Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

097 വികരണങ്ങൾ

(4) പ്രകൃതി ഉണ്ടാക്കുവാനായിട്ടു ധാതുവിനോടു ചേൎക്കൂന്ന പ്രത്യയങ്ങളെ വികരണങ്ങൾ എന്നു പറയും. ക, ക്ക, ഇക്കഉക, ങ്ങു ഇത്യാദിവികരണങ്ങൾ ആകുന്നു. ഇവയുടെ അൎത്ഥം ഇതുവരേ നിശ്ചയിച്ചിട്ടില്ല.
പോക, അടക്ക, ഇഴയുക, പഠിക്ക അടങ്ങു.
(5) കാലം, പുരുഷൻ, ലിംഗം, വചനം മുതലായ ഭേദങ്ങളെ കാണിക്കുന്ന പ്രത്യയങ്ങളെ ചേൎക്കുന്നതിന്നു മുമ്പായിട്ടു വികരണങ്ങൾ ധാതുവിനോടു ചേൎക്കും.

താളിളക്കം
!Designed By Praveen Varma MK!