Contacts

ആയില്യംതിരുനാള്‍ രാമവര്‍മ്മരാജാ

ഭാഷാശാകുന്തളം


ഡോ.കെ.വി തോമസിന്റെ ലൈബ്രറിയിന്‍നിന്നും



-60-
ങ്കിതയായിരിക്കുന്ന വസുന്ധരയും, ഇവരിരുവരുന്തന്നെ എന്റെ പ്രീതിക്കു പാത്രകളാകുന്നു.


പ്രിയംവദ: (അനസൂയയോട്) കാമജ്വരംകൊണ്ടു് ശിഥിലമായിരിക്കുന്ന ശകുന്തളയുടെ ദേഹം ദുഷ്യന്തന്റെ വദനമായിരിക്കുന്ന ചന്ദ്രന്റെ കിരണങ്ങളാൽ എങ്ങനെ ആരോഗ്യത്തെ അവലംബിക്കുന്നു-നോക്കണം.


ശകുന്തള: ഹേ മഹാപ്രഭോ! എന്നാൽ സംഭവിച്ചിട്ടുള്ള സമസ്താപരാധങ്ങളേയും, ക്ഷമിച്ചു കരുണാമൃതംകൊണ്ടു നീ എന്നെ മോഹിപ്പിക്കുമെന്നു വിശ്വസിക്കുന്നു.


രാജാവു്: അല്ലെ ശകുന്തളേ! നിന്നെക്കൊണ്ട് എന്തൊരു ദോഷം ഘടിച്ചിരിക്കുന്നു ? ഒരുവേള വല്ലതും ദോഷം ഘടിച്ചിരുന്നാലും ക്ഷമിക്കുന്നതിനു എനിക്കു അധികാരം എന്തിരിക്കുന്നു? നീ ദയവുചെയ്ത് നിന്റെ പാർശ്വത്തിൽ കുസുമതല്പമെന്നു കല്പിച്ചിരിക്കുന്ന ശിലാതലത്തിൽ ഇരിക്കുന്നതിനും എനിക്കു് സ്ഥലം കൊടുക്കുക.


പ്രിയംവദ: എന്താ ശകുന്തളെ! പിന്മാറുന്നതു? അവൻ ഇരിക്കട്ടെ.


ശകുന്തള: (ദ്വേഷ്യഭാവം നടിച്ചു പറയുന്നു.) അല്ലേ ദുഷ്ടേ! മിണ്ടാതെ കണ്ടിരിക്ക; എന്തെല്ലാം ദുശ്ചേഷ്ടകൾ ചെയ്യുന്നു?


അനസൂയ: ഹാ! ഹാ! അതാ നോക്കു; പ്രിയംവദേ! ഋഷീശ്വരന്റെ പരമപ്രീതിക്കു പാത്രമായിരിക്കുന്ന ബാലഹരിണം തന്റെ മാതാവിനെ അന്വേഷിച്ചോടുന്നു. അതുകൊണ്ടു ഞാൻ ശീഘ്രം പോയിട്ടു അതിനെ ഒരു രക്ഷകസ്ഥലത്തിൽ ആക്കട്ടെ.


പ്രിയംവദ: അല്ലേ അനസൂയേ! നിനക്കും ആ മൃഗത്തിനെപ്പോലെ വേഗമായിട്ടും ഓടുന്നതിനു ശക്തിയില്ല;


-64-
താപം കണ്ടു ഈശ്വരനു കരുണതോന്നി ഈ ശകുന്തളയെ ഇവിടെ അയച്ചു എന്നു തോന്നുന്നു.


ശകുന്തള: അല്ലെ മഹാപ്രഭോ! ഞാൻ ആശ്രമത്തിലേക്കു് പോകണമെന്നു വിചാരിച്ചു കുറെ ദൂരം ചെന്നപ്പോൾ എന്റെ കയ്യിൽ വിരാജിതമായിരുന്ന പുഷ്പാഞ്ചിതവലയം അദൃശ്യമായി; അതു് നീയല്ലാതെ മറ്റാരും എടുക്കയില്ല എന്നുള്ളതു് ദൃഢനിശ്ചയമായിരികയാൽ അതിനെ നീ വേഗം തരണം; അല്ലെങ്കിൽ നാം രണ്ടുപേരും ഋഷീശ്വരന്റെ തർജ്ജനത്തിനു പാത്രമാകും.


രാജാവു്: അതെ; എന്റെ മനോഭാവം ഒന്നുണ്ടു്. അതിനെ പരിപൂർണ്ണമാക്കിയാൽ ഞാൻ തരാം.


ശകുന്തള: അങ്ങേ മനോഭീഷ്ടം എന്താകുന്നു? വേഗം പറയണം.


രാജാവു്: എന്റെ കരംകൊണ്ടു് കോമളമായിരിക്കുന്ന നിന്റെ ഹാസ്തത്തിൽ പുഷ്പാഞ്ചിതവലയത്തെ ഇടുന്നതിനു സമ്മതിക്കണം.


ശകുന്തള: (സ്വഗതം) ഇപ്പോൾ അനുസരിച്ചേകഴിയൂ (എന്ന നിശ്ചയിച്ചു രാജാവിന്റെ സമീപത്തിൽ പോകുന്നു.)


രാജാവു്: എന്നാൽ ആ വലയം നിന്റെ കയ്യിൽ ഇടണമെങ്കിൽ മുൻപിൽ നാം സന്തോഷമായിരുന്ന ശയ്യാതലത്തിൽ ചെന്നിരിക്കണം.


[രണ്ടുപേരും ആ പാറപ്പുറത്തു ചെന്നിരിക്കുന്നു.]


രാജാവു്: (അവളുടെ ഹസ്തങ്ങളെ നോക്കി പറയുന്നു) ഈ കൈയ്ക്കു് എത്ര മാർദ്ദവമുണ്ടു്, നോക്കണം.


ശകുന്തള: എന്റെ ഹൃദയത്തിനു സന്തോഷദായകനായിരിക്കുന്നവനേ! വേഗം വലയത്തെ ഇട്ടാലും.


താളിളക്കം
!Designed By Praveen Varma MK!