Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

031. അഭ്യാസം

1. ചന്ദ്രൻ ശോഭിച്ചു.
2. പക്ഷികൾ കൂട്ടിൽ കൂടുന്നു.
3. കുട്ടികൾ ഈശ്വരനെ സ്മരിക്കുന്നു.
4. പണിക്കാർ പ്രവൃത്തിപിരിഞ്ഞു.
5. നീ സദാ സത്യം പറക.
6. നക്ഷത്രങ്ങൾ മിന്നുന്നു.
7. കപ്പൽ കടലിൽ ആണ്ടു.
8. ഞാൻ ആ ഗ്രാമം വിട്ടുപോയി.
9. ഒരു കിഴവൻ എന്നെക്കണ്ടു.
10. കാഫ്രികൾ മനുഷ്യരെ തിന്നുന്നു.
11. രാജാവു എന്നോടു പ്രീതികാണിച്ചു.
12. ദൈവം നിങ്ങളെ കാത്തുകൊള്ളും. ഈ വാക്യങ്ങളിലെ ആഖ്യയെയും ആഖ്യാതത്തെയും തിരിച്ചെഴുതുക. ഇവ ഓരോന്നു എന്തു പദമെന്നു പറകയും ചെയ്ക.

താളിളക്കം
!Designed By Praveen Varma MK!