Contacts

എ നാരായണപ്പുതുവാൾ
പത്രചരിത്രം - 2

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

കാഹളം കളഞ്ഞതുമായ 'സത്യനാദം' എന്ന പത്രമാണ്. മലയാളപത്രങ്ങളിൽ രാജ്യകാര്യം സംബന്ധിച്ച വിഷയങ്ങൾ പത്രംപുറപ്പെടുന്നതോടുകൂടിത്തന്നെ പ്രസിദ്ധപ്പെടുത്തിതുടങ്ങിയിട്ടുണ്ട്. ഇത് അന്നത്തെ ഇംഗ്ലീഷ്‍ പത്രങ്ങളെ അനുസരിച്ച് തുടങ്ങിയതുകൊണ്ടായിരിക്കാം. പത്രങ്ങളുടെ അഭിപ്രായത്തോടുകൂടി ഗവൺമെൻറ് യോജിക്കാത്തത് ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ച് പത്രങ്ങൾ വേണ്ടവിധം ആലോചിക്കാത്തതുകൊണ്ടായിരിക്കാം. നടന്ന കാര്യങ്ങളെപ്പറ്റി വേണ്ടതിലധികം പറവാനുള്ള സാമർത്ഥ്യം ധാരാളമുണ്ടെന്നുള്ള പ്രസിദ്ധി സമ്പാദിച്ചിരിക്കുന്ന നാട്ടുപത്രങ്ങൾ ഇംഗ്ലീഷ് സഹജീവികളെപ്പോലെ നടക്കേണ്ടുന്ന കാര്യങ്ങളുടെ ഗുണദോഷനിരൂപണംചെയ്തു അഭിപ്രായം പുറപ്പെടുവിച്ചുതുടങ്ങിയിരിക്കുന്നു. പക്ഷേ ഒന്നുറച്ചും മറ്റേതൊലിച്ചും വരുന്നതാണ് ഇവരുടെ അഭിപ്രായങ്ങളിലുള്ള അന്തരം. ആദ്യത്തെ മലയാള മാസിക 1056 മീനത്തിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 'വിദ്യാവിലാസിനി' ആകുന്നു. ഇപ്പോൾ അതു നടപ്പില്ല. പിന്നെത്തേതു രാജ്യകാര്യങ്ങളെ പ്രതിപാദിക്കുന്നതല്ലെന്നുള്ള നിഷ്ഠയോടുകൂടി തൃശിവപേരൂർ കല്പദ്രുമാലയത്തിൽ 1065 കന്നിമാസത്തിൽ ജനിച്ച വിഖ്യാതവിദുഷിയായ 'വിദ്യാവിനോദിനി' ആണ്. ഇംഗ്ലീഷ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ അപാരപാണ്ഡിത്യം സമ്പാദിച്ച വീരപുരുഷന്റെ ലാളനയിൽ വളർന്നുവന്ന ഈ പത്രരത്നം അല്പകാലം കൊണ്ട് സജ്ജനസ്സമ്മതം പ്രാപിക്കുകയും പിന്നീടുണ്ടായിട്ടുള്ള പത്രഗ്രന്ഥങ്ങള്‍ക്കെല്ലാം ഒരു മാതൃകയായിത്തീരുകയും ചെയ്തു. യൗെവനാരംഭത്തിൽ സ്വയംവരത്തിനുവേണ്ടി രക്ഷാധികാരം വിട്ടുപുറപ്പെട്ടതിന്റെശേഷം നാനാപ്രകാരേണ പേരുകേട്ടിട്ടുള്ള ചിലരുടെ നര്‍മ്മാലാപങ്ങളെക്കൊണ്ടു തൃപ്തിപ്പെടാതെ അവസാനം വ്രതഭംഗവും അനുഭവിച്ച് ഒന്നരക്കൊല്ലമായിട്ടു പുറത്തുവരാൻ പാടില്ലാത്തവിധം അതിദയനീയമായ അവസ്ഥയിൽ കിടപ്പായിരിക്കുന്നു. മലയാളത്തിൽ ഇതുവരെ 32 പത്രങ്ങൾ ഉണ്ടായിട്ടുള്ളതിൽ പ്രതിദിനപത്രമൊന്നുമില്ലെന്നു കാണുന്നത് ശോചനീയം തന്നെ. ഇതിന്നുപുറമേ പത്രഗ്രന്ഥങ്ങളും മാസികകളും കൂടിയുള്ള തുക 27 മാത്രമാകണം.

മേൽപ്പറഞ്ഞ പത്രങ്ങളിൽ പ്രതിവാരമെന്ന നിലവിട്ട് ഒരുപടികൂടി സഞ്ചരിക്കുന്നതിനുള്ള ധൈര്യവും സാമർത്ഥ്യവും 'മലയാള മനോരമ'യ്ക്ക് മാത്രമുണ്ടെന്നുള്ള സംഗതി സര്‍വഥാ ശ്ലാഘനീയംതന്നെ. എന്തെന്നാൽ ബ്ലാത്തിയിലുള്ള പ്രതിവാരപത്രത്തിന് 50000 വരിക്കാരുണ്ടായാൽ ആ പത്രത്തിന്നു നടപ്പുള്ളതായി വിചാരിക്കുന്നു. ഇന്ത്യയിൽ ആ തരത്തിലൊന്നിന്ന് 5000 വരിക്കാരെ കിട്ടിയാൽ ഉത്കൃഷ്ടപദവി ലഭിച്ചു. ആയിരം വരിക്കാരെ അന്വേഷിച്ചുണ്ടാക്കുവാൻ കൂടി സാധിക്കാതെയാണല്ലോ മലയാളപത്രങ്ങൾ സഞ്ചരിക്കുന്നത്. ഇങ്ങനെ ബ്ലാത്തിയിലുള്ള സഹജീവികളുടെ പത്തിന്നൊന്ന് പഴമയിലും നൂറ്റിന്നുരണ്ടു പ്രചാരത്തിലും നൂറ്റിന്നൊന്ന് അധികാരത്തിലും ജനസമ്മതത്തിലും ഇപ്പോൾ മലയാളപത്രങ്ങൾ എത്തിക്കൂടീട്ടുള്ള കാലമാകുന്നു.

താളിളക്കം
!Designed By Praveen Varma MK!