Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

019. പരീക്ഷ.

1. സ്ഥൂലവിഭാഗം, സൂക്ഷ്മവിഭാഗം ഇവയെ വിവരിക്കുക
. 2. സ്ഥൂലവിഭാഗത്താൽ എന്തു കിട്ടുന്നു?
3. അംശം എന്നാൽ എന്തു്?
4. അംശങ്ങളുടെ പേരുകൾ എന്തു നാമമായിരിക്കും?
5. സൂക്ഷ്മവിഭാഗത്താൽ എന്തു കിട്ടുന്നു?
6. അംശം, ഗുണം ഇവ തമ്മിൽ വ്യത്യാസമെന്തു?
7. ഗുണമെന്നാൽ എന്തു?
8. കള്ളത്തരം, ദുഷ്ടത, ക്രൂരത, പാരുഷ്യം, മടി, ചതി ഇവയെ ഗുണനാമങ്ങളെന്നു പറയാമോ?
9. ഗുണമെന്നതു സദ്ഗുണം, ദുൎഗ്ഗുണം ഇവ രണ്ടിന്നും പൊതുവിലുള്ള പേരോ?
10. ഗുണനാമങ്ങൾ്ക്കു ചില ഉദാഹരണങ്ങളെ പറക.

താളിളക്കം
!Designed By Praveen Varma MK!