പ്രയോഗിച്ചു വാക്യങ്ങളെ എല്ലായ്പോഴും മാറ്റാമോ? പശുക്കൾ മൃഗങ്ങളാകുന്നു എന്നു പറയേണ്ടെടത്തു മൃഗങ്ങൾ പശുക്കളാകുന്നു എന്നു പറയാമോ?

താളിളക്കം
!Designed By Praveen Varma MK!