Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

014 ഗുണനാമം

7. (i) ദ്രവ്യം ഗുണങ്ങളുടെ ഇരിപ്പിടമാകയാൽ ഗുണത്തിനു ദ്രവ്യം വിട്ടിരിപ്പാൻ പാടില്ല; ദ്രവ്യത്തിൽനിന്നു ഗുണങ്ങളെ മാത്രം പിരിക്കാൻ സാധ്യമല്ല. ദ്രവ്യം ഉള്ളകാലത്തു അതിലുള്ള ഗുണങ്ങളും ഇരിക്കും. ദ്രവ്യം നശിച്ചാൽ അവയും നശിക്കും. അതുകൊണ്ടു ദ്രവ്യത്തെ ഗുണങ്ങളുടെ ആശ്രയം എന്നു പറയും. ഉദാ: നീളം, വീതി, ഘനം, കറുപ്പു, ചുകപ്പു, വിസ്താരം, ഉറപ്പു.(ii) ചൂടു, തണുപ്പു, സുഖം, ദുഃഖം, സന്തോഷം, വ്യസനം, രോഗം, ആരോഗ്യം, മാലിന്യം, ശൌചം എന്നിങ്ങിനെയുള്ളവ എപ്പോഴും ദ്രവ്യത്തിൽ ഉള്ളവയായി കാണുകയില്ല. ചിലപ്പോൾ ഉണ്ടായിരിക്കയും ചിലപ്പോൾ ഇല്ലാതിരിക്കയും ചെയ്യും. ഇവ ദ്രവ്യത്തിന്റെ ഓരോ കാലത്തുള്ള അവസ്ഥയെയോ സ്ഥിതിയെയോ കാണിക്കുന്നു. അവസ്ഥയെ (സ്ഥിതിയെ) ഇവിടെ ഗുണങ്ങളായിട്ടു വിചാരിച്ചിരിക്കുന്നു.

(1) അവസ്ഥയുടെയും ഗുണത്തിന്റെയും പേരുകൾ ഗുണനാമങ്ങൾ ആകുന്നു. (i. 19-22.)

താളിളക്കം
!Designed By Praveen Varma MK!