Contacts

ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍

ശീവൊള്ളി നാരായണൻനമ്പൂരി

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

കന്നിക്കുംകുറയാതെകുന്നൊടുകുശു-
മ്പേറുംകുചംപേറിടും
കുന്നിൻനന്ദിനികന്ദബാണനുകുല-
ക്കേസ്സൊന്നുപാസ്സായതിൽ
ഒന്നാംസാക്ഷിയതായനീകനിവെഴും
വണ്ണംകടക്കണ്ണടു-
ത്തൊന്നെന്നിൽപെരുമാറണേ!പെരുമനത്ത -
പ്പന്റെതൃപ്പെൺകൊടി!-൧

കാരുണ്യംകാളകണ്ഠപ്പകുതി!തവകട-
കണ്ണുകൈകാര്യമേറി -
ത്തീരദ്ദീപാളിവച്ചോതിരുമിഴിയിലതോ
ചണ്ഡി!ചെങ്കണ്ണുവന്നോ
നേരേനോക്കാത്തതെന്താണടിയനടിയിണ-
ത്താമരത്താർ വണങ്ങി -
പോരുന്നോനാണതോർത്താലിവനതിനുമുറ-
ക്കുണ്ടുമുഖ്യാവകാശം-൨

അണ്ണാക്കിൽതങ്ങിവെണ്ണക്കഷണമതലിവാൻ
തെല്ലുപാലെന്നുകള്ള-
ക്കണ്ണീരോടുംയശോദയ്ക്കുടയൊരുടുതുകിൽ
ത്തുമ്പുതൂങ്ങിപ്പിടിച്ച്
തിണ്ണംശാഠ്യംപിടിക്കുംകപടമനുജനാം
കണ്ണനുണ്ണിക്കെഴുംതൃ-
ക്കണ്ണിൻകാരുണ്യപൂരംകവിതപൊഴിയുമെൻ
നാക്കുനന്നാക്കിടട്ടെ.-൩

പഞ്ചസാരകദളിപ്പഴംഗുളം
നെഞ്ചസാരമലിയുംമിഠായിയും അഞ്ചുസേറവിലുമപ്പവുംതരാം കൊഞ്ചിവാകൊതിയ!കുഞ്ജരാനന-൪

ശ്രീപാർക്കുംസ്ഥാനമല്ലോഗിരിശതവശരം-
തൂണിരത്നാകരംനൽ-
ചാപംപൊൻകുന്നുസേവൻനിധിപതിരജത-
ക്കുന്നിരിക്കുന്നദേശം
ആപീഡംചന്ദ്രകാന്തംതനുവിലണിയുവാൻ
ഭൂതിപിന്നെപ്പുരാരേ!
നീപോയിപ്പിച്ചതെണ്ടുന്നതുതലയിലെഴു -
ത്തിന്റെതായാട്ടമല്ലെ.-൫

നെഞ്ഞത്തിന്നലെരാവുപൂച്ചകടികൂ-
ടിച്ചാടിവീണോനിറം
മാഞ്ഞെന്തീവടുചുണ്ടിലെന്നുസഖിമാ-
രോതിച്ചിരിക്കുംവിധൗ
കുഞ്ഞമ്മിഞ്ഞകുറഞ്ഞൊളിഞ്ഞുസരസ-
ച്ചൊൽച്ചുണ്ടുപൊത്തിപ്പരം
ഞഞ്ഞമ്മിഞ്ഞപറഞ്ഞിളിഞ്ഞൊരചല
ക്കുഞ്ഞേ!കനിഞ്ഞേക്കനീ.-൬

കാലാരാതികനിഞ്ഞിടുന്നതുവരെ-
ക്കാളുംതപംചെയ്തുതൽ
കോലംപാതിപകുത്തെടുത്തൊരുകുളുർ-
ക്കുന്നിന്റെകഞ്ഞോമനേ!
കാലൻവന്നുകയർത്തുനിന്നുകയറെൻ
കാലിൽകടന്നീട്ടിടും
കാലത്തക്കഴുവേറിതൻകഥകഴിക്കേണം
മിഴിക്കോണിനാൽ-൭

കട്ടിപ്പേറുംഗരംതീഗളമിഴികളിലീ-
ക്കേടുകേറിശ്ശിരസ്സിൽ
തട്ടിപ്പോകാതിരിപ്പാനമൃതകിരണനും
നീരുമെൻനീരജാക്ഷി

കെട്ടിപ്പേരുന്നുഞാനെന്നിയെഹരനുജല-
പ്പെണ്ണിലില്ലിഷ്ടമെന്ന-
ത്തട്ടിപ്പോതുംപ്രിയൻമൈപുണരുമൊരചല
പ്പെണ്ണുകണ്ണിട്ടിടട്ടെ-൮

വളരെ ഉദാഹരണങ്ങൾ ആവശ്യമില്ല. ഹലിതപ്രയോഗത്തിനു വെൺമണിനമ്പൂരിപ്പാട്ടിലെ കനിഷ്ഠസ്ഥാനം നമ്പൂരി കരസ്ഥമാക്കീട്ടുണ്ടെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ. ഇനി ഹാസ്യരസത്തിന് ചില ദൃഷ്ടാന്തങ്ങൾ താഴെ ചേർത്തുകൊള്ളുന്നു.

'കൊട്ടത്തേങ്ങാഭിരപ്പൈഃ' എന്നുതുടങ്ങി നമ്പൂരി എഴുതിയിട്ടുള്ള പദ്യങ്ങൾ സുപ്രസിദ്ധങ്ങളാണല്ലോ.

താഴെ കാണുന്നതു യമദൂതന്മാരുടെ വർണ്ണമാണ്.

കക്കിഞ്ചൻതാടി,ചെമ്പൻതലമുടി,തുറിയൻ
കണ്ണു,മാക്കാച്ചിമൂക്കു,
ക്കക്കപ്പല്ല,ക്കുരങ്ങിൻമുകർ,കയറുവടി-
ക്കമ്പു,വൻകുമ്പചാട്ടം,
പൊയ്ക്കാലൻകാൽ,കരിങ്കാറെതൃനിറമിവമേൽ
പോട്ടുമേൽപോട്ടുപായോ -
രക്കോലംകണ്ടുപോയാലതുമതിചുടല-
പ്പൊട്ടനുംഞെട്ടിവീഴും

താഴെ കാണുന്നത് ജോനകരെപ്പറ്റിയാണ്

വട്ടത്തൊപ്പിവളർന്നതാടിവയറുംനെഞ്ഞുംനിറഞ്ഞൊപ്പമായ്
കെട്ടിക്കാടുപിടിച് രോമമരയിൽപിച്ചാത്തിമെച്ചത്തരം
കെട്ടിക്കാങ്കികറുപ്പുടുപ്പൊരുറുമാൽശൗര്യംശകാരങ്ങളീ
മട്ടിൽജോനകരെത്രവേണമവിടെക്കണ്ടേൻകണക്കെന്നിയേ

ഇനി രണ്ടു ചെട്ടിച്ചികൾ ശകുനം വന്നതാകട്ടെ.

പുത്തൻ പൂച്ചക്കുരുപ്പാൽകവിടിയിവയെഴും
മാലമാറത്തുതൂക്കി
'ക്കിത്യേരെക്കൊള്ളവേനക്കവെകൊണലകിയെ'
ന്നിത്തരംമത്തുരച്ച്
മുത്തിച്ചെട്ടിച്ചിമൂശേട്ടകളിരുവരെതൃ-
ത്തെത്തിരണ്ടാമതുംവ-
യ്ക്കത്തപ്പാപ്രാതലാശ്ചര്യമിതനവധിമാ-
റ്റൊത്തമാറ്റിത്തമല്ലെ

'ഒരു വെറും തെങ്ങൻ പുറംതാങ്ങുവാൻ', 'സ്വാധ്യായക്കിണ്ടി കൊണ്ടാവികൃതിയുടെ തലയ്ക്കൊന്നു താങ്ങിക്കൊടുത്തു', 'വിളിച്ചോതും വെളിച്ചത്തു ഞാന്‍', 'തങ്കപ്പുള്ളിക്കുരംഗപ്പിടമിഴി മിനുസപ്പെട്ട പെൺകുട്ടിയത്രെ', 'കണ്‍കെട്ടോകാലാന്തകപ്പണ്‍കൊടിയുടെ കരുണാസാരമോ സാരമെന്തോ', 'ശുദ്ധംവിഢ്യാന്‍പറമ്പനിവനെന്നൊരു പേരു കിട്ടും', 'അരവിന്ദബാണകലഹാപ്പീസില്‍ കുമാനാപ്സരായ്', 'സ്ഥാനത്തുനിന്നിളകുവാനിവനദ്ദിവാന്റെ പേനത്തലയ്ക്കു ദയതോന്നേണമെങ്കിലുംമേ', 'എന്തിക്കവിത്വക്കൊതിയൊടിനിയുമണ്ണാക്കു പുണ്ണാക്കിടുന്നു', 'ജലരുഹവാസന്റെ മാസംവരെ' എന്നും മറ്റും ഈ മഹാകവി അവിടത്തെ കൃതികളിൽ കയ്യും കണക്കുമില്ലാതെ തട്ടിവീക്കീട്ടുള്ള പൊടിക്കൈകൾ ഏത് കവിതാരസികന്റെ മനസ്സിനെയാണ് സന്തോഷിപ്പിക്കാത്തത്. ഒരു സ്ത്രീ നല്ല കവിതയെഴുതുവാൻ കാരണമെന്തെന്നു അവരോടുതന്നെ നമ്പൂരി താഴെ കാണുന്ന ശ്ലോകത്തിൽ ചോദിക്കയാണ്.

സാധിച്ചോസാധുചിന്താമണിമഹിതമഹാ
മന്ത്രസാരംമുറയ്ക്കാ-
രാധിച്ചോനീനിതാന്തംതുഹിനകരകലാ-
ചൂഡകാന്താപദാന്തം?
ബോധിച്ചാവെണ്മണിക്ഷ്മാസുരവരകവിതൻ
ബ്രഹ്മരക്ഷസ്സു കേറി
ബ്ബാധിച്ചോബാധവിട്ടെങ്ങിനെകവിതയിലീ
മട്ടുനീകാട്ടിടുന്നു.

പദ്യലേഖനങ്ങൾ നമ്പൂരിക്കു എഴുതുവാൻ വാസന അസാമാന്യമായിരുന്നു. താഴെ ചേർത്തിരിക്കുന്ന ശ്ലോകത്തിൻറെ അക്ലിഷ്ടതയും ഒഴുക്കും ഒന്ന് വേറെ തന്നെയാണ്.

എനിക്കുമില്ലത്തഖിലർക്കുമെന്മാ-
നിനിക്കുമില്ലത്തലൊരിത്തിരിക്കും
തനിക്കുമത്തങ്കഗിരീന്ദ്രപീന -
സൂനിക്കുമാതംകമില്ലയില്ലീ .

ഞാൻ ആദ്യമായി അവിടത്തെ,
പയ്യീച്ചപൂച്ചപുലിവണ്ടെലിഞണ്ടുപച്ച-
പ്പയ്യെന്നുതൊട്ടുപലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞുപുനരിപ്പുരുഷാകൃതിത്വം
കയ്യിൽക്കിടച്ചതുകളഞ്ഞുകളിച്ചിടൊല്ലെ.

ഇത്യാദി ഇപ്പോള്‍ സുപ്രസിദ്ധമായി തീർന്നിട്ടുള്ള സാരോപദേശശതകവും 'വെള്ളിക്കുന്നില്‍ കൃഷിചെയ്യുക പണിവതിനും ദൂതസാര്‍ത്ഥംസമൃദ്ധം' എന്ന സമസ്യാപൂരണവും കേരളചന്ദ്രികയിൽ കണ്ടാണ് ഇങ്ങനെ ഒരു കാവ്യസാർവ്വഭൗമൻ കേരളത്തിലുണ്ടെന്ന് മനസ്സിലാക്കിയത്. പ്രതിനിമിഷം എനിക്കവിടുത്തെ പേരിലുള്ള ബഹുമാനം വർദ്ധിച്ചു. കേരളചന്ദ്രിക, മനോരമ, മലയാളി എന്നീ പത്രങ്ങളിൽ കണ്ട ഓരോ ശ്ലോകവും അവിടുത്തേക്കുണ്ടായിരുന്ന പൂർണ്ണമായ സരസ്വതീകടാക്ഷത്തന്റെ ഉത്തമദൃഷ്ടാന്തങ്ങളായിരുന്നു. താഴെ കാണുന്ന പദ്യം നമ്പൂരി മലയാളിപത്രാധിപർക്ക് അയച്ചതാണ്.

'ആയതുപോലെഭവാനെ-
ന്നായതബുദ്ധേ!പിശുക്കനാണെങ്കിൽ
ആയതുമതിമതിഞാനീ-
വായതുറന്നീലമിണ്ടിയതുമില്ല.'

കൊട്ടാരത്തിൽ ശങ്കുണ്ണി അവർക്കുള്ള ഒരെഴുത്തിൽ കവി

തീയ്യേന്തുംകണ്ണുതിങ്കൾക്കലകലചുടല-
ച്ചാമ്പൽ പാമ്പെല്ലുവെള്ളം
പെയ്യുംതൃച്ചെഞ്ചിടക്കെട്ടിവപലതുമെഴും
ദേവനെസ്സേവചെയ്ത്
കയ്യേറിക്കേളികേൾക്കുംകവികടെറെസിഡ-
ണ്ടായിരണ്ടായിരത്താ_
ണ്ടീയൂഴിത്തട്ടിൽവാണീടുകവിമലമതെ!
താങ്കളാതങ്കമെന്യേ.
എന്നാണ് ആശംസിക്കുന്നത്.

എന്തിനു വളരെ പറയുന്നു! ഈ ഉത്തമകവിയുടെ പദ്യങ്ങളെല്ലാംകൂടി ഒന്നിച്ചു ചേർത്ത് പ്രസിദ്ധീകരിക്കുവാൻ ലക്ഷ്മീഭായി മാനേജർ വെള്ളായ്ക്കല്‍ നാരായണമേനോനവര്‍കള്‍ ചെയ്യുന്ന പരിശ്രമം ഏറ്റവും അഭിനന്ദനീമായിരിക്കുന്നു. അവിടന്നു പച്ചമലയാളത്തിൽ ഒരു കവിത എഴുതിക്കാണേണമെന്ന് ഞാൻ രസികരഞ്ജിനി മുഖാന്തരം ചെയ്ത അപേക്ഷ നിഷ്ഫലമായിത്തീർന്നുപോയല്ലോ. ഇനി അത് ഒറവങ്കര നമ്പൂരി (രാജാവ്) അവര്‍കളോടു ചെയ്‍വാനേ നിവൃത്തി കാണുന്നുള്ളൂ. നാരായണൻ നമ്പൂരിയെപ്പോലെ വാസനയുള്ള മഹാകവികൾ ഇനിയും മലയാളത്തിൽ ധാരാളമുണ്ടാകട്ടെ എന്ന് ഈ അവസരത്തിൽ പ്രാർത്ഥിച്ചു കൊണ്ട് തൽക്കാലം വിരമിച്ചു കൊള്ളുന്നു.

മായേ! മനോജമഥനന്നുമനസ്സിണങ്ങും
ജായേ!ജഗജ്ജനനി!ജന്മജരാവിഹീനേ!
നീയേനിനയ്ക്കഗതിനിത്യമെനിക്കുവിദ്യുൽ
ക്കായേകനിഞ്ഞീടുകകാലിണകുമ്പിടുന്നേൻ

താളിളക്കം
!Designed By Praveen Varma MK!