Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

103. Adverbial Participles used Instrumentally.

430. 1. a. All adverbial past Participles കരണകാരണാദിപ്പൊരുൾ എല്ലാം മുൻവിനയെച്ചത്തിന്നും ഉണ്ടു — ഉ-ം വല്ലതു ചെയ്തും വധിക്ക (ചാണ=വല്ലതിനാലും.) എന്നറിഞ്ഞു സന്തോഷിച്ചു=എന്നതിനാൽ. കേട്ടതു വിചാരിച്ചു ദുഃഖിക്കുന്നു എന്തു ചിന്തിച്ചു വന്നു നീ (കൃ. ഗ.) എന്നെ മാനിച്ചു പാൎക്കും (മ. ഭാ=എന്നിമിത്തം)-പ്രത്യേകം പറ്റുന്നവ കണ്ടു-ഇട്ടു മുതലായവ-എന്നതു കണ്ടു മദിക്കൊല്ല (കൃ. ഗ.) കൈയിട്ടെടുത്തു-ഇത്യാദികൾ.
431. 2. b. ചൊല്ലി ചൊല്ലി എന്നതു.

1.) Any idea, thought, notion തൻ്റെ മനസ്സിൽ തോന്നിയ കാരണാഭിപ്രായങ്ങളെ കുറിക്കുന്നു.
ഉ-ം ക്ലേശം അതു ചൊല്ലി ഉള്ളിൽ ഉണ്ടാകായ്ക (മ. ഭാ.) പിതാവിനെ ചൊല്ലിതപിക്ക. എന്നെ ചൊല്ലി ക്ഷമിക്കേണം (=കുറിച്ചു 418.) നിങ്ങളെ ചൊല്ലി ഞാൻചെയ്യുന്ന പാപം. (അ. രാ.) ഭരതനെ ചൊല്ലി ഭയം ഉണ്ടു രാമനു. അസ്ഥി രോമം തൊലി ഇവ ചൊല്ലിയും നായാട്ടിൽ കൊല്ലും (കേ. രാ=ഇവറ്റിനു വേണ്ടി.) അമാത്യനെ ചൊല്ലി ജീവിതം ഉപേക്ഷിക്ക (ചാണ.)

2.) Any cause യാതൊരു ഹേതുവിനെയും അറിയിക്കും.
കലഹം ഉണ്ടായ്വരും വല്ലതും ചൊല്ലി (ചാണ.) നാടു ചൊല്ലി പിണക്കം ഉണ്ടു.അടിയനെ ചൊല്ലി ഇതിന്നെല്ലാറ്റിന്നും അവകാശം വന്നു. (കേ. രാ.)

432. 3. കൊണ്ടു കൊണ്ട് എന്നതു.

1.) Has two Objects ദ്വികൎമ്മങ്ങളോടു ചേരുന്നു-416 കാണ്ക.

2.) Is instrumental with Transitive Verbs സകൎമ്മകങ്ങളോടെ കരണമായതിനെ വരുത്തും.
ഉ-ം കൺ കൊണ്ടു നോക്കി. ആത്മാവു കൊണ്ടു വരിച്ചു (നള.) പാറകൾ കൊണ്ടെറിഞ്ഞു (കൃ. ഗ.) അമ്പു കൊണ്ടെയ്തു (ര. ച.) തൃച്ചക്രം കൊണ്ടു കണ്ഠദേശത്തിങ്കൽഎറിഞ്ഞു (ഭാഗ.)
433. Is sometimes nearly a Pleonasm അതു ചിലപ്പോൾ ഏകദേശം നിരൎത്ഥമായിവരും.
1.) With Intransitive and Causal Verbs അകൎമ്മകങ്ങളുടെ ഹേതുക്രിയകളോടെ.
വേദം കൊണ്ടു മുഴക്കി വിപ്രന്മാർ (കേ. ര.) എങ്ങളെ കൊണ്ടിനി കേഴിക്കൊല്ലാ (കൃ. ഗാ.) പൈതലെ (അല്ലെങ്കിൽ പൈതല്ക്കു) കേഴുമാറാക്കുക.
2.) When=accusative ദ്വിതീയയെ പോലെ.
കോടി കൊണ്ടുടുത്തു. (നള.) പൊടി കൊണ്ടണിഞ്ഞു (മ. ഭാ.) മത്സ്യങ്ങൾ കൊണ്ടുവിതെച്ചു (കൃ. ഗ.) ദുൎജ്ജനങ്ങളെ കൊണ്ടു ദുഷിക്ക. (പ. ത.) വരദ്വയം കൊണ്ടു വരിച്ചു (കേ. ര.) ആണി കൊണ്ടു തറെച്ചു (മ. ഭ.) അമരർ പൊഴിന്തനർ പൂവു കൊണ്ടെമെയി കൊണ്ടു തുണ്ടിച്ച ശകലങ്ങൾ (ര. ച.)=മലയാളം കൊണ്ടു 4 ഖണ്ഡമാക്കി(കേ. ഉ.)
3.) When=Nominative പ്രഥമയെ പോലെ
മലയാളം 160 കാതം കൊണ്ടു 17 നാടുണ്ടു (കേ. ഉ.)
4.) With accumulated terms of Cause അതിപൂൎണ്ണമായ കാരണക്കുറിപ്പിനാൽ.
കൎമ്മം ചെയ്ക കൊണ്ടിതു വരാൻ ബന്ധം (ശി. പു.) ധിക്കരിക്കയാലത്രെ കൂട്ടാക്കായ്വതിന്നു (ഭാഗ.)-ഇങ്ങനെ തൃതീയാചതുൎത്ഥികളെ ചേൎക്കയാൽ കാരണത്തെ അതിസ്പഷ്ടമാക്കും.
5.) With accumulated terms of fullness അതിപൂൎണ്ണനിറവുകുറി
പ്പു-433. 5., കാണ്ക.
434. With Intransitive Verbs denoting cause and effect കാരണം ഫലം ൟ പൊരുളുള്ള അകൎമ്മകങ്ങളോടും (422-പോലെ.)
ഉ-ം അമ്പു കൊണ്ടു മരിച്ചു. മോതിരക്കൈകൊണ്ടു ചൊട്ടു കൊള്ളെണം. ദേവത്വം കൊണ്ടു കാമൻ മരിച്ചില്ല. പാപങ്ങൾ വനവാസത്തിനെക്കൊണ്ടു പോയി.എന്തു നമ്മെ കൊണ്ടുപകാരം (കേ. രാ.) മുക്തിക്കു നാമങ്ങൾ കൊണ്ടു പോരും (ശി.പു.) കല്ലു കൊണ്ടോമനം. എന്തെനിക്കതു കൊണ്ടു (മ. ഭ.) അനുജ്ഞ കൊണ്ടു പോയാൻ (ഭാഗ.) ൟ കാൎയ്യം കൊണ്ടും ദാരിദ്ര്യം തീരും (നള.) നൂറുണ്ടായിതൊന്നു കൊണ്ടേ (ക‌ൃ. ഗ.)
435. With Passive Verbs (seldom) പടുവിനയോടും (421)അതുദുൎല്ലഭമായി ചേരും
ഉ-ം ദുരാഗ്രഹം കൊണ്ടു ബദ്ധൻ (നള.) നൈ കൊണ്ടു സിക്തമായുള്ള തീതീ (കൃ.ഗ.) പൈദാഹങ്ങൾ കൊണ്ടു മൂൎഛ്ശിതൻ (നള.)
436. Government of certain Intransitive, Causal and Passive Verbsof being full, filled etc. നിറക,-മൂടുക,-അടയുക,-മറക,-ൟ ക്രിയകൾ്ക്കും അടുത്ത പുറവിനകൾ്ക്കും പടുവിനകൾ്ക്കും 5 പ്രകാരത്തിൽഅധികരണം ഉണ്ടു.
1.) കൊണ്ടു.
പൊടികളെ കൊണ്ട് നിറഞ്ഞാകാശം. കൊപേന നിറഞ്ഞ ചിത്തം. ഇരുൾകൊണ്ട് ആവൃതനായി സൂൎയ്യൻ. (കേ. ര.) സ്വൎണ്ണം കൊണ്ടു നിറഞ്ഞു ഗേഹം. താൻപേടി കൊണ്ടു മൂടുക (കൃ. ഗ.) ദേവിയെ ശരങ്ങൾ കൊണ്ടു മൂടി (ദേ. മാ.) രശ്മികൾകൊണ്ടംഗം മൂടു. നാടും. കാടും പൊടി കൊണ്ടു മൂടി (ശി. പു.) പൂഴികൊണ്ട് അതിന്മീതെ മൂടിപ്പോക; വിശ്വം തൻ്റെ കീൎത്തി കൊണ്ടു പരത്തുക.
2.) ആൽ.
പക്ഷികളാൽ നിറഞ്ഞ കാനനം. ഫലത്തിനാൽ നിറഞ്ഞു പൊഴിഞ്ഞ മാവു. വീരരാൽ ലങ്ക,-ഇരിട്ടിനാൽ രാത്രി. (കേ. ര.) തെക്കും വടക്കും ഒക്കപ്പരന്നു ജനങ്ങളാൽ.സൈന്യങ്ങളാൽ ദ്വാരം പൂൎണ്ണമായി (നള)=സ്ഥാവരൗെഘങ്ങളാൽ മൂടിക്കിടന്നു ഭൂമി.(ഭാഗ.) പക്ഷി ശരങ്ങളാൽ മൂടി.;—പുഷ്പങ്ങളാൽ തിങ്ങിയിരിക്കുന്ന വൃക്ഷം. (കൃ. ഗാ.)
3.) സപ്തമി.
പൂരിച്ചു വാദ്യഘോഷം 3 ലോകത്തും (മ. ഭാ.) ഉള്ളത്തിൽ സന്തോഷം പൂരിച്ചാൻ. പാടി ചെവിയിൽ നെഞ്ചു നിറെക്കുന്നു. ചൂൎണ്ണം പെട്ടകത്തിൽ (കൃ. ഗ.) പാരിൽഇരിട്ടടേച്ചെറ്റം. ഇരുൾ നിറഞ്ഞു ഭുവി (ശി. പു.) മന്നവന്മാർ മന്ദിരേ ചുറ്റും നിറഞ്ഞു. (നള.) കണ്ണിൽ ജലം നിറക. എള്ളിൽ എണ്ണ. ഘ്രാണം ദേശത്തിൽ. ആശീൎവ്വദിച്ചു മനസ്സിൽ മംഗലം നിറെച്ചു (കേ. രാ.)

4.) Cases of condition, state അവസ്ഥാവിഭക്തി-400.
1. അവർ അരമന എല്ലാം നിറഞ്ഞിരിക്കുന്നു. വനം ചോലയും പുഷ്പങ്ങളും എല്ലാം നിറഞ്ഞ (കേ. രാ.) വെണ്ണയും ചോറും ആ കിണ്ണം നിറെച്ചു (പാ.) സൗെരഭ്യംആ ദ്വീപു പരക്കുന്നു.
5.) തൃതീയയും സപ്തമിയും.
ചാമരങ്ങൾ എന്നിവ കൊണ്ടു പുരിയിൽ എങ്ങും നിറഞ്ഞിതു. പുരത്തിൽ കരച്ചലെക്കൊണ്ടു പൊരുത്തു (കേ. രാ.) ഇണ്ടൽ കൊണ്ടുള്ളത്തിൽ മൂടുക. (കൃ. ഗ.) ചേതസി ഭക്ത്യാ നിറഞ്ഞു വഴിഞ്ഞു (ഭാഗ.)
437. The Instrumental denoting qualifying measure അതു പ്രമാണത്തെക്കുറിക്കുന്നു (425. 1.)
ഉ-ം ചൊല്ലു കൊണ്ടു നല്ല നല്ല (കൃ. ഗ.) ബലം കൊണ്ട ഒപ്പമില്ല (ര. ച.) വപുസ്സു കൊണ്ടു നിന്നതേ ഉള്ളു. മനസ്സു കൊണ്ടു രാഘവനെ പ്രാപിച്ചു. ബലം കൊണ്ടുംവയസ്സു വിദ്യകൾ കൊണ്ടിട്ടും ഇളയ ഞാൻ (കേ. ര.) താതനും ഞാനും ഒക്കും ഗുരുത്വം കൊണ്ട (അ. ര.)
ഭാൎഗ്ഗവതുല്യൻ എല്ലാം കൊണ്ടും. പൊറുക്കയുള്ളു നമുക്കവരോടു എല്ലാം കൊണ്ടും (മ. ഭാ.) വല്ലീല്ല ഒന്നു കൊണ്ടും. ചെയ്യരുതൊന്നു കൊണ്ടും (കൃ. ഗ.)
ൟ അൎത്ഥം ചതുൎത്ഥിയായാലും വരും. പോൎക്ക് ഇരിവരും ഒക്കും(ര. ച.) 453— പിന്നെ ഉണ്മയെ പാൎക്കിൽ നുറുങ്ങേറുമവൻ (കൃ. ഗ.)
438. Denoting the time required to bring an action to its closeക്രിയാനിവൃത്തിക്കു വേണ്ടിയ കാലത്തെ കുറിക്കുന്നു (425. 2.)
പത്തു ദിനം കൊണ്ടു പുക്കു. നാലഞ്ചു വാസരം കൊണ്ടു കല്പിച്ചതു (നള.) (മുന്നം) യമലോകം ൟ ജന്മം കൊണ്ടേ കാണ്മാൻ (വില്വ.) മുക്കാലും 3 ഘടികയുംകൊണ്ട് രാക്ഷസക്കൂട്ടം ഒടുക്കി. (കേ. ര.) 34 മാസം കൊണ്ട് ഒടുങ്ങുവോരു രാജസൂയം. പകൽ കൊണ്ടു ഒടുക്കി. അരനാഴിക കൊണ്ടു പുക്കു. അല്പകാലം കൊണ്ടു തീരും (മ. ഭാ = അല്പകാലാന്തരാൽ—ദേ. മാ.) നിമിഷം കൊണ്ടു സല്കരിച്ചു (സോമ)ശുഭമുഹൂൎത്തം കൊണ്ടു പുറപ്പെട്ടാൻ (ഉ. രാ.)
2. അതു പോലെ കൂടി എന്നതും നടക്കും.
ഉ-ം മൂന്നു വത്സരം കൂടി പെറ്റിതു ശകുന്തള (മ. ഭ.) പലനാൾ കൂടിക്കാണുന്നിപ്പോൾ (പ. ത.)
439. Expressing intention upon an object (about) വിഷയാഭിപ്രായങ്ങളും കൊണ്ട എന്നതിനാൽ വരും.
ഉ-ം. കണ്ണനെക്കൊണ്ടുള്ള വാൎത്ത (കൃ. ഗ.) പൊരുളുകൾ കൊണ്ടു പറഞ്ഞു.എന്നെക്കൊണ്ടു പാടി, ചിരിച്ചു (കേ. ര.) എന്നെക്കൊങ്ങു ഒരു കുറ്റം ചൊല്വാൻ.നാരിയെക്കൊണ്ടു പിണക്കം ഉണ്ടാകായ്വാൻ (മ. ഭാ=ചൊല്ലി 427.)
b. നിലംക്കൊണ്ടു വ്യവഹാരം. ധനം കൊണ്ടു പിശുക്കുകൾ (വൈ. ച.)
നീചനെക്കൊണ്ടു പൊറുതിയില്ല. (മ. ഭാ=കുറിച്ചു) ഞങ്ങളെ കൊണ്ടിനിവേണ്ടതു ചെയ്താലും (കൃ. ഗ.)
440. 4. Other adverbial Participles അതിന്നു വേറെ വിനയെച്ചങ്ങളും പറ്റും.
1.) തൊട്ടു (419. 3.)
അതിർ തൊട്ടു പിശകി (വ്യ. മ.) കാരണം തൊട്ടു വൈരം ഭവിച്ചാൽ (പ. ത.)നെഞ്ഞു തൊട്ടുള്ള രോഗം (വൈ. ശ.)—സങ്കടം ഇതു തൊട്ടു പിണഞ്ഞു കൂടും. ചെയ്ത കാൎയ്യം തൊട്ടു ചീറൊല്ലാ (കൃഗ.)
2.) പറ്റി.
അവനെ പറ്റി കാൎയ്യം ഇല്ല. എന്നെ പറ്റി പറഞ്ഞു.
3.) കുറിച്ചു.
വിപ്രനെക്കുറിച്ചു പ്രലാപങ്ങൾ ചെയ്തു. (പ. ത.) 419. കാണ്ക.
4.) ബ്രഹ്മചാരിയെ പ്രസംഗിച്ചു കേട്ടു (ഭാഗ.)

c. സാഹിത്യം SOCIAL.

താളിളക്കം
!Designed By Praveen Varma MK!