Contacts

ഉദയവർമ്മ കടത്തനാട്ട് ഇളയതമ്പുരാൻ
കവിചരിത്ര സംഗ്രഹം

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

11. ധനികൻ - വിഷ്ണുപുത്രൻ. കാവ്യനിര്‍ണ്ണയം, ദശരൂപാവലോകം ഇവ നിർമ്മിച്ചു.-9

12. ജഗദ്ധരൻ - ദമയന്തീരത്നധരന്മാര്‍ മാതാപിതാക്കന്മാർ. വേണിസംഹാരനാടകവ്യാഖ്യാതാവ്.

13. ജിനപ്രഭസൂരി - ജൈനമതക്കാരൻ. സിദ്ധാന്താഗാമസ്തവം, വാര്‍ശ്വനാഥസ്തവം, വാശ്വസ്തവം, ഗോതമസ്തോത്രം, വീരസ്തവം, ചതുര്‍വിംശതിജിനസ്തവം, വീരനിര്‍വ്വാണകല്യാണകസ്തവം ഇതുപോലെ എഴുനൂറു പുസ്തകങ്ങൾ ഉണ്ടാക്കിയതായി കേൾവിയുണ്ട്.

14. കൃഷ്ണവല്ലഭന്‍ - കാവ്യഭൂഷണശതകമെന്നൊരു കൃതി നിർമ്മിച്ചു.

15. പത്മാനന്ദകവി - ജൈനൻ. വൈരാഗ്യശതകത്തിന്റെ കർത്താവ് .

16. ജിനവല്ലഭസൂരി - ജിനമതം. സംസ്കൃതത്തിലും പ്രാകൃതത്തിലും സമമായി മഹാവീരസ്വാമിസ്തോത്രം എന്നൊരു പുസ്തകം ഉണ്ടാക്കി.

17. ശ്രീനിവാസാചാര്യൻ - വൈഷ്ണവമതക്കാരൻ. അയ്യങ്കാർ. വളരെ പ്രാചീനനല്ല. ജാനകീചരണചാമരം ഇദ്ദേഹത്തിന്റെ കൃതിയാണ്.

18. ചന്ദ്രശേഖരൻ - പ്രസിദ്ധനായ വിശ്വനാഥകവിയുടെ പിതാവ്. പുഷ്പമാല, ഭാഷാര്‍ണ്ണവം എന്ന ഗ്രന്ഥങ്ങളുണ്ടാക്കിയിട്ടുണ്ട്.-14

19. നാരായണപണ്ഡിതാചാര്യൻ - ലികുചസൂരിയുടെ പുത്രൻ. ശിവസ്തുതിയുടെ കർത്താവ്.

20. ഹേമചന്ദ്രാചാര്യൻ -ജൈനനാണ്. മഹാവീരസ്വാമിസ്തോത്രമുണ്ടാക്കി.

21. വിമലൻ - ഇദ്ദേഹവും ജൈനന്‍ തന്നെ. പ്രശ്നോത്തരരത്നമാല നിർമ്മിച്ചു.

22. രാമചന്ദ്രകവി - ഹേമചന്ദ്രാചാര്യന്റെ ശിഷ്യൻ. സിദ്ധഹേമമെന്ന ശബ്ദാനുശാസനം, സത്യഹരിശ്ചന്ദ്രനാടകം ഇവയുണ്ടാക്കി. പ്രബന്ധശതകർത്താവെന്ന് പ്രസിദ്ധിയുണ്ട്.

23. നരഹരി - ശൃംഗാരശതകമുണ്ടാക്കി. എല്ലാ പദ്യങ്ങളിലും സ്വനാമമുദ്രയുണ്ട്- ശ്രീകാളിദാസകവിതാസുകുമാരമൂർത്തേ ബാണസ്യ വാക്യമിവ മേ വചനം ഗൃഹാണ-ശ്രീഹര്‍ഷകാവ്യ കുടിലം ത്യജമാനബന്ധം വാണീകവേര്‍ന്നരഹരേരിവ സമ്പ്രസീദ - എന്നൊരു പദ്യം കേട്ടിട്ടുണ്ട്. ബാണാദികൾക്ക് ശേഷം ജീവിച്ചിരുന്നിരിക്കണം.-10

24. കൃഷ്ണമിശ്രൻ - ഇദ്ദേഹം ഒരു സ്വാമിയാരാണ്. കാവ്യനാടകാദിസക്തനായ തന്റെ ഒരു ശിഷ്യനു വേണ്ടി പ്രബോധചന്ദ്രോദയം എന്നൊരു നാടകമുണ്ടാക്കിയിട്ടുണ്ട്.

25. രാജാനകരത്നകണ്ഠൻ - ധൗെമ്യായനവംശം. രാജാനകശങ്കരകണ്ഠന്റെ പുത്രൻ. 1788 വിക്രമാബ്ദത്തിൽ സ്തുതികുസുമാഞ്ജലിക്കു ലഘുവഞ്ചിക എന്നൊരു വ്യാഖ്യാനവും രത്നശതക(സൂര്യസ്തവ)വും ഉണ്ടാക്കി.-17

- തുടരും
താളിളക്കം
!Designed By Praveen Varma MK!