Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

192 പരീക്ഷ. (181 — 183.)

(i) 1. സംസ്കരണമെന്നാൽ എന്തു?
2. ഇതിന്റെ പ്രയോജനമെന്തു?
3. അനേകാഖ്യങ്ങളെ കൂട്ടിച്ചേൎക്കുന്നതു എങ്ങനെ? ഉദാഹരിക്കുക.
4. അനേകകൎമ്മങ്ങളെ എങ്ങനെ ചേൎക്കുന്നു? ഉദാഹരിക്കുക.
5. അനേകാഖ്യാതങ്ങളെ കൂട്ടിച്ചേൎക്കുന്നതു എങ്ങനെ? ഉദാഹരിക്കുക.
6. പല വാക്യങ്ങളെ എപ്പോൾ കൂട്ടിച്ചേൎക്കാൻ കഴിയും?
(ii) താഴേ എഴുതിയ വാക്യങ്ങളെ ഒറ്റവാക്യമാക്കുക.

1. രാമൻ അയോദ്ധ്യയിൽ വാണു; കൃഷ്ണൻ ദ്വാരകയിൽ വാണു; ധൎമ്മപുത്രർ ഹസ്തിനാപുരത്തിൽ വാണു.
2. വ്യാസൻ ശുകനെ ശാസ്ത്രം പഠിപ്പിച്ചു; ശുകൻ പരീക്ഷിത്തിനെ ശാസ്ത്രം പഠിപ്പിച്ചു.
3. കുട്ടികൾ പാഠശാലയിൽ പാഠം പഠിക്കുന്നു; കുട്ടികൾ വീട്ടിൽ അച്ഛൻ പറഞ്ഞ കാൎയ്യം ചെയ്യുന്നു.
4. നിങ്ങൾ സദാ സത്യം പറയേണം; നിങ്ങൾ ആരെയും ചതിക്കരുത്; നിങ്ങൾ അന്യരുടെ സ്വത്തു അപഹരിക്കരുതു.
5. നന്ദനൃപൻ പാടലീപുത്രമെന്ന പട്ടണത്തിൽ വസിച്ചു; നന്ദൻ ചന്ദ്രകുലത്തിൽ ജനിച്ചവനായിരുന്നു; അവൻ കീൎത്തിയോടെ മഹീതലം പരിപാലിച്ചു വാണുകൊണ്ടിരുന്നു.
6. നന്ദരാജാവിനെ കാണ്മാൻ ഒരു മഹാമുനി വന്നു; ആ മുനി തപോബലമുള്ളവനായിരുന്നു; ആ മുനി അൎക്കനു സമനായിരുന്നു.
(iii) താഴെ എഴുതിയ വാക്യങ്ങളെ ചെറിയ ചെറിയ വാക്യങ്ങളാക്കി വിട്ട പദങ്ങൾ ചേൎത്തു വീണ്ടുമെഴുതുക.

a) മൌൎയ്യനും പുത്രന്മാരും മന്ത്രികൾ നൃപന്മാരും
കാൎയ്യങ്ങൾ നിരൂപിച്ചു പോരുന്ന കാലത്തിങ്കൽ
ഏകദാ മൌൎയ്യൻതന്റെ മന്ദിരമകം പൂകീട്ടു
ഏകനായോരുപുമാൻ അവനോടുരചെയ്താൻ.

b) കാകുത്സ്ഥനും പ്രിയവാദിനിയാകിയ
നാഗോന്ദ്രഗാമിനിയോടു ചൊല്ലീടിനാൻ:—
“എങ്ങിനെ നിന്നെ ഞാൻ കൊണ്ടുപോകുന്നതു?
തിങ്ങി മരങ്ങൾ നിറഞ്ഞ വനങ്ങളിൽ
ഘോരസിംഹവ്യാഘ്രസൂകരസൈരിഭ
വാരണവ്യാളഭല്ലൂകവൃകാദികൾ,
മാനുഷഭോഷികളായുള്ള രാക്ഷസർ,
കാനനംതന്നിൽ മറ്റും ദുഷ്ടജന്തുക്കൾ,
സംഖ്യയില്ലാതോളമുണ്ടവറ്റെക്കണ്ടാൽ
സങ്കടംപൂണ്ടു ഭയമാം നമുക്കെല്ലാം”.
(iv) a, bയിലെ വാക്യങ്ങളുടെ അൎത്ഥം വിവരണാന്വയമാക്കി എഴുതുക.

താളിളക്കം
!Designed By Praveen Varma MK!