Contacts

രസികരഞ്ജിനി
റായി ബഹദൂർ ഒ ചന്തുമേനോൻ

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

പ്രയോഗിച്ചാൽ അഭംഗിയായിത്തീരാനാണ് എളുപ്പം. സംഭാഷണങ്ങളിൽ ആളുംതരവുമറിഞ്ഞ് പെരുമാറാഞ്ഞാല്‍ അലൗകികമാവും. രസക്ഷയവും വന്നുകൂടും. കരതലാമലകംപോലെ ലോകം കണ്ടുകൊണ്ടല്ലാതെ ഒരക്ഷരംപോലും ശബ്ദിച്ചുപോയാൽ അതിന്റെ കോട്ടം വാക്കുകളെക്കൊണ്ട് മിനുക്കിയാൽ മായുന്നതല്ല. ഈവക ദോഷങ്ങളും വൈഷമ്യങ്ങളും ഒഴിവാക്കുന്നതിലാണ് ചന്തുമേനോൻ സാമർത്ഥ്യം കാണിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വിഖ്യാതിക്കുള്ള ഹേതുവും ഇതുതന്നെയാണ്.

ഈ ചന്തുമേനോനുപോലും പര്യാലോചിപ്പിക്കാതെ മാധവനെക്കൊണ്ടു പെട്ടെന്ന് വദേശയാത്ര ചെയ്യിച്ചതിലും മതസംബന്ധമായ വാഗ്വാദം അസ്ഥാനത്തിൽ ഉപയോഗിച്ചതിലും കുറച്ചൊരു നോട്ടക്കുറവു ഇന്ദുലേഖയില്‍ പറ്റിപ്പോയതുതന്നെ. പല ജീവൽപാത്രങ്ങളെയും പേരുമാറാട്ടം വഴി ശാരദയിൽ അരങ്ങേറ്റം കഴിപ്പിച്ചിട്ടുള്ളതുകൊണ്ട് വായനക്കാർക്ക് പൊതുവിൽ പൂർത്തിയായ രസം ഉണ്ടാവുന്നതല്ലെന്ന് ചിലർ ആക്ഷേപിക്കുന്നുണ്ട്. എന്നാൽ ആ പാത്രങ്ങളുടെ മാതൃകകളായിട്ടു പരിചയമുള്ളവർക്ക് അധികരസമുണ്ടെന്നല്ലാതെ പരിചയമില്ലാത്തവർക്ക് നോവലിനെ സംബന്ധിച്ചിടത്തോളം രസത്തിന് യാതൊരു കുറവുമുണ്ടെന്ന് പറഞ്ഞുകൂടാ. അതിന്നു പുറമേ നോവലിലുള്ള പാത്രങ്ങൾക്കു നേര്‍പകർപ്പുകളായ ജീവല്‍പാത്രങ്ങൾ ഉണ്ടെന്നും ഞങ്ങൾക്ക് തോന്നുന്നില്ല. പല ജീവൽപാത്രങ്ങളുടെയും ഗുണദോഷങ്ങളെ അങ്ങുമിങ്ങും നിന്നെടുത്തു കൂട്ടിച്ചേർത്തിണക്കി ലോകരീതിക്കനുസരിച്ച് ഒരു പാത്രം കവി സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതുതന്നെയാണ് കവിധർമ്മം. ഇന്ദുലേഖയിലെ സൂരിനമ്പൂതിരിപ്പാടും ശാരദയിലെ വൈദിത്തിപ്പട്ടരും കണ്ടന്‍മേനോനും ഏതുമാതിരി ഹാസ്യരസം പുറപ്പെടുവിക്കുന്നതിന്നും ചന്തുമേനവന്നു ബഹുസാമര്‍ത്ഥ്യമാണെന്ന് വിളിച്ചുപറയുന്നുണ്ട്. കണിയാർപണിക്കർ, എടത്തിലച്ചൻ, കഴകക്കാരൻ, വാരിയർ മുതലായവർ ലോകസ്വഭാവം പ്രതിബിംബിക്കുന്ന ദർപ്പണങ്ങളാണെന്നുതന്നെ പറയാം. അറിയേണ്ടതായ പല തത്വങ്ങളും സരസമായി പാത്രമുഖേനെ വായനക്കാരുടെ ഹൃദയത്തിൽ ഉറപ്പിച്ചു കൊടുക്കുന്നതിന്നു ചന്തുമേനവന്റെ സഹജമായ സാമർത്ഥ്യം സർവ്വതോമുഖമായിത്തന്നെ കാണുന്നുണ്ട്.

ഇദ്ദേഹത്തിന്റെ പ്രഥമകൃതിയായ ഇന്ദുലേഖയുടെ പുറപ്പാടു കണ്ടു ഭ്രമിച്ചു ഗദ്യകാവ്യനിർമ്മാണംകൊണ്ടു പ്രസിദ്ധി നേടുവാൻ എളുപ്പത്തിൽ സാധിക്കുമെന്നുകരുതി വികൃതനോവലുകൾ എഴുതിക്കൂട്ടി സമ്പാദിക്കുവാൻ ശ്രമിച്ചു പേര്‍ കളഞ്ഞു ദുഷ്പേരു സമ്പാദിച്ചവർ ഒന്നുരണ്ടോ? ചന്തുമേനവന്റെ പിന്തുടർച്ചക്കാരായി മലയാളഭാഷയ്ക്ക് അനര്‍ഘ്യമായ ധനം സമ്പാദിച്ചുവെച്ചിട്ടുള്ള ആഖ്യായികാകാരന്മാർ ഒന്നോ രണ്ടോ!

താളിളക്കം
!Designed By Praveen Varma MK!