Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

034 വ്യഞ്ജനങ്ങൾ.

(i)
സ്വരങ്ങളെ പാടുവാൻ കഴിയും; വ്യഞ്ജനങ്ങളെ പാടുവാൻ കഴികയില്ല. വാൿ, ത്യജ്, ലിട്, ചാൺ, ഞാൻ, പോമ് ഇത്യാദികളുടെ അന്തത്തിലുള്ള വൃഞ്ജനം പാടുവാൻ ശ്രമിച്ചാൽ അസാദ്ധ്യമായി കാണും . ഉച്ചാരണ ശേഷം വൃഞ്ജനം നിന്നുപോകും. അല്ലെങ്കിൽ അ എന്നതിനെപ്പാടും.
(v) ക, ഖ, മുതലായ അക്ഷരങ്ങളിൽ സുഖോച്ചാരണത്തിന്നു വേണ്ടി അകാരം ചേൎത്തിരിക്കുന്നു. ക (= ൿ + അ) എന്നതിൽ ൿ എന്നതു മാത്രം വ്യഞ്ജനം.
(vi) സംസ്കൃതവ്യാകരണത്തിൽ വ്യഞ്ജനത്തെ ഉച്ചരിപ്പാനുള്ള സമയം അരമാത്രയെന്നു പറഞ്ഞിരിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!