Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

111. കാലം.(ക്രിയാവിശേഷണങ്ങൾ)

1. രാമൻ എപ്പോൾ പോകും? 2. ഞാൻ ഇന്നു പോകും. 3. കൃഷ്ണൻ ഇപ്പോൾ എത്തി. 4. ഞാൻ ഇന്നലേ പോയിരുന്നു. 5. അപ്പോൾ പറക. 6. അന്നു എന്തുകൊണ്ടു പറഞ്ഞില്ല. 7. സദ്യദിവസം രാവിലേ കുളിച്ചു. 8. പെട്ടെന്നു. ശൈത്യം തട്ടി. 9. മുമ്പു പറഞ്ഞു. 10. പിന്നേ പറയാം. 11. നാളേ വാ. 12. അന്നേരം കാണാം. എപ്പോൾ ഇത്യാദിയും അവ്യയം ആകുന്നു. ജ്ഞാപകം: തെറ്റെന്നു, പെട്ടെന്നു, ചിക്കനേ, പൊടുക്കനേ, കടുക്കനേ, ചീളെന്നു, നാളെന്നു, കോളെന്നു, കടുകെന്നു. ഇവയെയും ഇവിടെ ചേൎക്കാം ഇവയും അവ്യയങ്ങൾ ആകുന്നു. ഇവിടെയും ചതുൎത്ഥിയും സപ്തമിയും വരും.
ചതുൎത്ഥി:
1. പത്തു മണിക്കു വാ. 2. ഉച്ചക്കു എത്തി. 3. സന്ധ്യക്കു ജപിച്ചു. 4. ശുഭമുഹൂൎത്തത്തിന്നു കാൎയ്യം തുടങ്ങി. 5. അൎദ്ധരാത്രിക്കു അവസാനിച്ചു. 6. നാലുമണിക്കു യാത്ര പുറപ്പെട്ടു.
സപ്തമി:
1. ആദിയിൽ എന്തുണ്ടായി? 2. ഒരു നിമിഷത്തിൽ ചെയ്തു. 3. ക്ഷണത്തിൽ വാ. 4. കൊല്ലത്തിൽ രണ്ടു പ്രാവശ്യം എടുക്കും.
ജ്ഞാപകം: കാലനാമങ്ങളോടു തോറും ചേൎന്നു ക്രിയാവിശേഷണങ്ങൾ ഉണ്ടാകും. നാൾതോറും, ദിവസംതോറും, കൊല്ലുന്തോറും, വൎഷന്തോറും, ആഴ്ചതോറും, മാസന്തോറും. ഇത്യാദിയും അവ്യയം.

താളിളക്കം
!Designed By Praveen Varma MK!