Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

170. അനുവാദകങ്ങൾ. THE TWO CONCESSIVES. - 1. THE CONCESSIVE FORMS ARE ESPECIALLY USED IN MERELY HYPOTHETICAL CASES.

630. അനുവാദകത്താൽ അനുമാന മനസ്സങ്കല്പിതങ്ങളെ സൂചിപ്പിക്കുന്നു. അതിന്നു തമ്മിൽ ഏറെ ഭേദമില്ലാത രണ്ടു രൂപങ്ങൾ ഉണ്ടു (246. 247.)
ഉ-ം അവൻ വരികിലും (വന്നാലും) എന്തു (though). ഈരേഴു ലോകം ഒക്കിലും തടുപ്പാൻ അരിപ്പം (രാ. ച. although). ആന കൊടുക്കൂലും ആശ കൊടുക്കരുതു (പഴ if or though). ചിലൎക്കു തെളികിലും മതി (ഭാര. if) പറയായ്കിലും ദോഷം ഉണ്ടു (ഭാര.)
Temporal for future and future exact ഭൂതം ഭാവിക്കും (ഭവിഷ്യഭൂതത്തിന്നും) പകരം കാലാൎത്ഥത്തിൽ നില്ക്കും (567, 5. 6.)
ഉ-ം പതിന്നാലാം ആണ്ടു കഴിഞ്ഞാലും ഞാൻ വരുവാൻ വൈകിയാൽ അഗ്നിയിൽ പതിച്ചു മരിപ്പൻ (കേ. രാ. even after the 14th year will have passed).
2. THE ഉം SERVES AT THE SAME TIME AND SOMETIMES MERELY FOR THE PURPOSE OF A COPULATIVE (താൻ IS OCCASIONALLY SUBSTITUTED IN THAT CASE).

631. അനുവാദകത്തിന്നുള്ള ഉം അവ്യയത്തിന്നു സംബന്ധശക്തി ഉണ്ടു.
ഉ-ം നരകത്തിൽ മേവും മരിച്ചാലും (രാമ. whenever he dies, he will).
a.) പ്രത്യേകാൽ രണ്ടു അനുവാദകങ്ങൾ ഉള്ളപ്പോൾ.
ഉ-ം മരിച്ചാലും വേണ്ടതില്ല സാക്ഷി ഉണ്ടാകിലും സഖേ (വ്യ. മാ. no matter if one die, if he have but a witness for the transaction) പതിക്കു കൃപ എന്നോടിരിക്കിലും-ഇനിക്കു ഭാഗ്യശേഷം ഉണ്ടെന്നു വരികിലും-എനിക്കു ചേരാൻ ബുദ്ധി രാമനോടുണ്ടെന്നാകിലും-തണുക്ക ഹനുമാൻ്റെ വാലതിന്നഗ്നി തന്നെ (കേ. രാ. if-if-if-then oh A. spare Hs tail).
b.) അനുവാദകശക്തി വിട്ടു വെറും സംബന്ധവും ആം [താൻ പകരമാം]=whether—or (633, c കിലും ആം-ഉപമേയം)
ഉ-ം ചത്താലും പെറ്റാലും പുലയുണ്ടു. കേൾക്കിലും കേളായ്കിലും (ഭാര.) നില്ക്കിലും കണക്കിനി, പോകിലും കണക്കിനി (ഭാര=പോകേണം എന്നു വരികിൽ താൻ പാൎക്കേണം എന്നു വരികിൽ താൻ). ചാകിലും കൊല്കിലും (ഭാഗ.=ചാകതാൻ, കൊല്ലതാൻ). കാൎയ്യങ്ങൾ ചെയ്യായ്കിലും ചെയ്കിലും ആ കാൎയ്യങ്ങൾ ആൎയ്യന്മാർ ഭയപ്പെടും എപ്പോഴും രണ്ടിങ്കലും (ഭാര=സപ്തമികൾ the noble are equally afraid of leaving undone the good as of doing the evil).
3. ആലും WITH INTERROGATIVES GIVES RISE TO INDEFINITE RELATIVE SENTENCES.

632. ഒന്നാം അനുവാദകത്തിന്നു യഛ്ശബ്ദപ്രയോഗത്തിൽ (555, 4) സാധാരണാൎത്ഥം ജനിക്കും.
ഉ-ം എത്ര ബലവാന്മാരായ ശത്രുക്കൾ വന്നു യുദ്ധം ചെയ്താലും ഒരുത്തൎക്കും ജയിച്ചു കൂടാതേയായി സൂൎയ്യൻ എത്ര ചൂടുള്ളവനായാലും താമരയെ വികസിപ്പിക്കും (how hot soever the sun be, it only makes the lotus to expand).
4. കിലും WITH ആം IS USED FOR POSSIBILITY (PERHAPS)=ONE MAY ETC.

633. രണ്ടാം അനുവാദകത്തോടു ആം ചേൎത്താൽ പക്ഷേ എന്ന അൎത്ഥം കൊള്ളും possibly (perhaps).
a. (Second Concessive) അൎത്ഥാൎത്ഥമായി . . . . . . ഭോഗാൎത്ഥമായി പക്ഷേ സംബന്ധമിത്രാൎത്ഥമായി ചെയ്തു കൊള്ളുകിലുമാം (most marry for moneys sake, some . . . . . some also it may to get friends, yet) ധൎമ്മാൎത്ഥമായി വിവാഹം ചെയ്കയില്ലാരും മറ്റൊരു പ്രകാരം സംഖ്യകളെ പെരുകിലുമാം (ഗണി.) നിനക്കാതിരിക്കുന്നവൻ അകപ്പെടൂലുമാം (കേ. രാ.) പക്ഷേ വനത്തിന്നു പോയ്ക്കൊൾ്ക വേണ്ടതും ഭക്ഷണം ഉള്ളേടം എങ്കിലും ആമെടോ (ഭാര. perhaps we must retire into the jungles or to any other place where food may be found).
b. (First Concessive) ഒന്നാം അനുവാദകത്തോടും ഉം ആം ദുൎല്ലഭമായി ചേരും.
ഉ-ം ഇങ്ങു നിന്നുടെ ദേവിയെ കണ്ടാലുമാം (കേ. രാ.)
c. (Two Concessives) രണ്ടു അനുവാദകങ്ങളും കിലും ആം=ഒന്നുകിൽ അല്ലായ്കിൽ 781. 830 എന്നൎത്ഥത്തിൽ നടന്നാലും ഉം അവ്യയം സംബന്ധാൎത്ഥമുള്ളതേ (631. b.)
ഉ-ം ധനുഷ്മാൻ എയ്തൊരസ്ത്രം ഏകനെ ഹനിക്കിലാം ഹനിച്ചില്ലെന്നാകിലും ആം (പ. ത.=ഹനിക്കിലുമാം ഹനിക്കായ്കിലുമാം. ഭാര=ഹനിക്കയും ആം ഹനിക്കായ്കയും ആം) . . . . . ആ രണ്ടു മതി ഗ്രഹസ്ഫുടയുക്തി നിരൂപിപ്പാൻ എന്നാകിലും . . . . . . . . . ഇവ രണ്ടേ മതി എന്നാകിലുമാം . . . . . . . . ഇച്ചൊല്ലിയ വൃത്താന്തങ്ങൾ നാലും കൂടിക്കല്പിക്കിലുമാം (ഗണി. either those two or these two may enable one to comprehend).
d. (Second Conditional) രണ്ടാം സംഭാവനത്തിന്നും ആം പറ്റും.
ഉ-ം കോപം ഉണ്ടാകിലാം എന്തറിവു? (കൃ. ഗാ. he may). ചോരൻ തസ്കരിച്ചീടിലാം (പ. ത.) എന്നറിഞ്ഞീടിലാം; ഇന്നിയും ഒരു മകൻ ഉണ്ടെന്നുറച്ചു ജീവിച്ചിരിക്കിലാം (കേ. രാ. may mother may be retained in life=ഇരിക്കലാം 610. 622=ഇരിക്കാം) അതിൽ ഒന്നു രണ്ടാകിലാം (there may be one or two amongst them) എങ്കിലതാം (പ. രാ. then it may be done).
5. AS CONDITIONALS SERVE FOR POLITE IMPERATIVES OR OPTATIVES IT IS BUT BY A KIND OF ELLIPSE THAT ആലും BECOMES AN IMPERATIVE.

634. സംഭാവനകൾ നിമന്ത്രണങ്ങളായ്നടക്കയാൽ 627. (അപ്രകാരം: ചെയ്തേ കഴിയും must do 572, b. വന്നേ മതിയാവു should come 661) ആലും അന്തമുള്ള അനുവാദകത്തിന്നു ഒരു വക അദ്ധ്യാരോപത്താലേ വിശേഷിച്ചു പദ്യത്തിൽ (വിധി) നിമന്ത്രണശക്തി ഭവിക്കുന്നുള്ളു — 246 — 248. 619, 1.
ഉ-ം അച്ചൻ എന്നെ കൊല്കിലും കൊള്ളാം (അഞ്ച-ഉം=even—may he) ശൂദ്രൻ മൂന്നടിതിരിഞ്ഞാലും മതി (if the S. recede) അണഞ്ഞാലും അന്തികേ (നള. condescend to draw nigh=come near).
വിധിഭാവം ഏറീട്ടു: കഴുത്തു കുത്തി നീ മരിക്കിലും കൊളേ (കേ. രാ. oh, that you did die). അങ്ങിരുന്നു മരിച്ചാലും മുക്തി സിദ്ധിക്കും എന്നാൽ (ഹ. stay there till you die—if you do so you will have bliss) മുനീന്ദ്രൻ്റെ ചെവി പിടിച്ചാലും (ശി. പു.) ഭൂദേവ വന്നാലും ഉണ്ടാലും വേ. ച. come Brahman and eat) സാമ്പ്രതം ശ്രവിച്ചാലും (well, hear it). ഇവ കണ്ടാലും (ഭാര. behold! only look at these).
പദ്യത്തിൽ പലപ്പോഴും: എന്നറിഞ്ഞാലും (=അറിക), എന്നു ധരിച്ചാലും (mark this) എന്നു കൂടാതെ: അറിഞ്ഞാലും മുതലായവ വായിക്കാം 688 കാണ്ക.
6. CONCESSION OR ADMISSION OF REALLY EXISTANT FACTS IS NOT GENERALLY EXPRESSED BY ആലും (THOUGH).

635. ഉണ്മയിലുള്ളതു അനുവദിപ്പാൻ അനുവാദകങ്ങൾ പോരാ.
ഉ-ം അമ്പതു പേട ഉണ്ടായിരുന്നാലും അവരെ-നടക്കതക്കവണ്ണം ചെയ്യുന്നു (ഒരു പാചകൻ്റെ വാക്കു.) പണ്ടൊരു നാളുമേ കണ്ടറിയായ്കിലും അവൻ ചൊല്ലി (ഭാര. though he had never before seen him).
ഈ അൎത്ഥതാല്പൎയ്യം ജനിക്കുന്നതു ഉം അവ്യയത്താൽ (=though).
1. ഉം അവ്യയം ഏതു മുൻവിനയെച്ചത്തോടും ഇണങ്ങും (ദുൎല്ലഭം) ഉൎവ്വശിരമിപ്പിച്ചും—അലംഭാവം വന്നില്ല (ഭാര.) മറന്നവൻ നൂറുവൎഷം കരഞ്ഞും ലഭിച്ചീടാ; ആയിരം യുഗം കൎമ്മം അനുഷ്ഠിച്ചും തന്നെത്താനറിയാ (കൈ. ന.) നിങ്ങൾ എങ്ങും ഒരു പോലെ തേടിയും തന്നെ കാണാതെ പോകിലോ (കേ. രാ. though ye will have sought her) 572, b.
2. ഇട്ടും: എന്നു പറഞ്ഞിട്ടും വ്യൎത്ഥമായി (728, b. കാണ്ക.)
3. എങ്കിലും: കണ്ടിട്ടുണ്ടെങ്കിലും കണ്ടില്ല എന്നു പറഞ്ഞു (707, b.
4. പേരെച്ചം കൂടിയ ആറെ കാലാൎത്ഥമുള്ളതെങ്കിലും (592, 6 കാണ്ക) ഉം അവ്യയത്താൽ അനുവാദകാൎത്ഥം ഭവിക്കും: പറഞ്ഞാറേയും ഇത്യാദി-839.
Likewise other temporals (with ഉം) നേരാദികാലവാചികൾക്കും ആ മാറ്റം ഉണ്ടു.
ഉ-ം നേരുകേടായി പറയുന്ന നേരവും ചേരുന്നതേ പറഞ്ഞാൽ നിരപ്പൂദൃഢം (ചാണ. and though) [592, 14 കാണ്ക-628, b. ഉപമേയം].
5. But the Participles, Adverbial and Relative, include also this shade of meaning വിനയെച്ചപേരെച്ചങ്ങൾക്കും ഈ അൎത്ഥവികല്പം ഉണ്ടാം. ഉ-ം ഞാൻ പോറ്റി വരുന്ന പുത്രൻ അപ്രകാരം ചെയ്താൽ (if this son, though treated with preference, does behave so) 625, b. ഉപമേയം.

താളിളക്കം
!Designed By Praveen Varma MK!