Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

009 ദ്രവ്യനാമം

ദ്രവ്യത്തിന്റെ പേരുകൾ ദ്രവ്യനാമങ്ങൾ. ദ്രവ്യത്തെ (i. 21) അളക്കുവാൻ കഴിയുന്നതുകൊണ്ടു പരിമാണവും തുക്കുവാൻ കഴിയുന്നതുകൊണ്ടു ഘനവും ഉണ്ടു. ഒരേടത്തു ഇരിക്കുന്നതുകൊണ്ടു ദ്രവ്യത്തിന്നു വിസ്താരം ഉണ്ടു. പരിമാണം, ഘനം, വിസ്താരം എന്ന മൂന്നുഗുണങ്ങൾ (i. 20) ദ്രവ്യത്തിന്നു സാമാന്യമായിട്ടുണ്ടു. കല്ലു, മണ്ണു, പൂഴി, പാറ, മരം, ലോഹം, അസ്ഥി മുതലായവയിൽ ദ്രവ്യം സ്ഥൂലരൂപമായിരിക്കുന്നു. വെള്ളം, പാൽ, എണ്ണ, രക്തം മുതലായവയിൽ ദ്രവ്യം ഒഴുകുന്ന സ്ഥിതിയിൽ ആകയാൽ അതു ദ്രവരൂപമായിരിക്കുന്നു. വായു, ആവി, പുക മുതലായവയിൽ ദ്രവ്യം ° വായു രൂപത്തിൽ ഇരിക്കുന്നു. സ്ഥൂലം, ദ്രവം, വായു എന്ന മൂന്നു സ്ഥിതിയിൽ ദ്രവ്യം ഇരിക്കുന്നതുകൊണ്ടു ദ്രവ്യത്തെ തിരിച്ചറിയാം. ദ്രവ്യത്തിന്റെ അറിവു നമുക്കു ഇന്ദ്രിയങ്ങളാൽ കിട്ടുന്നു. ദ്രവ്യം ഗുണത്തിന്റെ ആശ്രയവും ആകുന്നു.

6. സംജ്ഞാനാമങ്ങൾ, സാമാന്യനാമങ്ങൾ, സമൂഹനാമങ്ങൾ, മേയനാമങ്ങൾ എന്നിവ ദ്രവ്യനാമങ്ങളുടെ ഉൾപ്പിരിവുകൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!