Contacts

ആയില്യംതിരുനാള്‍ രാമവര്‍മ്മരാജാ

ഭാഷാശാകുന്തളം


ഡോ.കെ.വി തോമസിന്റെ ലൈബ്രറിയിന്‍നിന്നും






iii
കിയതുക്കൊണ്ടാണ് ദുഷ്യന്തനും ശകുന്തളയും ഇന്നും നമ്മുടെ മുമ്പിൽ സജ്ജീവമായി പ്രശോഭിക്കുന്നത്. അംഗുലീയവൃത്താന്തം കഥാമർമ്മമായി തീർന്നതിനാൽ നാടകത്തിനു അഭിജ്ഞാനശാകുന്തളമെന്ന അഭിധാനം നൽകപ്പെട്ടു. ആകപ്പാടെ,


"കവിതാ കാളിദാസസ്യ
തത്രശാകുന്തളം മതം"

എന്നുള്ള പ്രശംസയ്ക്കു പാത്രമായിത്തീർന്ന ഈ കൃതിയുടെ മഹത്വം അവർണ്ണനീയമെന്നു പറഞ്ഞാൽ കഴിഞ്ഞല്ലൊ.


മഹാകവികൾ ഒരു ദേശത്തേക്കൊ രാജ്യത്തേക്കോ മാത്രം അവകാശപ്പെടുന്നവരല്ല. അവർ ലോകത്തിന്റെ പൊതുസ്വത്താകുന്നു. അവരുടെ വിശിഷ്ടകൃതികളും അതുപോലെതന്നെ. അതിനാൽ ശാകുന്തളം നാടകം എല്ലാ പരിഷ്കൃത ഭാഷകളിലും തർജ്ജിമ ചെയ്യപ്പെട്ടിട്ടുള്ളതിൽ വിസ്മയിക്കാനില്ല. ഒരു ഭാഷയിൽ തന്നെ ഈ കൃതി പലതരത്തിലും തർജ്ജിമ ചെയ്തിട്ടും ഉണ്ട്. ഇങ്ങനെ നാനാമുഖമായി വ്യാപിച്ചു ദിഗന്തവിശ്രുതമായിത്തീർന്നിട്ടുള്ള ശാകുന്തളം മലയാളഭാഷയിലും പ്രചരിപ്പിക്കുവാൻ മഹാകവികൾ അമാന്തിച്ചില്ല. ഇപ്പോൾ യശശ്ശരീരനായിത്തീർന്നിരിക്കുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടാണ് ഈ നാടകത്തെ മലയാളത്തിലും നാടൊട്ടുക്കു കൊണ്ടാടത്തക്ക വിധം ദൃശ്യമാക്കിത്തീർത്തത്. സംസ്കൃതബഹുലമായ മണിപ്രവാളരീതിയിൽ വേഷം കെട്ടിയ ശാകുന്തളം കാലസ്ഥിതിയും ഭാഷാരീതിയും മാറിയതോടുകൂടി മലയാളികൾക്കു അത്രത്തോളം രുചിക്കുന്നില്ലെന്നറിഞ്ഞു അദ്ദേഹംതന്നെ കേരളീയ ഭാഷാശാകുന്തളം അല്പം ചില ദേദഗതികളോടു കൂടി പ്രസിദ്ധമാക്കി. എന്നാൽ ഭാഷാകവിതയുടെ പ്രചാരത്തോടുകൂടി ഇതും ക്രമേണ രസിക്കാതെ വന്നതിനാൽ അവിടുത്തെ ഭാഗിനേയനും വിദ്വൽശിരോമണിയും ആയ എ. ആർ. രാജ രാജവർമ്മ കോയിത്തമ്പുരാൻ അവർകൾ മലയാള ശാകുന്തളം എന്ന പേരിൽ മറ്റൊരു ശാകുന്തളം നിമ്മിച്ചു. ശാകുന്തളത്തിനു സംസ്കൃതത്തിൽതന്നെ വളരെ


vii
രോപണം ചെയ്യുന്നത് ഉചിതമല്ല." എന്നിങ്ങനെ സർവനാമം പ്രയോഗിക്കാതെയുള്ള പദാവർത്തനവും, "ആ സുന്ദരസ്ത്രീ എളുപ്പത്തിൽ കിട്ടുകയില്ല; വളരെ പ്രയാസമുണ്ടെന്നു തോന്നുന്നു. ' ഇത്യാദി പൌനരുക്ത്യവും,"കുറെ വിശ്രാന്തിയെ പ്രാപിച്ചതിൽ പിന്നെ നിനക്കു ദുഃഖദായകമല്ലാതെയുള്ള ഒരു പ്രകരണത്തിൽ നിന്നാൽ ആകേണ്ട കാര്യം അല്പം ഉണ്ട്." ഇത്യാദി വക്രതയും, "നിന്റെ മനോഭാവത്തിനെ ഒരു പത്രത്തിൽ സൂചിപ്പിച്ചും അടിയറയ്ക്കായിക്കൊണ്ട് മനോജ്ഞമായുള്ള ഒരു പുഷ്പവും എന്റെ അടുക്കൽ തന്നാൽ ഞാൻ ദൌത്യം ചെയ്യുന്നതിനു പരമസന്തുഷ്ടയായിരിക്കുന്നു.” എന്നിങ്ങനെയുള്ള സമുച്ചയവികല്പങ്ങളും ധാരാളമായി ഈ കൃതിയിൽ കാണാം. എന്നാൽ പ്രാചീനഗദ്യങ്ങളെ അപേക്ഷിച്ചു ഈ ഗദ്യരീതി എത്രയോ ഭേദമാണെന്നുള്ളതു കൂടി നാം ഓർമ്മിക്കേണ്ടിയിരിക്കുന്നു. 'ഒന്നുകൂടി പറയാനുള്ളത്, എത്രത്തോളം വ്യാകരണവിധികളെ ലംഘിച്ചാലും പഴയ ഗദ്യത്തിന്റെ ശക്തിയും ഓജസ്സും ഒന്നു വേറെ തന്നെ എന്നുള്ളതാകുന്നു. പ്രസ്തുത ശാകുന്തളത്തിലെ ഗദ്യം ഇതിനു സാക്ഷ്യം വഹിക്കുന്നു.


"സായംകാലത്തിൽ സരസമായുള്ള മേഘങ്ങൾ സൂര്യകിരണങ്ങളെ പ്രാപിച്ച് സുവർണ്ണമയമായിരിക്കുന്ന കാന്തിയോടു വേഷ്ടിതങ്ങളായിരിക്കുന്നപോലെ നീലവർണ്ണമായിരിക്കുന്ന മേഘമണ്ഡലത്തിന്റെ മദ്ധ്യയിൽ കാഞ്ചനകാന്തിയോട് ശോഭായമാനമായിരിക്കുന്ന പർവ്വതം" എന്നും, "സാലരസാലചമ്പകപാരിജാതാദികല്പകവൃക്ഷങ്ങളിൽനിന്നും ഉണ്ടാകുന്ന സുരഭീകൃതമലയമാരുതംകൊണ്ട് അലംകൃതമായിരിക്കുന്ന ആശ്രമവാസം" എന്നും, “സഹസ്രപത്രങ്ങളുടെ കാർത്തസ്വരോപമാനമായിരിക്കുന്ന പരാഗംകൊണ്ടു് പീതവര്‍ണ്ണം പ്രാപ്തമായിരിക്കുന്ന നിർമ്മല അമൃതഝരിയിങ്കൽ സ്നാനാനുഷ്ഠാനവുംചെയ്തു വജ്രവൈഡൂര്യത്തിനേക്കാളും നിർമ്മലമായും ശോഭായമാനമായും ഇരിക്കുന്ന ശിലാതലം" എന്നുംമറ്റും ഗംഗാപ്രവാഹംപോലെ കര്‍ണ്ണാനന്ദകരമായ രീതിയിൽ പ്രതിപാദിക്കുവാൻ ഗ്രന്ഥകർ


xi
പാഠാന്തരങ്ങളിൽ ഒന്നിനെ ആശ്രയിച്ചുണ്ടായിട്ടുള്ളതാണെന്നു കാണാം. ഈ കൃതിയുടെ നിർമ്മാണകാലത്തു സാഹിത്യപരമായ ഗദ്യഗ്രന്ഥങ്ങൾ മലയാളഭാഷയിൽ അധികം കാണ്മാൻ വഴിയില്ല. ഉണ്ടായിരുന്നാൽ തന്നെ അവ പ്രസിദ്ധപ്പെടുത്തീട്ടുണ്ടായിരുന്നിരിക്കയില്ല. അന്നത്തെ ഗദ്യരീതിതന്നെ തമിഴിനേയും സംസ്കൃതത്തേയും അനുകരിച്ചുള്ളതായിരുന്നു. ആകപ്പാടെ ഗദ്യപ്രസ്ഥാനം കേവലം ശുഷ്കമായിരുന്നു. ആംഗലഭാഷാപ്രചാരത്താൽ മലയാളഗദ്യത്തിനു ഇന്നത്തെപ്പോലെ സർവസമ്മതമായ ഒരു രീതി ഏർപ്പെട്ടു എന്നുവേണം പറവാൻ. പ്രസ്തുത കൃതിയുടെ നിർമ്മാതാവു ആംഗലഭാഷയിൽ മാത്രമല്ല ശബ്ദസൌഷ്ഠവവും ഊർജ്വസ്വലതയും ഉള്ള ഹിന്തുസ്ഥാനി മുതലായ ഇതരഭാഷകളിലും നൈപുണ്യമുള്ള മഹാനായിരുന്നു. അവയെ അനുകരിച്ച് മലയാളഗദ്യത്തിനുവേണ്ട രചനാരസികത്വം നൽകാൻ തിരുമനസ്സിലേക്കു പ്രയാസമുണ്ടായിരുന്നില്ല. എങ്കിലും ചിരപരിചിതമായ തമിഴിന്റെ ഛായ അവിടുത്തേക്കു ഒഴിച്ചുവയ്പാൻ കഴിഞ്ഞില്ലെന്നു ഈ കൃതി സാക്ഷ്യം വഹിക്കുന്നു. ഇംഗ്ലീഷു മുതലായ അന്യഭാഷകളോടു അവിടത്തേക്കുള്ള പരിചയത്തെ ആസ്പദമാക്കി അവിടുന്നു ഗദ്യനിർമ്മാണവിഷയത്തിൽ സ്വന്തമായ ഒരു പദ്ധതി സ്വീകരിക്കയാണുണ്ടായത്. ഇതു അന്നത്തെ പദ്യസാഹിത്യസരണിയെ അനുകരിച്ചുള്ള ഒരു രീതിയും ആയിരുന്നു. സംസ്കൃതശബ്ദങ്ങൾ ധാരാളം ഇതിൽ കാണാമെങ്കിലും ഇംഗ്ലീഷ് ഭാഷക്കുള്ള ഓജസ്സും ഗാംഭീര്യവും ആണ് മലയാള ഭാഷയ്ക്കും, മാർഗ്ഗദർശകമായി തിരുമനസ്സുകൊണ്ടു സ്വീകരിച്ചിട്ടുള്ളതെന്ന് ഈ കൃതിയിൽനിന്നു നമുക്കു മനസ്സിലാക്കാം! മൂലഗ്രന്ഥത്തിലെ അർത്ഥവത്തായ ശബ്ദങ്ങൾക്ക് അനുപദം പരിഭാഷ ചെയ്യുന്നതിൽ അവിടുത്തെ ശ്രദ്ധ സവിശേഷം പതിഞ്ഞിട്ടുണ്ട്. സഃ എന്ന സർവനാമത്തിന് എല്ലായിടത്തും ഒരുപോലെ അവൻ എന്നാണ് പരിഭാഷ. ഈ പദം ആദ്യവസാനം രാജാവിനും പരിചാരകനും കണ്വമഹർഷിക്കും കശ്യപനുകൂടിയും ഉപയോഗിച്ചുകാ

ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംഗ്രഹം








iv

ഈ സമയത്തു നമ്മുടെ രാജ്യത്ത് ഏകദേശം 33ലക്ഷം രൂപാ മുതലെടുപ്പു ഉണ്ടായിരുന്നു. ചെലവിനു മതിയാകാത്ത ഈ തുകതന്നെ ശരിയായി പിരിഞ്ഞുകിട്ടിയിരുന്നില്ല. ധനാദായകരങ്ങളായ കൃഷി, കച്ചവടം, കൈത്തൊഴിൽ എന്നിവയിൽ ജനങ്ങൾ പിന്നോക്കമായിരുന്നു. വസ്തുക്കൾ കുടികളുടെ പേരിൽ പാട്ടമായി പതിഞ്ഞു അവർ അനുഭവിക്കയും കരം തീർത്തുവരികയും ചെയ്തിരുന്നു, എങ്കിലും അവയെ സ്വാതന്ത്ര്യമായി ക്രയവിക്രയം ചെയ്യുന്നതിനു അനുവദിക്കപ്പെട്ടിരുന്നില്ല. പ്രത്യേകം അടിയറ തീർന്നിട്ടുള്ള ഒരു വക ആളുകളെക്കൊണ്ടു മാത്രമെ താന്താങ്ങളുടെ പുരയിടങ്ങളിൽ തേങ്ങ വെട്ടിക്കാൻ പാടുള്ളൂ എന്നും ചട്ടം ഉണ്ടായിരുന്നു. സ്വന്തം സ്ഥലങ്ങളിൽ പണം ചെലവാക്കി പ്രയത്നിക്കാൻ ഈ ഏര്‍പ്പാടു എത്രത്തോളം പ്രതിബന്ധമാണെന്നു പറയണമെന്നില്ലല്ലൊ. ഇതുകൂടാതെ പല തീരുവകളും കരങ്ങളും ഏർപ്പെടുത്തി നാട്ടിലെ വാണിജ്യവ്യവസായങ്ങളുടെ അഭിവൃദ്ധി അനാശാസ്യമായവിധം തടയപ്പെട്ടിരുന്നു. ഗതാഗതത്തിനു സൗക്യപ്രദമായ നല്ല റോഡുകൾ ഉണ്ടായിരുന്നില്ല. കള്ളന്മാരുടേയും കൊള്ളക്കാരുടേയും ശല്യംകൊണ്ടു ആരും സ്വസ്ഥരായി സ്വഗൃഹങ്ങളിൽ പാർക്കയോ വഴിയാത്ര ചെയ്കയോ ചെയ്തിരുന്നില്ല. സകല അഭ്യദയത്തിനും അടിസ്ഥാനമായ വിദ്യാഭ്യാസം നാട്ടിൽ പ്രചരിക്കത്തക്കവണ്ണം ഇപ്പോഴത്തെപ്പോലെ നല്ല വിദ്യാലയങ്ങളും ചുരുങ്ങിയിരുന്നു. അയോഗ്യന്മാരും അക്രമികളും ആയ സർക്കാർ ജോലിക്കാരെക്കൊണ്ടു ജനങ്ങൾ അനുഭവിച്ചുവന്ന സങ്കടത്തിനു ഒരു കയ്യുംകണക്കും ഇല്ലായിരുന്നു. എന്തിനു വളരെ! അന്നത്തെ രാജ്യസ്ഥിതി എത്രത്തോളം സങ്കടകരമായിരുന്നു എന്നു ചിന്തിക്കുന്നതിന് നമ്മുടെ സങ്കല്പശക്തിക്കുപോലും സാധിക്കുന്നതല്ല. ഇതിനിടക്കു അനാവൃഷ്ടി തുടങ്ങിയ ദുരദുഷ്ടസംഭവങ്ങളാൽ കൃഷിയും മറ്റും നശിച്ചു, അതിഭയങ്കരമായ ഒരു ക്ഷാമം ബാധിച്ചു. "മുപ്പത്താറാമ്മാണ്ടത്തെ കരിവ്" എന്നു


viii
ക്കലത്തുരപ്പ്, പുനലൂർ പാലം തുടങ്ങിയ പ്രസിദ്ധവേലകൾ ആരംഭിച്ചതും ഇക്കാലത്തുതന്നെയായിരുന്നു.


തിരുമനസ്സുകൊണ്ടു അന്യദേശസഞ്ചാരത്തിൽ അമിതമായ താല്പര്യം പ്രദർശിപ്പിച്ചിരുന്നു. ഈ സഞ്ചാരം അനന്തരകാലത്തു തിരുമനസ്സിലേക്ക് സ്വന്തനാട്ടിനെ അഭിവൃദ്ധമാക്കാൻ അത്യന്തം പ്രയോജനപ്പെട്ടു എന്നു അനായാസന നമുക്കു അറിയാറായിട്ടുണ്ടു്. 1038 തുലാമാസത്തിൽ മദ്രാസ് ഗവർണർ തിരുവനന്തപുരത്തെ സന്ദർശിച്ചു. അടുത്തയാണ്ടിൽ പ്രതിസന്ദർശനാർത്ഥം മഹാരാജാവു മദ്രാസിലേക്കു എഴുന്നെള്ളുകയുണ്ടായി.


നൈററ് ഗ്രാൻഡ് കമാൻഡർ ആഫ് ദി സ്റ്റാർ ആഫ് ഇൻഡ്യാ എന്ന പ്രശസ്തബിരുദം ബ്രിട്ടീഷ് ഗവണ്മെണ്ടിൽനിന്നും തിരുമനസ്സിലേക്കു നൽകുകയുണ്ടായി. ഇതു സംബന്ധിച്ചുള്ള കൂടിക്കാഴ്ച, 1041 മിഥുനമാസത്തിൽ നടത്തപ്പെട്ടു. ഇതിലേക്കുള്ള രാജചിഹ്നങ്ങളെ ധരിക്കുന്നതിനു് തിരുമനസ്സകൊണ്ടു 1042-ൽ മദ്രാസിലേക്കു വീണ്ടും എഴുന്നെള്ളുകയുണ്ടായി.


1042 തുലാമാസത്തിൽ കൊച്ചിരാജാവ് തിരുവനന്തപുരം പട്ടണം സന്ദർശിച്ചു. പ്രസിദ്ധനായ രാമരാജാവിന്റെ കാലത്തിനു ശേഷം ഇപ്പോഴാണു ഈ ഭാഗ്യം തിരുവിതാംകൂറിനു സിദ്ധിച്ചത്.


അപാരപണ്ഡിതനും അതുല്യ പ്രഭാവനും ആയ തിരുമനസ്സിലെ അനന്യസാധാരണമായ ഭരണപാടവത്തെ ആസ്പദമാക്കി അവിടുത്തേക്കു മഹാരാജാ എന്ന സ്ഥാനം ഇൻഡ്യാ ചക്രവർത്തി തിരുമനസ്സുകൊണ്ടു കല്പിച്ചു നൽകുകയുണ്ടായി. ഈ സ്ഥാനം പരമ്പരയായി ഇന്നും വഞ്ചിരാജാക്കന്മാർക്കു ലഭിച്ചുപോരുന്നുണ്ട്.


974-ൽ ഇംഗ്ലീഷ്കാർ ശ്രീരംഗപട്ടണം പിടിച്ചടക്കിയപ്പോൾ പ്രധാന സഹായികളായിരുന്നവർക്കു പല വിശി


xii

സാദിർക്കോർട്ടിലെ നാലു ജന്മിമാരിൽ ഒരാളെ കുറച്ചു മൂന്നാക്കി. മെഡിക്കൽ ഡിപ്പാർട്ടുമെൻറ് പരിഷ്ക്കരിച്ചു. പ്രധാന സ്ഥലങ്ങളിലൊക്കെ ആശുപത്രികൾ ഏപ്പെടുത്തി .ക്ഷേത്രങ്ങൾ, വഴിയമ്പലങ്ങൾ, ഊട്ടുപുര മുതലായി പല സ്ഥാപനങ്ങളും പണിതീർത്തു. 1054-ൽ പുനലൂർ തൂക്കുപാലത്തിന്റെ പണി പൂർത്തിയാക്കി.


ഇപ്രകാരം പലപല പരിഷ്ക്കാരങ്ങളാൽ രാജ്യം അഭിവൃദ്ധമായ നിലയിൽ വരവെ 1052 മേടത്തിൽ ജ്യേഷ്ഠഭാഗിനേയനായ അത്തംതിരുനാൾ പരമഗതിയെ പ്രാപിച്ചു. ഇതു തിരുമനസ്സിലേക്കു കഠിനവ്യഥക്കു കാരണമായി ഭവിച്ചു. അദ്ദേഹത്തിന്റെ സഹജമായ രോഗം മൂർച്ഛയെ പ്രാപിച്ചു. 1055-ൽ തിരുമേനി രോഗശയെ അവലംബിച്ചു. സഹോദരനായ വിശാഖംതിരുനാൾ തിരുമേനിയുടെ അളവറ്റ പരിചര്യയുടെ ഫലം അനുഭവിച്ചിട്ടും വിധിവൈപരീത്യത്താൽ 1055 ഇടവമാസം 19-ാംനു രാത്രി മഹാരാജാവ് വൈകുണ്ഠസായൂജ്യം പ്രാപിച്ചു.


ദുഃഖപരിപൂർണ്ണമായ ഈ ഘട്ടത്തിൽ തിരുമേനിയുടെ ചരമത്തെക്കുറിച്ച് അനുശോചിച്ച് മദ്രാസ് ഗവണ്മെൻ്റിൽനിന്നും പ്രസിദ്ധപ്പെടുത്തിയ വിളംബരത്തിന്റെ ഒരു ഭാഗംകൂടി താഴെ ചേർത്തു ഈ ചരിത്രസംഗ്രഹം ഉപസംഹരിക്കാം.


"ഈ തിരുമനസ്സുകൊണ്ടു് 1860 അക്റ്റോബര്‍19-ാംനു സിഹാസനാരോഹണം ചെയ്തു. വിവേകവത്തുക്കളും പരിഷ്കൃതങ്ങളും, പ്രതിബോധവത്തുക്കളും ആയ രാജ്യതന്ത്രങ്ങളെ പ്രചരിപ്പിച്ച് രാജ്യധുരയെ നിർവഹിച്ച് തിരുവിരുവിതാംകോട്ടുസംസ്ഥാനം ഏതദ്ദേശിയരാജ്യങ്ങളിൽ വച്ച് പ്രഥമഗണനീയം ആക്കിയിരിക്കുന്നു."




8
ആ പരിഭാഷ എഴുതിത്തുടങ്ങുന്നതിനു പത്തുമുപ്പതു കൊല്ലങ്ങൾക്കു മുമ്പുതന്നെ കാളിദാസശാകുളത്തിനു മലയാളഭാഷയിൽ ഒരു ഗദ്യവിവര്‍ത്തനം ഉണ്ടായിക്കഴിഞ്ഞിരുന്നു. 1036 മുതൽ 1055 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്യംതിരുനാൾ മഹാരാജാവാണു് അഭിനന്ദനീയമായ ആ കൃത്യം നിർവ്വഹിച്ചത്. യുവരാജാവായിരിക്കുമ്പോൾ 1028 -ൽത്തന്നെ നാടകത്തിന്റെ പരിഭാഷ പൂർത്തിയായിരുന്നു. പരിഭാഷകന്റെ ചരമത്തിനുശേഷം 1057-ൽ വലിയകോയിത്തമ്പുരാനാണ് അതു പ്രസിദ്ധീകരിച്ചതു്.


ആയില്യംതിരുനാൾ അതെഴുതുന്നകാലത്തു ഭാഷയിലെ ഗദ്യം ശരിയായ രൂപം പ്രാപിച്ചുകഴിഞ്ഞിരുന്നില്ല. ആധുനികഗദ്യത്തിന്റെ പിതാവായ വലിയകോയിത്തമ്പുരാനു അന്ന് എട്ടുവയസ്സുമാത്രമേ പ്രായമുള്ളൂ. 'മലയാണ്മയുടെ വ്യാകരണം മുതലായ കൃതികളുടെ കർത്താവായ റവ.ജോർജ് മാത്തൻ ആദ്യമായി ഒരു ഗദ്യപ്രബന്ധമെഴുതിയത് 1861-ൽ - അതായത് ശാകുന്തളപരിഭാഷ രൂപമെടുത്തുകഴിഞ്ഞു ഏഴോ എട്ടോ കൊല്ലങ്ങൾക്കുശേഷം - മാത്രമാണു്. സംസ്കൃതത്തെ അനുകരിച്ചുകൊണ്ടുള്ള ഒരുതരം കൃത്രിമഗദ്യരീതിയാണ് അന്നു നിലവിലുണ്ടായിരുന്നത്. വർത്തമാനപുസ്തകം മുതലായ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് ശാകുന്തളം ഗദ്യരൂപത്തിൽ പരിഭാഷപ്പെടുത്തപ്പെട്ടത്. ആ പ്രത്യേകത പുസ്തകം വായിച്ചാൽ അനുഭവപ്പെടുകയും ചെയ്യും. ഗദ്യത്തെസ്സംബന്ധിച്ചിടത്തോളം ഭാഷയ്ക്ക് അനുകരണിയമായ മാതൃക ഇംഗ്ലീഷിന്റേതാണെന്നു പരിഭാഷകൻ മനസ്സിലാക്കിയിരുന്നു എങ്കിലും, പഴമയുടെ പിടിയിൽനിന്നു മുക്തിനേടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. "വലിയ വിഷമമായിരിക്കുന്നു. ഒരു ദിക്കിൽ ഋഷിശ്വരന്മാരുടെ ആജ്ഞ; ഒരു ദിക്കിൽ മാതാവിന്റെ കല്പന; ഈ രണ്ടിൽവെച്ചു ഏതിനെ തിരസ്കരിക്കാവൂ?" എന്ന് ഒരിടത്തെഴുതുന്ന ആൾതന്നെ മറെറാരിടത്തു “സഹസ്രപത്രങ്ങളുടെ കാർത്തസ്വരോപമാനമായിരിക്കുന്ന പരാഗംകൊണ്ടു പീതവര്‍ണ്ണം പ്രാപ്തമായിരിക്കുന്ന നിർമ്മല അമൃതഝരിയിങ്കൽ സ്നാനാനുഷ്ഠാനം ചെയ്തു വജ്രവൈഡൂര്യത്തിനേക്കാളും നിശ്ചലമായും ശോഭായമാനമായും ഇരിക്കുന്ന


12
സംഭാഷണമായും വേര്‍തിരിച്ച് മുദ്രണം ചെയ്തിട്ടുള്ളത് ഇതിലേക്ക് എടുത്തുകാണിക്കാവുന്ന ഒരുദാഹരണമാണ്.


1105-ൽ പ്രസ്തുതകൃതി എസ്‌. ഷണ്മുഖംപിള്ള 'പരിഷ്കരിച്ച് അച്ചടിച്ച'പ്പോൾ സർവ്വനാമങ്ങളെസ്സംബന്ധിച്ച ചില പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. "സഃ' എന്ന സർവ്വനാമത്തിനു് 'അവൻ' എന്നും, ത്വം എന്നതിനു് 'നി' എന്നുമാണു് എല്ലായിടത്തും ഒരുപോലെയുള്ള പരിഭാഷ. ഈ പദങ്ങൾ രാജാവിനും പരിചാരകനും കണ്വമഹർഷിക്കും കശ്യപനുകൂടിയും ഉപയോഗിച്ചുകാണുന്നു. ഇക്കാലസ്ഥിതിക്ക് ആ പ്രയോഗം നന്നല്ലെന്നു കരുതി അത്യാവശ്യമുള്ള ഘട്ടങ്ങളിൽ ബഹുമാനസൂചകമായ സർവ്വനാമശബ്ദങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്" എന്നാണു് ഇതിന് അദ്ദേഹം പറഞ്ഞിട്ടുള്ള സമാധാനം. പക്ഷേ, സാർവത്രികമായ ശ്രദ്ധ ചെലുത്താതിരുന്നതിനാൽ(4) ആ പരിഷ്ക്കാരം വെളുക്കാൻ തേച്ചതു പാണ്ടായിത്തീർന്നു എന്ന നിലയിൽ പയ്യവസാനിക്കയാണുണ്ടായത്. ഒരിടത്തു അങ്ങ്, അവിടന്ന് എന്നൊക്കെ ദുഷ്യന്തനെ വിളിക്കുന്ന ശകുന്തള മറ്റൊരിടത്തു നീ എന്നു വിളിക്കുന്നു. ശകുന്തളതന്നെ അച്ഛനായ കണ്വനെ സംബന്ധിച്ചും ഇതുപോലെ ചെയ്യുന്നുണ്ടു്. ശേവുകക്കാരൻ രാജാവിനയും രാജാവു കണ്വനേയും, അവനെന്നും അദ്ദേഹമെന്നും ഇടകലർത്തി വിളിക്കുന്നതായും കാണുന്നു. ഈവക 'വൈകൃതങ്ങൾ' മാറ്റി പഴയ പാഠംതന്നെ സ്വീകരിക്കയാണ് ഇവിടെ ചെയ്തിട്ടുള്ളത്. ശകുന്തള അച്ഛനേയും രാജാവിനേയും നീ എന്നും അവനെന്നും മറ്റും വിളിക്കുന്നതിൽ ഇന്നത്തെ വായനക്കാര്‍ക്കു വല്ലായ്മതോന്നാമെങ്കിലും, ആയില്യംതിരുനാളെഴുതിയ ശാകുന്താളമാണ് നാം പ്രസിദ്ധീകരിക്കുന്നതു് എന്ന പരമാർഥം വിസ്മരിക്കുന്നതു ശരിയല്ലല്ലോ.


എറണാകുളം
1-3-1961


ഏ. ഡി. ഹരിശർമ്മ


കുറിപ്പുകള്‍
(1)"ക്ഷീണിച്ചോഷധിനാഥനസ്തശിഖരം പ്രാപിച്ചിടുന്നേകതോ"- 'നഷ്ടരുചൗ ഗതേ ശശിനി സൈവ കുമുദ്വതിയെൻ' എന്നിങ്ങനെ വലിയകോയിത്തമ്പുരാൻ പരിഭാഷപ്പെടുത്തിയ ശ്ലോകങ്ങളാണിവ. വള്ളത്തോളും വെളുത്താട്ടു നാരായണൻനമ്പൂരിയും മാത്രം ഇതിൽ രണ്ടാമത്തെ ശ്ലോകം വിട്ടുകളഞ്ഞിട്ടുണ്ട്.
'(2)'തിരുമനസ്സുകൊണ്ട് അംഗീകരിച്ച മൂലം ശാകുന്തളത്തിന്റെ വംഗീയപാഠമാണു്. എന്നാൽ, സന്ദർഭാനുഗുണമായി പല ആവാപോദ്വാപങ്ങളും ചെയ്യുന്നതിനു അവിടുന്നു മടിച്ചിട്ടുമില്ല.'' ഉള്ളൂർ - കേരളസാഹിത്യചരിത്രം, വാല്യം നാല്, പേജ് 124.
(3)ഗോവിന്ദപ്പിള്ള മാത്രം ജാനുകനെ ജാലുകനാക്കുന്നുണ്ട്.
(4)അവൻ, ഇവൻ, നീ എന്നീ സർവ്വനാമങ്ങൾ ആകപ്പാടെ മാറ്റിയതാണെങ്കിലും ചിലേടത്ത് ആ വിധത്തിൽത്തന്നെ കാണാം. അവയെ സൗകര്യംപോലെ ഭേദപ്പെടുത്തി വായിച്ചുകൊള്ളണമെന്നപേക്ഷ" എന്ന് പ്രസാധകൻ അവതാരികയിൽ ഇതു സമ്മതിച്ചിട്ടുണ്ട്.



-16-

യുവരാജാവായിരിക്കുന്നകാലത്തു ചരിത്രനായകനെഴുതിയ രണ്ടു ഗദ്യകൃതികളാണ് മീനകേതനചരിതവും ഭാഷാശാകുന്തളവും. ഗ്രന്ഥകർത്താവിന്റെനിലയിൽ പേരു കേൾക്കണമെന്ന മോഹം തീരയില്ലാതിരുന്നതിനാൽ, അദ്ദേഹം അതച്ചടിപ്പിക്കയുണ്ടായില്ല. വിശാഖംതിരുനാളിന്റെ രാജ്യഭരണകാലത്തു്, 1957-ൽ, വലിയകോയിത്തമ്പുരാനാണു അന്ധകാരത്തിൽനിന്നു വിണ്ടെടുത്തു് അവ പ്രസിദ്ധീകരിച്ചത്. അറബിക്കഥകളിലെ ഒരു ഭാഗമാണ് 'മീനകേതനചരിത'ത്തിന്റെ മൂലം. ശാകുന്തളത്തെപ്പറ്റി പ്രത്യേകിച്ചൊന്നും പറയേണ്ടതായിട്ടില്ലല്ലോ.


കേരളവർമ്മവലിയകോയിത്തമ്പുരാൻ ''ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്രദ്വിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും കഷ്ടപ്പെട്ടു"കൊണ്ടു നാലഞ്ചുകൊല്ലം അസ്വതന്ത്രനായി കഴിച്ചുകൂട്ടേണ്ടിവന്ന കഥ, ആയില്യംതിരുനാളിന്റെ ചരിത്രത്തിലെ ഒരു 'കറുത്ത പുള്ളി'യാണ്. അഥവാ, സ്വന്തം സഹോദരനായ വിശാഖംതിരുനാളിന്റെ രാജ്യാവകാശം പോലും ഇല്ലാതാക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവണ്ടുമായി എഴുത്തുകുത്തു നടത്തത്തക്കവണ്ണം അദ്ദേഹത്തിന്റെ മനസ്സിനെ ക്ഷോഭിപ്പിച്ച ഒരു കാര്യത്തിൽ അകലത്തിരിക്കുന്ന നമ്മൾ ഒരു വിധി കല്പിക്കാതിരിക്കയല്ലേ നല്ലതു?


1055 ഇടവം 19-നു് ആയിരുന്നു ആയില്യംതിരുനാൾ മഹാരാജാവിന്റെ ജീവിതാവസാനം.



-20-

ശിഷ്യൻ: (രാജാവിനോട്) നിനക്കു സകല ലോകാധീശനായും ഗുണവാനായും ഉള്ള ഒരു പുത്രൻ ഉണ്ടാകട്ടെ! (എന്ന് അനുഗ്രഹിച്ചു.)


രാജാവ്: (പരമസന്തുഷ്ടനായിട്ട് ഋഷീശ്വരന്മാരെ നമസ്മകരിച്ച് അത്യാദരവോട്) ബ്രഹ്മകുലാവതംസന്മാരാകുന്ന നിങ്ങളുടെ അനുഗ്രഹത്തെ സ്വീകരിക്കുന്നു.


ഋഷി: ഞങ്ങൾ വിശേഷമായുള്ള ഒരു യാഗത്തിനു സമിത്ത് പെറുക്കിക്കൊണ്ടുപോകുന്നതിനായിട്ടു വന്നു. ഇവിടെ സമീപത്തിൽ മാലിനി എന്ന നദീതീരത്തിൽ കണ്വമഹര്‍ഷിയുടെ ആശ്രമം ഉണ്ട്. അവിടെ വന്ന് തപശ്ചര്യാദി സകല സല്ക്കർമ്മങ്ങളും കണ്ടു് അതിഥിപൂജയും കൈക്കൊണ്ടു പോരണം.


രാജാവു്: മുനിശ്രേഷ്ഠനാകുന്ന കണ്വമഹർഷി ആശ്രമത്തിലുണ്ടോ?


ഋഷി: പുത്രിയായ ശകുന്തളയ്ക്ക് ഇപ്പോൾ ഗ്രഹഗതി കിഞ്ചിൽ പ്രതികൂലമായിരിക്കയാൽ തദ്ദോഷനിവാരണാർത്ഥമായിട്ടു സോമതീതത്തിൽവെച്ചു ചില ക്രിയകൾ ചെയ്യുന്നതിനായി പോയിരിക്കുന്നു. അവൻ ഇല്ലാത്ത സമയത്തിൽ ആശ്രമത്തിൽ വരുന്നവരെ ആദരവായിട്ടു സ്വീകരിക്കുന്നതിനു ശകുന്തളയെ നിയമിച്ചിട്ടുണ്ട്.


രാജാവ്: എന്നാൽ അവളുടെ സല്ക്കാരത്തിനു ഞാൻ പാത്രംതന്നെ. പിന്നെയും എന്റെ ഭക്തികണ്ടു അവൾ കണ്വമഹർഷിയോടും അറിവിക്കുന്നതിനു സന്തുഷ്ടയായിട്ടു ഭവിക്കുമെന്നും വിശ്വസിക്കുന്നു.


ഋഷി: അപ്രകാരം തന്നെ ഭവിക്കും. സന്ദേഹമില്ല. ഞങ്ങൾ പോകട്ടെ (എന്നു പറഞ്ഞു ഋഷീശ്വരന്മാർ ഇരുവരും പോകയും ചെയ്തു)



-24-
യൗവനാവസ്ഥയുടെ പ്രാദുർഭാവമാകയാൽ അതിനെ ദോഷാരോപണം ചെയ്യാനുള്ളതല്ലാതെ എന്റെ പേരിൽ ദോഷാരോപണം ചെയ്യുന്നതു ഉചിതമല്ല.


രാജാവ്: പ്രിയംവദ പറഞ്ഞതു സത്യം തന്നെ. എന്നാൽ ശൈവാലംകൊണ്ടു പരിവേഷ്ടിതമായിരുന്നു എങ്കിലും രക്തോല്പലം എങ്ങിനെ ശോഭിക്കുന്നതായിരിക്കുമൊ അങ്ങനെ ഈ ശകുന്തളയുടെ ഉരസ്സിങ്കൽ നാനാവിധ വൃക്ഷങ്ങളുടെ പല്ലവങ്ങളെക്കൊണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്ന കഞ്ചുകം ഇട്ടിരിക്കുന്നു; എങ്കിലും ഉന്നതങ്ങളായിരിക്കുന്ന ഹേമശിഖരിവരങ്ങളെപ്പോലെ ശോഭായമാനങ്ങളായിരിക്കുന്ന ഇവളുടെ കുചദ്വയങ്ങൾ എന്റെ ഹൃദയത്തുംകൽ വളരെ മോഹത്തെ ഉണ്ടാക്കുന്നു.


ശകുന്തള: (സഖിമാരോട്) ദൂരത്തിരിക്കുന്ന ആമ്രവൃക്ഷങ്ങൾ മഞ്ജുളമായിരിക്കുന്ന സ്വരത്തോടു വിശേഷമായുള്ള ഒരു വർത്തമാനം രഹസ്യമായിട്ടു പറയുന്നതിനു അപേക്ഷിക്കുന്നതുപോലെ തോന്നുകയാൽ നാം അതിന്റെ സമീപത്തിൽ പോകാം (എന്നു പറഞ്ഞു മൂന്നുപേരും ഒന്നിച്ചു ആ വൃക്ഷത്തിന്റെ സമീപത്തിൽ പോകുന്നു.)


പ്രിയംവദ: അല്ലെ ശകുന്തളെ! കിഞ്ചിൽകാലംകൂടെ ഈ ആമ്രവൃക്ഷത്തിന്റെ ഛായയിൽ ഇരിക്കാം.


ശകുന്തള: എന്തിനു ഇവിടെ ഇരിക്കാൻ പോകുന്നു?


പ്രിയംവദ: നിന്റെ സഹവാസംകൊണ്ടു ഈ ആമ്രവൃക്ഷത്തിനു വളരെ സന്തോഷം പ്രാപ്തമായിരിക്കുന്നു. അതുകൊണ്ടു ഇവിടെ ഇരിപ്പാനുള്ളതാകുന്നു.


അനസൂയ: ഹെ ശകുന്തളെ! കുറെ ദിവസത്തിനു മുമ്പ നിന്നാൽ 'വനോല്ലാസിനി' എന്നുള്ള നാമധേയത്തെ


-28-
വേണ്ടുംവണ്ണം ഉപചരിക്കണം. ആയതിന്നു നീ ആശ്രമത്തിൽ ചെന്നു മധുപർക്കാദികൾ കൊണ്ടുവാ.


രാജാവ്: അല്ലെ പ്രിയംവദേ, നിന്റെ വചനംകേട്ടു ഞാൻ വളരെ സന്തുഷ്ടനായിട്ടു ഭവിച്ചു.


അനസൂയ: ഈ സപ്തപർണ്ണങ്ങളുടെ ഛായയിൽ ദൂരത്തിൽ നിന്നും നടന്നു ശ്രമിച്ചു വന്നിരിക്കുന്ന നീ വിശ്രാന്തിക്കായിക്കൊണ്ടു കുറെ ശയിക്കാം.


രാജാവ്: അല്ലെ സുന്ദരിമാരേ! നിങ്ങൾക്കു വൃക്ഷലതാദികൾക്കു വെള്ളം കോരി ഒഴിച്ചതുകൊണ്ട് ശ്രമം ഉണ്ടായിരിക്കാം. അതുകൊണ്ടു നിങ്ങളും സമീപത്തിൽ വന്നിരിപ്പിൻ.


പ്രിയംവദ: (ശകുന്തളയെ നോക്കി) നാമെല്ലാപേരുംകൂടി ഈ മിത്രത്തോടു സംസാരിക്കാം. നമ്മുടെ സഹവാസത്തുങ്കൽ അവൻ അത്യന്തം പ്രീതി ഉള്ളവനെപ്പോലെ കാണപ്പെടുന്നു.


ശകുന്തള: (സ്വഗതം) യൗവനയുക്തനായിരിക്കുന്ന ഈ പുരുഷനെ അവലോകനം ചെയ്ത സമയംതുടങ്ങി എന്റെ ഹൃദയത്തുങ്കൽ അനേകം വികാരങ്ങൾ പ്രാദുഭർവിക്കുന്നു. ഇതിന്റെ കാരണം പരമാശ്ചര്യമായിട്ടു തോന്നുന്നു.


രാജാവ്: അല്ലെ സുന്ദരിമാരെ! നിങ്ങളുടെ സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും വയസ്സിന്റേയും സൗശീല്യാദി ഗുണങ്ങളുടെയും സാദൃശ്യതയെ വിചാരിക്കുമ്പോൾ വളരെ ആശ്ചര്യകരമായിരിക്കുന്നു.


പ്രിയംവദ: ഇവൻ ആരായിരിക്കും അനസൂയേ? ഇവന്റെ സൗന്ദര്യാധിക്യവും വചനത്തുങ്കൽ ഉള്ള മാധുര്യവും, ഗാംഭീരവും നോക്കുമ്പോൾ ഇവൻ രാജപദവിക്കു ഉചിതനായിരിക്കാം, എന്നു തോന്നുന്നു.


-32-

പ്രിയംവദ: കുറെ ദിവസത്തേക്കു മുൻപിൽ കണ്വമഹർഷിക്കു അപ്രകാരമുള്ള ആലോചനകൾ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കുറെ ദിവസമായിട്ട് അവൾക്കു സദൃശനായുള്ള ഒരു ഭർത്താവിനെ ഉണ്ടാക്കണമെന്നു ഋഷീശ്വരൻ വിചാരിച്ചുകൊണ്ടിരിക്കുന്നു.


ശകുന്തള: (കോപംപോലെ ഭാവിച്ചു പറയുന്നു.) അല്ലേ അനസുയേ! എന്തെല്ലാം കഥിക്കുന്നു? ഞാൻ ഇവിടെ ക്ഷണകാലംപോലും പാർക്കയില്ല.


അനസൂയ: എന്തിനിങ്ങനെ പറയുന്നു?


ശകുന്തള: ഞാൻ ഗൗതമിയുടെ അടുക്കൽ ചെന്നു പ്രിയംവദയുടെ അനുചിതഭാഷണങ്ങളെ പറയുന്നുണ്ട്.


രാജാവ്: എന്ത്! നീ ഇത്ര ഉദാസീനയായിട്ടു തീർന്നോ? ഛീ, ഛീ, എന്റെ മനസ്സിൽ ഉദാസീനയാകുന്നു എന്നു എന്തിനു തോന്നിക്കുന്നു? ലജ്ജിതയായിട്ടു ഗമിക്കുന്നത് ഒട്ടും ഉചിതമല്ല.


പ്രിയംവദ: (ശകുന്തളയുടെ കൈക്കു പിടിച്ചു വലിക്കുന്നു; പിന്നെയും പറയുന്നു.) അല്ലേ കോപിഷ്ഠയായിരിക്കുന്ന ശകുന്തളേ! നീ എന്തിന് ഓടുന്നു?


ശകുന്തള: (പിൻതിരിഞ്ഞുനിന്നിട്ടു കോപത്തോടു പറയുന്നു) ഞാനെന്തിനു ഇവിടെ ഇരിക്കുന്നു?


പ്രിയംവദ: നീ എന്റെ വാക്യത്തിനെ പരിപാലനം ചെയ്യാമെന്നു മുൻപിൽ വാഗ്ദത്തം ചെയ്തിട്ടില്ലയോ? അതുകൊണ്ടു ഇരിക്ക. എന്തിനു പോകുന്നു?


രാജാവ്: (സ്വഗതം) അവൾ വളരെ പരവശയായി എന്നു തോന്നുന്നു; എന്തെന്നാൽ നീണ്ടിരിക്കുന്ന അവളുടെ ഉഭയഹസ്തങ്ങൾ തളർന്നുപോകുന്നു; ഉരസ്ഥലം അധികം പൊങ്ങിക്കാണുന്നു; ക്ഷീണതയെ പ്രാപി


-36-
ഞാൻ മാത്രം ഇവിടെ വസിക്കാം; എന്റെ ഹൃദയം ചഞ്ചലയുക്തമായി. (എന്നു പറഞ്ഞിട്ടു ആശ്രമത്തിനു വെളിയിൽ പോകണമെന്നു വിചാരിച്ചു ചുവട് എടുത്തുയ്ക്കുന്നതു് പുറകോട്ടാകുന്നു: ഇപ്രകാരം സ്വസ്ഥാനങ്ങളെ പ്രാപിച്ചു.)


പ്രഥമാങ്കം സമാപ്തം




-40-

രാജാവു്: അല്ലേ രൈവതക! നമ്മുടെ സേനാപതിയെ വേഗം വരാൻ പറയൂ.


പട്ടക്കാരൻ: കല്പന. (എന്നു പറഞ്ഞുകൊണ്ടു സേനാപതിയെനോക്കി പറയുന്നു) അങ്ങെ കൂട്ടിച്ചുകൊണ്ടു വരുന്നതിനു മഹാരാജാവ് ആജ്ഞാപിച്ചിരിക്കുന്നു. വേഗം വരണം.


സേനാപതി: (ദുഷ്യന്തമഹാരാജാവിനെ നോക്കി സ്വഗതം) സകലയോഗ്യന്മാരാലും യാതൊരു നായാട്ട് അനുചിതമായുള്ള പ്രവൃത്തിയാകുന്നുഎന്നു തിരസ്കരിക്കപ്പെട്ടിരിക്കുന്നോ, അതു് സർവജ്ഞനായിരിക്കുന്ന നമ്മുടെ മാഹാരാജാവിനു് ഇത്ര താല്പര്യത്തെ എന്തിനുണ്ടാക്കുന്നു? (രാജാവിന്റെ അടുക്കൽ വന്നു വന്ദിച്ചറിവിക്കുന്നു) നമ്മുടെ യജമാനൻ എന്നും സൌഖ്യമായിരിക്കട്ടെ. ഈ വനത്തിൽ അസംഖ്യം മൃഗങ്ങൾ നാലുവാക്കിലും ഓടുന്നു. എന്തോന്നു കല്പിക്കുന്നതിനായിട്ട് എന്നെ വരുന്നതിനു ആജ്ഞാപിച്ചതാകുന്നു?


രാജാവ്: ഇവൻ നല്ല ബുദ്ധിവാദം പറയുന്നവനായിരിക്കുന്നു.


മാധവ്യൻ: നമ്മുടെ നായാട്ടു ഉത്സാഹത്തിനെ നിറുത്തിക്കളഞ്ഞു.


സേനാപതി: (മാധവ്യനെ നോക്കീട്ട് സ്വഗതം) നിന്റെ ബുദ്ധിവാദത്തിനെ നല്ലതിൻവണ്ണം ഉറപ്പിച്ചോ; ഞാൻ സ്വധർമ്മാനുസാരമായിട്ട് രാജാവിന്റെ പ്രിയത്തെ പറയാം. (എന്നു പറയുന്നു.) അല്ലേ മഹാപ്രഭോ! നായാട്ടിനു സമമായിട്ടു സുഖദായകമായുള്ള പ്രവൃത്തി മറെറാന്നുണ്ടോ? ദേഹത്തിനു കുറെ ശ്രമം മാത്രം പ്രാപ്തമാകുന്നു. എന്നാൽ വ്യായാമംകൊണ്ടു ശരീരത്തിനു ലാഘവം ഉണ്ടാക്കുന്നു. നമ്മുടെ ശരത്തിനെ കണ്ടുകൂടു


-44-
ന്ധൻ ആകുംതോറും തന്റെ മോഹത്തിനു പാത്രമായിരിക്കുന്ന പദാർത്ഥം പരമോൽകൃഷ്ടമാണെന്നു തോന്നുന്നതു് ആശ്ചര്യമല്ല.


രാജാവ്: മുർഖത്വംകൊണ്ട് എന്തെല്ലാം പറയുന്നു? നിന്നോട് അവളുടെ വർണ്ണനയെ വിസ്തരിച്ചുപറയുന്നതുകൊണ്ടു പ്രയോജനം എന്തുള്ളു? എന്നാൽ ബ്രഹ്മാവിന്റെ ഹസ്താരവിന്ദംകൊണ്ടു് നിർമ്മിതന്മാരായിരിക്കുന്ന അനേകം പുരുഷന്മാരുടെ മനസ്സിനെ മോഹിപ്പിക്കുന്ന അനേകം സ്ത്രീകളുടെ രൂപത്തിൽ വച്ചു സർവോൽകൃഷ്ടമായിരിക്കുന്ന ഇവളുടെ ലാവണ്യം ഏതു് അച്ചിൽനിന്നും ഉല്പന്നമായിരിക്കുന്നുവോ! അറിഞ്ഞുകൂടാ.


മാധവ്യൻ: എന്നാൽ തന്റെ ലാവണ്യം കൊണ്ടു് ശകുന്തള ഇതരസ്ത്രീകളെ ലജ്ജിപ്പിക്കുമോ?


രാജാവു്: എന്റെ അഭിപ്രായം അങ്ങനെതന്നെ ആകുന്നു. പിന്നെയും പ്രപഞ്ചത്തിങ്കൽ സ്വണ്ണഘടംപോലെ ഇരിക്കുന്ന അവളുടെ കുചദ്വയങ്ങളെ വിശാലമായിരിക്കുന്ന ഉരസ്സിങ്കൽ ചേർത്തു് ആലിംഗനംചെയ്യുന്ന ധന്യപുരുഷൻ ആരാകുന്നോ? ഇനിയും പറയാം കേൾക്കൂ: ഇതരന്മാരുടെ അഭിരുചിയുടെ പരീക്ഷയെ പ്രാപിക്കാത്ത നവമധുവിനെപ്പോലെ ഇരിക്കുന്നു.


മാധവ്യൻ: എന്നാൽ വേഗമാകട്ടെ; ചെല്ലുകെ വേണ്ടൂ. അല്ലെങ്കിൽ ഇത്ര സൗന്ദര്യശാലിനി ആയിരിക്കുന്ന അവൾ ദൂരദൃഷ്ടവശാൽ വല്ല ജടാവൽക്കലധാരിയായ ഒരു വൃദ്ധന്റെ ഭാര്യയായിട്ടു ഭവിച്ചേക്കും; പിന്നത്തതിൽ നിന്റെ പ്രയത്നം സഫലമാകയില്ല.


രാജാവ്: അവൾ സ്വതന്ത്രയല്ല; പിന്നെയും അവളുടെ പോഷകപിതാവും ഇവിടെയില്ല.


-48-

രാജാവു്: (വളരെ താല്പര്യത്തോട്) എന്നാൽ ഞാൻ വേഗം വരാം!


മാധവ്യൻ: നന്നായി; നല്ല ഹേതു ഉണ്ടായി: അവർ നിന്നെ കഴുത്തെ പിടിച്ചു തള്ളിക്കൊണ്ടു പോകുന്നു; ആയതും നിനക്കു ദുഃഖകരമല്ലല്ലോ.


രാജാവു്: രൈവതക! എന്റെ ധനുർബാണവും രഥവും വേഗം കൊണ്ടുവാ.


രൈവതകൻ: ആജ്ഞയെ ശിരസാ വഹിക്കുന്നു.


രാജാവ്: അല്ലേ മഹഷിമാരേ! നിങ്ങൾ മുൻപേ പോയാലും. ഞാൻ പുറകെ വരുന്നു.


ഉഭയഋഷിമാരും: അങ്ങനെതന്നെ (എന്നു ഗമിക്കുന്നു.)


രാജാവ്: മാധവ്യാ! നമ്മുടെ ശകുന്തളയെ കാണുന്നതിനു വരുന്നില്ലയോ?


മാധവ്യൻ: ഞാൻ വരണമെന്നു തന്നെ നിശ്ചയിച്ചിരുന്നു. എന്നാൽ രാക്ഷസന്മാരുടെ വർത്തമാനം കേട്ടതിന്റെ ശേഷം എനിക്കു വരുന്നതിനു മനസ്സില്ല.


രാജാവു്: നീ ഒട്ടും ഭയപ്പെടേണ്ട; ഞാൻ നിന്നെ രക്ഷിക്കാം. (പട്ടക്കാറൻ പ്രവേശിക്കുന്നു.)

പട്ടക്കാറൻ: അല്ലേ മഹാപ്രഭോ! രഥം സന്നദ്ധമാക്കിക്കൊണ്ടു വന്നിരിക്കുന്നു. ശീഘ്രമായിട്ട് രഥത്തിൽ എഴുന്നള്ളാം. വിശേഷിച്ചും രാജധാനിയിൽ നിന്നു മാതാവിന്റെ ഒരു ദൂതനും വന്നിരിക്കുന്നു.


രാജാവൂ: എന്നാൽ അവൻ ഇവിടെ വരട്ടെ. (അവൻ വന്നു അറിവിക്കുന്നു.)


ദൂതൻ: അല്ലേ മഹാപ്രഭോ! മാതാവ് ഇപ്പോൾ ഒരു വ്രതം ആചരിച്ചു ഉദ്യാപനം ചെയ്കയാൽ തിരുമനസ്സുകൊണ്ട് ശീഘ്രമെഴുന്നള്ളണമെന്നു അറിയിക്കുന്നതിനു ആജ്ഞാപിച്ചിരിക്കുന്നു.


-52-
ചെയ്യേണ്ടതാകുന്നു. (എന്നു പറഞ്ഞു് ആശ്രമത്തിലേക്ക് പ്രവേശിക്കുന്നു.)


[വിരഹാഗ്നികൊണ്ടു സന്തപ്തനായിരിക്കുന്ന ദുഷ്യന്തമഹാരാജാവു പ്രവേശിക്കുന്നു.]


ദുഷ്യന്തൻ: (സ്വഗതം) ആഹാ! ശകുന്തളയ്ക്കു നിർബന്ധം അധികം തന്നെ; വിശേഷിച്ചു കണ്വമഹർയല്ലാതെ മറ്റാരും ആ നിർബന്ധത്തെ നീക്കുവാൻ ശക്തന്മാരാകയില്ല; പിന്നെയും പ്രവാഹത്തിനു ഉന്നതദേശത്തിലേക്കു കയറുന്നതെങ്ങിനെ അശക്യമോ, അതുപോലെ എന്റെ ഹൃദയവും സമാധാനത്തെ പ്രാപിക്കുന്നതു പരമദുർല്ലഭമെന്നു തോന്നുന്നു. അല്ലേ മന്മഥ അസമമായിരിക്കുന്ന നിന്റെ സായകങ്ങൾ പുഷ്പാങ്ങളാകുന്നു എങ്കിലും ഇത്ര തീക്ഷ്ണങ്ങളായിരിന്നതു് കഷ്ടം; കഷ്ടം! അതിതീക്ഷ്ണംതന്നെ; പിന്നെയും അതു് അത്ര തീക്ഷ്ണമായിരിക്കുന്ന കാരണം തോന്നുന്നുണ്ട്. എന്തെന്നാൽ കോപാതുരനായിരിക്കുന്ന പരമേശ്വരന്റെ തൃതീയനേത്രത്തിങ്കൽ നിന്നു ഉണ്ടായ കോപാഗ്നികൊണ്ടു തൈക്ഷ്‌ണ്യത്തെ പ്രാപിക്കയാൽ അതു ബഡവാഗ്നിപോലെ എന്റെ ഹൃദയത്തിൽ കുത്തുന്നു. അല്ലേ മന്മഥ! സ്വദുഷ്കൃത്യംകൊണ്ടു ഭസ്മീകൃതനായിട്ടു ഭവിച്ചിരിക്കുന്ന നീ ഇനിയും നിദ്ദയനായിട്ട് നമ്മുടെ ഹൃദയത്തിങ്കൽ വിരഹാഗ്നിയെ എന്തിനു ജ്വലിപ്പിക്കുന്നു? നിന്റെ സഖാവായിരിക്കുന്ന ചന്ദ്രൻ സകല പ്രാണികളേയും ആനന്ദിപ്പക്കുന്നവൻ എന്നു പറയപ്പെടുന്നു. എന്നാൽ വിവശന്മാരായിരിക്കുന്ന അസ്മാദൃശജനങ്ങൾ അധികം ബാധയ്ക്കു പാത്രങ്ങളായിട്ടുഭവിക്കുന്നു. എന്തുകൊണ്ടെന്നാൽ ആ ചന്ദ്രൻ ശീതമായിരിക്കുന്ന തന്റെ കിരണനിവഹ


-56-
അവൾ യഥാർത്ഥം പറഞ്ഞു; യാതൊരു മന്മഥാ എന്നെ ഇത്ര ശ്രമിപ്പിക്കുന്നോ, അവൻ ഇപ്പോൾ എന്റെ മനോരഥത്തിനേയും പൂർണ്ണമാക്കി ചെയ്യും, സന്ദേഹമില്ല.


ശകുന്തള: അല്ലെ സഖിമാരെ! രാജാവിന്റെ പ്രീതി സമ്പാദിക്കുന്നതിനു യത്നസാദ്ധ്യങ്ങൾ വല്ലതും തോന്നുന്നുണ്ടോ?


പ്രിയംവദ: (അനസൂയയെ നോക്കി) ഇപ്രകാരം ശമനകരമായുള്ള ഔഷധം എളുപ്പമായിട്ടു കിട്ടുന്നതു വളരെ പ്രയാസംതന്നെ; എന്നാൽ ഇതരഹേതുക്കളാൽ അവളുടെ ഉപാധി ശമിക്കുമോ?


അനസൂയ: എനിക്കു തോന്നുന്നില്ല.


പ്രിയംവദ: (ശകുന്തളയോട്) നിന്റെ മനോഭാവത്തിനെ ഒരു പത്രത്തിൽ സൂചിപ്പിച്ചും, അടിയറയ്ക്കായ്ക്കൊണ്ടു മനോജ്ഞമായുള്ള ഒരു പുഷ്പവും, എന്റെ അടുക്കൽ തന്നാൽ ഞാൻ ദൗത്യം ചെയ്യുന്നതിനു പരമസന്തുഷ്ടയായിരിക്കുന്നു.


അനസൂയ: എന്താ ശകുന്തളെ! ഈ ഉപായം കൊള്ളാമെന്നു തോന്നുന്നല്ലോ!


ശകുന്തള: കൊള്ളാം തന്നെ; എന്നാൽ നല്ലതിൻവണ്ണം ആലോചിച്ചു ചെയ്യേണ്ടതാകുന്നു.


പ്രിയംവദ: നിന്റെ മനോഭാവത്തെ സൂചിപ്പിക്കുന്നതായുള്ള ഒരു ശ്ലോകമുണ്ടാക്കി ഒരു പത്രത്തിൽ എഴുതുമല്ലോ?


ശകുന്തള: അങ്ങിനെതന്നെ, ഞാൻ എഴുതാം. ഒരുവേള അവൻ തിരസ്കരിച്ചു എങ്കിൽ എന്തുചെയ്യും?


രാജാവു്: (സ്വഗതം) നിന്റെ സംഗമത്തിങ്കൽ അത്യുത്സുകനായിരിക്കുന്ന ഞാൻ നിന്നാൽ കല്പിതമായിരി

താളിളക്കം
!Designed By Praveen Varma MK!