Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

120. വ്യാകരണമിത്രം എന്ന ഗ്രന്ഥം

117. വാക്കുകളെ നാമം, ഗുണവചനം, ക്രിയ, ക്രിയാവിശേഷണം, അവ്യയം എന്നീ അഞ്ചു വിധമായും, നാമത്തെ സംജ്ഞാനാമം, സാമാന്യനാമം, മേയനാമം, സമൂഹനാമം, ഗുണനാമം, സൎവനാമം, എന്നിങ്ങിനെയും വിഭാഗിച്ചിരിക്കുന്നു. നാമത്തിന്നു വരുന്ന രൂപഭേദങ്ങൾ ലിംഗം, വചനം, വിഭക്തി ഇവയെ ആശ്രയിച്ചു രൂപഭേദങ്ങൾ ഉണ്ടാകുന്നു. ക്രിയയുടെ വിഭാഗം സകൎമ്മകം, അകൎമ്മകം, ബലം, അബലം, ഭാവം, നിഷേധം, പൂൎണ്ണം, അപൂൎണ്ണം എന്നിവയാകുന്നു, ക്രിയക്കു രൂപഭേദം, കാലസംബന്ധമായും പുരുഷസംബന്ധമായും ഉണ്ടാകും. ഗുണവചനങ്ങളിൽ ചിലതിന്നു നാമത്തിന്നുള്ള രൂപഭേദങ്ങൾ ഉണ്ടാകും. എന്നാൽ ചിലത ഭേദമില്ലാതെയും വരും. ക്രിയാവിശേഷണങ്ങൾ പലവയും നാമങ്ങളിൽനിന്നുണ്ടായവയാകുന്നു. ഇവക്കും രൂപഭേദം ഇല്ല, അവ്യയത്തിന്നും രൂപഭേദമില്ല.
118. ഇങ്ങിനെ വാക്കുകളെ പ്രകൃതി പ്രത്യയങ്ങളായി വിഭാഗിച്ചു, അൎത്ഥത്തെ നിശ്ചയിക്കുന്ന ശാസ്ത്രം വ്യാകരണമാകുന്നു. ഈ ശാസ്ത്രത്തിൽ അടങ്ങിയ പല ഭാഗങ്ങളിലും വാഗ്വിഭാഗത്തെയും ശബ്ദസ്വരൂപത്തെയും കുറിച്ചു അല്പമായി പ്രസ്താവിച്ചിട്ടുണ്ടു. ഈ രൂപങ്ങളെ വരുത്തേണ്ടുന്ന വിധങ്ങളെപ്പറ്റി ഉപരി ഗ്രന്ഥത്തിൽ(വ്യാകരണമിത്രം എന്ന ഗ്രന്ഥം ഉടനെ പ്രസിദ്ധപ്പെടുത്തും) വിവരിക്കും.

താളിളക്കം
!Designed By Praveen Varma MK!