Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

014. മേയനാമം.

17. പൊൻ, വെള്ളി, വെള്ളം, മണ്ണു, കല്ലു, വിറകു, വായു, എണ്ണ എന്നിങ്ങിനെയുള്ള ചില നിൎജ്ജീവവസ്തുക്കളെ പറയുമ്പോൾ ഈ ശബ്ദങ്ങൾ ലോകത്തിലുള്ള ഈ വിധം വസ്തുക്കളുടെ രാശികളെയും അവയുടെ അംശങ്ങളെയും ഒന്നായി ഗ്രഹിക്കുന്നു. പൊൻ എന്നു പറയുന്ന വൎഗ്ഗത്തിൽ ചേരുന്ന എല്ലാ പൊന്നും ഒരുപോലെയാകയാൽ അതിന്നു വ്യക്തിഭേദമില്ല. പൊൻ എന്നതു അഖണ്ഡമായ പൊന്നിന്റെ രാശിയുടെ പേരാകയാൽ ജാതിഭേദവും ഇല്ല.
18. ജാതിഭേദവും വ്യക്തിഭേദവും ഇല്ലാത്ത നിൎജ്ജീവവസ്തുക്കളുടെ രാശികളെയോ അംശങ്ങളെയോ പറയുന്ന പേരുകൾ മേയനാമങ്ങൾ (ഈ സംജ്ഞ കേരളപാണിനീയത്തിൽനിന്നു എടുത്തതാകുന്നു) ആകുന്നു.
ലോഹമെന്ന ജാതിയിൽ ഉൾപ്പെടുന്ന പൊൻ, വെള്ളി, ചെമ്പു, ഇരിമ്പു, ഈയം, തുത്തനാഗം മുതലായ വ്യക്തികൾ മേയനാമങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!