Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

112. പ്രകാരം.(ക്രിയാവിശേഷണങ്ങൾ)

1. സുമുഖി നല്ലവണ്ണം പാടി. 2. അവൻ കരയും ഭാവം നിന്നാൻ. 5. കുട്ടി ഉറക്കെ വിലാപിച്ചു. 4. മന്ദമന്ദം ശിശു നടന്നു. 5. പതുക്കേ പറ. 6. തിണ്ണം പറഞ്ഞു. 7. ചാലവേ സമീഹിതം സാധിച്ചു. 8. പറഞ്ഞപ്രകാരം ചെയ്ക. 9. തോന്നുംവണ്ണം ചെയ്യൊല്ല. 10. പലവഴി താഴ്ത്തി. 11. ഇങ്ങിന്റെ സംഭവിച്ചു. 12. എങ്ങിനെ പറഞ്ഞു. നല്ല വണ്ണം, ഭാവം, മന്ദം, അങ്ങിനെ ഇത്യാദിയും അവ്യയം. ഈ പ്രയോഗത്തിൽ സാഹിത്യവും സപ്തമിയും വരും.
സാഹിത്യം:
1. ഊക്കോടേ പാഞ്ഞു. 2. വായു ബലത്തോടേ വിശി. 3. കോപത്തോടുരചെയ്തു. 4. സന്തോഷത്തോടേ ചെയ്തു. 5. നേരോടേ ചൊല്ലുവിൻ, 5. സുഖത്തോടേ ഇരിക്ക.
സപ്തമി:
1. വേഗത്തിൽ പാടി. 2. സുഖത്തിൽ ഇരുന്നു. 3. വെടിപ്പിൽ വെച്ചു. 4. ഈ വിധത്തിൽ ചെയ്യാം. 5. ശരീരം വൃത്തിയിൽ വെക്കേണം. 6. നന്മയിൽ ചൊന്നാർ.
ജ്ഞാപകം: വിഭക്തിപ്രത്യയങ്ങൾ ഇല്ലാതേ, ക്രിയാവിശേഷണങ്ങളായ്വരുന്ന നാമങ്ങളും അവ്വയങ്ങളായിട്ടു സ്വീകരിക്കേണം. ക്രിയാവിശേഷണങ്ങൾക്കുള്ള അൎത്ഥം തന്നേ ഇവയും കാണിക്കുന്നു.
(i.) സ്ഥലം.
അവിടെ, ഇവിടെ, എവിടെ, അങ്ങു, ഇങ്ങു, എങ്ങു, അകലേ, അരികേ, നീളേ, ദൂരം, മീതേ, വഴിയേ, താഴേ, ചാരത്തു. ദൂരത്തു, അരികത്തു, നെഞ്ചത്തു, കിഴക്കോട്ടു, തെക്കോട്ടു ഇത്യാദി അവ്യയങ്ങൾ സ്ഥലത്തെ കാണിക്കുന്നു.
(ii.) കാലം.
അപ്പോൾ, ഇപ്പോൾ, എപ്പോൾ, അന്നു, ഇന്നു, എന്നു, ഇന്നലേ, നാളേ മറ്റന്നാൾ, വൈകുനേരം, അന്നേരം, അക്കാലം, തൽക്ഷണം, ഉടനേ, വേഗം, തെറ്റെന്നു ഇത്യാദി അവ്യയങ്ങൾ കാലത്തെ കാണിക്കുന്നു.
(iii.) പ്രകാരം.
വണ്ണം, ഉറക്കേ, പതുക്കേ, പ്രകാരം, പോലെ, അങ്ങിനെ, ഇങ്ങിനെ, എങ്ങിനെ, ജാതി (ഒരു ജാതി = ഒരു വിധം) ഇത്യാദി അവ്യയങ്ങൾ പ്രകാരാൎത്ഥത്തിൽ പ്രയോഗിക്കുന്നു.
(iv.) പ്രമാണം.
അത്ര, ഇത്ര, എത്ര, ഇത്തിരി, തെല്ലു, കുറേ, ഓളം ഇത്യാദി അവ്യയങ്ങൾ പ്രമാണത്തെ സൂചിപ്പിക്കുന്നു.
(v.) സംഖ്യ.
ഒരിക്കൽ, ഒരുകുറി, നാലുവട്ടം, പത്തുരു ഇത്യാദി അവ്യയങ്ങൾ.
(vi.) നിശ്ചയം.
നിശ്ചയം, നിൎണ്ണയം, അസംശയം, തീൎച്ച ദൃഢം ഇത്യാദി.
[ജ്ഞാപകം: ക്രിയകൾ പ്രവൃത്തിയും കാലവും കാണിക്കുന്നു. ഈ രണ്ടു അൎത്ഥവും പൊയ്പോയിട്ടു പ്രത്യയങ്ങളെപോലെ നാമങ്ങളോടു ചേൎന്നുവരുന്ന കൊണ്ടാദിക്രിയാന്യൂനങ്ങളും അവ്യയങ്ങളാകുന്നു.]
1. കൊണ്ടു, തൊട്ടു, ചൊല്ലി, കുറിച്ചു. പറ്റി, (പൂണ്ടു, ആൎന്നു,) കാൾ, കാട്ടിൽ ഇത്യാദി, ഇവ ദ്വിതീയാന്തനാമങ്ങളോടു ചേൎന്നുവരും. 2. കൂട, ചേൎന്നു, ഒരുമിച്ചു, ഒത്തു ഇത്യാദി. ഇവ സാഹിത്യത്തോടു ചേൎന്നുവരും. 3. ആയി, ആയ്ക്കൊണ്ടു, വേണ്ടി ഇത്യാദി. ഇവ ചതുൎത്ഥിയോടു ചേൎന്നുവരും. 4. കൂടെ (=ഊടെ), വെച്ചു ഇത്യാദി. ഇവ സപ്തമിയോടു ചേൎന്നുവരും.
ഉദാഹരണം.
1. വയറുകൊണ്ടു ഇഴയുകയോ കുറുങ്കാൽകൊണ്ടു തത്തുകയോ ചെയ്യുന്ന ജന്തു ക്കൾക്കു ഇഴജന്തുക്കൾ എന്നു പേർ. 2. അവ വെള്ളത്തിൽ കൂടേ നീന്തുന്നു. 3. ഇഴജന്തുക്കളിൽ വെച്ചു മലമ്പാമ്പു വളരേ വലിപ്പമുള്ളതു. 4. ബ്രാഹ്മണൎക്കായി സദ്യ കഴിച്ചു. 5. രാജ്യം തൊട്ടു കലഹം ഉണ്ടായി. 6. ഭീമനെക്കാൾ ബലിഷ്ഠൻ ആരുള്ളൂ? 7. ധനത്തെക്കുറിച്ചു കലഹിക്കേണ്ട. 8. ആനന്ദം പൂണ്ടു നടന്നു.

താളിളക്കം
!Designed By Praveen Varma MK!