Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

095 ധാതു

70. (1) അനേകശബ്ദങ്ങൾക്കു അൎത്ഥത്തിലും രൂപത്തിലും തുല്യമായ ഭാഗം ഉണ്ടെങ്കിൽ ആ സമാനമായ ഭാഗമാകുന്നു ധാതു (i. 70.)
കുന്നു, പോയി, പോകും, പോയാൽ, പോവാൻ, പോകേണം, പോകാഞ്ഞു, പോക്കു, പോക്കുന്നു, പോക്കി, പോക്കിയാൽ മുതലായ ശബ്ദങ്ങൾക്കു അൎത്ഥത്തിലും രൂപത്തിലും തുല്യമായ ഭാഗം പോ എന്നതു ആകയാൽ അതു ധാതുവാകുന്നു.
(2) ധാതുവിനെക്കാൾ ചെറുതായ രൂപം ഭാഷയിൽ ഉണ്ടായിരിക്കയില്ല.
(i) പോ എന്നതിന്റെ പകാരത്തിൽനിന്നോ ഒക്കാരത്തിൽനിന്നോ ഗമനാൎത്ഥമുള്ള അംശം കിട്ടാത്തതുകൊണ്ടു പോവിനേക്കാൾ ചെറുതായ രൂപം ഇല്ല.
(ii) പദങ്ങളെ വിഭാഗിച്ചതിന്റെ ശേഷം ഒടുവിൽ വിഭാഗിപ്പാൻ പാടില്ലാതെ നില്ക്കുന്നതു തന്നേ ധാതു.

താളിളക്കം
!Designed By Praveen Varma MK!