Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

107. പരീക്ഷ.

1. ഗുണവചനം എന്നാൽ എന്തു?
2. ഗുണവചപനത്തിൻറ ഉപയോഗം എന്തു?
3. ഗുണവചനങ്ങളെക്കൊണ്ടു എന്താവശ്യം?
4. ഗുണവചനത്തിന്നും ഗുണനാമത്തിന്നും തമ്മിൽ വ്യത്യാസം എന്തു?
5. വിശേഷണമെന്നാൽ എന്തു?
6. നാമവിശേഷണങ്ങളാകുന്ന പദങ്ങൾ ഏവ?
7. ഗുണവചനങ്ങളും വിശേഷണങ്ങളും ഒന്നു തന്നെയോ?
8. ഇവ തമ്മിൽ എന്തു ഭേദം?
9. പൂൎവവിശേഷണമെന്നാൽ എന്തു? ഉദാഹരണങ്ങളെ പറക.
10. വിശേഷണം വിശേഷ്യത്തിന്റെ പിന്നിൽ വന്നാൽ അതിന്നുണ്ടാകുന്ന രൂപഭേങ്ങൾ ഏവ? ഉദാഹരിക്ക.
11. വിശേഷ്യമെന്നാൽ എന്തു?
12. ഗുണനാമത്തെ നാമത്തോടു ചേൎക്കുവാനുപയോഗിക്കുന്ന ക്രിയ ഏതു?
13. ഗുണവചനം സംസ്കൃതഭാഷയിൽ നിന്നുണ്ടായതാണെങ്കിൽ അതിനെ നാമത്തോടു ചേൎക്കുന്നതു എങ്ങിനെ?
14. ശുദ്ധമലയാളവാക്കുകൾ ഉത്തരവിശേഷണങ്ങൾ ആകുന്നുവെങ്കിൽ അവയെ വിശേഷ്യത്തോടു ചേൎക്കുന്നതു എങ്ങിനെ?

താളിളക്കം
!Designed By Praveen Varma MK!