Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

118. വാക്യവിഭജനം.

110. വാക്യത്തിലെ അംശങ്ങളെ വേറിട്ടെടുത്തു അവക്കു തമ്മിലുള്ള സംബന്ധത്തെ കാണിക്കുന്നതിന്നു വാക്യവിഭജനം എന്നു പേർ.
111. വാക്യത്തിൽ ആഖ്യ, ആഖ്യാതം, കൎമ്മം എന്ന അംശങ്ങൾ ഉണ്ടെന്നു മുമ്പേ വിവരിച്ചിട്ടുണ്ടു. ഈ മൂന്നു അംശങ്ങൾക്കും വിശേഷണങ്ങൾ ഉണ്ടായിരിക്കാം. പല വാക്യങ്ങൾ ഒന്നിച്ചു ചേൎന്നു ഒരൊറ്റ വാക്യമായിത്തീരാം; എന്നാൽ ഇവിടെ ഒരു ഒറ്റ ആഖ്യയും ആഖ്യാതവും ചേൎന്നുണ്ടാകുന്ന കേവലവാക്യങ്ങളെ പറ്റി മാത്രം പറയുന്നുള്ളു.
112. ആഖ്യ എല്ലായ്പോഴും പ്രഥമവിഭക്തിയിൽ ആയിരിക്കും. ആർ, ഏതു എന്ന പദങ്ങളെ ഒരു വാക്യത്തിലെ ക്രിയയോടു ചേൎത്തുണ്ടാക്കിയ ചോദ്യത്തിന്നുത്തരമായി വരുന്നതു ആഖ്യ. രാമൻ വന്നു ഇതിൽ ആർ? വന്നുഎന്ന ചോദ്യത്തിന്നുത്തരം രാമൻ എന്നാകയാൽ രാമൻ ആഖ്യയാകുന്നു. എന്തു എന്നതിനെ വാക്യത്തിലെ ക്രിയയോടു ചേൎത്തുണ്ടാകുന്ന ചോദ്യത്തിന്നുത്തരമായ്വരുന്ന ക്രിയ ആഖ്യാതം. രാമൻ വന്നു. രാമൻ എന്തു ചെയ്തു? വന്നു എന്നുത്തരം. അതിനാൽ വന്നു എന്നതു ആഖ്യാതം. വാക്യത്തിലെ ക്രിയയെ ആരെ, എന്തിനെ എന്ന പദങ്ങളോടു ചേൎത്തു വാക്യം ഉണ്ടാക്കി അതിന്നുത്തരമായി കിട്ടുന്നതു തന്നെ കൎമ്മം. രാമൻ കുട്ടിയെ അടിച്ചു എന്നേടത്തു രാമൻ ആരെ അടിച്ചു എന്ന ചോദ്യത്തിന്നുത്തരമായി കുട്ടിയെ എന്നു പറഞ്ഞാൽ കുട്ടിയെ എന്നതു കൎമ്മം. കൎമ്മം ദ്വിതീയവിഭക്തിയിൽ ഇരിക്കും,
113. ആഖ്യയും കൎമ്മവും എല്ലായ്പോഴും നാമം ആയിരിക്കും ആഖ്യാതം ക്രിയയോ നാമമോ ആയിരിക്കും. നാമം ആഖ്യാതമാകുന്നു എങ്കിൽ അതിനോടു കൂടി സംബന്ധക്രിയ ചേരും.
114. ആഖ്യയോടു അന്വയിക്കുന്ന വിശേഷണങ്ങൾ ആഖ്യാവിശേഷണങ്ങൾ, കൎമ്മത്തോടു അന്വയിക്കുന്നവ കൎമ്മവിശേഷണങ്ങൾ, ആഖ്യാതത്തോടു അന്വയിക്കുന്നവ ആഖ്യാതവിശേഷണങ്ങൾ ആകുന്നു.
115. പ്രഥമ ആഖ്യയും, ദ്വിതീയ കൎമ്മവും, ഷഷ്ഠി നാമവിശേഷണവും ആയിരിക്കും. ശേഷം വിഭക്തികൾ ക്രിയാപദത്തോടു അന്വയിക്കും. ഇവയെ ക്രിയാവിശേഷണമായിട്ടെടുക്കേണം. സപ്തമിയോടു ഏ ചേൎന്നാൽ നാമവിശേഷണമായ്വരും.
മലനാട്ടിലേ രാജാവു; വീട്ടിലേ കാൎയ്യം; ദേഹത്തിലേ രോഗം; എന്നിലേ സ്നേഹം. നാട്ടിലേ വൎത്തമാനം, കാട്ടിലേ പെരുവഴിയമ്പലം.

116. ഇനി വാക്യവിഭജനത്തിന്നു ഉദാഹരണങ്ങളെ പറയുന്നു.
(i) പ്രയോജനമുള്ള അറിവു എല്ലാ ബഹുമാനങ്ങളും നിസ്സംശയം ഉണ്ടാക്കും.

(ii.) ഇളയ കുമാരൻ ദിവസന്തോറും വിദ്യയിലും സന്മാൎഗ്ഗമൎയ്യാദയിലും അറിവു വൎദ്ധിപ്പിച്ചു.
1. ഇളയ എന്ന ഗുണവചനം കുമാരൻ എന്ന ആഖ്യയുടെ വിശേഷണം.
2. കുമാരൻ ആഖ്യ; വൎദ്ധിപ്പിച്ചു എന്നതിനോടു അന്വയിക്കുന്നു.
3. ദിവസന്തോറും കാലത്തെ കാണിക്കുന്നു; വൎദ്ധിപ്പിച്ചു എന്ന ക്രിയയുടെ വിശേഷണം.
4. വിദ്യയിലും സപ്തമവിഭക്തികൾ വൎദ്ധിപ്പിച്ചു എന്ന ക്രിയയുടെ സ്ഥലത്തെ (= അധികരണത്തെ) കാണിക്കുന്നു.
5. സന്മാൎഗ്ഗമൎയ്യാദയിലും
6. അറിവു എന്നതു ക്രിയാനാമം; വൎദ്ധിപ്പിച്ചു എന്നതിന്റെ കൎമ്മം.
7. വൎദ്ധിപ്പിച്ചു ആഖ്യാതം; (ക്രിയാപദം).
(iii.) യൂറോപ്പുഖണ്ഡത്തിൽ പ്രഷ്യയിൽ ഒരിക്കൽ ബഹുവീൎയ്യവാനായ ഒരു രാജാവുണ്ടായിരുന്നു.

താളിളക്കം
!Designed By Praveen Varma MK!