Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

124 രൂപകസമാസം

(2) അഭേദാൎത്ഥത്തിൽ (i. 37)രണ്ടു നാമങ്ങൾ സമാസിച്ചുവരുന്നുവെങ്കിൽ ആകൎമ്മധാരയന്നു രൂപകസമാസം എന്നു പേർ.
(i) അടിമലർ എന്ന സമാസത്തിൽ പൂൎവ്വപദമായ അടിക്കും ഉത്തരപദമായ മലരിന്നും തമ്മിൽ ഭേമില്ലെന്നു നിശ്ചയിച്ചതുകൊണ്ടു അടിയാകുന്ന മലർ എന്ന അൎത്ഥത്തിൽ സമാസം ഉണ്ടാകയാൽ സമാസത്തിന്നു രൂപകസമാസം എന്നു പേർ.
യുദ്ധാൎണ്ണവം; പരിഭവാഗ്നി (കൊണ്ടു ജ്വലിച്ച എന്റെ മനസ്സു); ബന്ധുവിനാശദുഃഖജലധി; വ്യസനാഗ്നി, ദുശ്ശാസനശോണിതാസവം; ഇതു ഒരു യുദ്ധയാഗമാകുന്നു.
105. (i) 'ഗൌരിയുടെ അടിമലർ നിങ്ങളെ രക്ഷിക്കട്ടെ' എന്ന വാക്യത്തിൽ അടിയാകുന്ന മലർ എന്നു രൂപകസമാസമായി അൎത്ഥം കല്പിച്ചാൽ അചേതനമായ മലരിന്നു രക്ഷചെയ്വാനുള്ള സാമൎത്ഥ്യമില്ലാത്തതുകൊണ്ടു മലരിനെ വിശേഷണമാക്കി അടിയെ വിശേഷ്യമാക്കേണം. മലരിനെപ്പോലെയുള്ള അടി നിങ്ങളെ രക്ഷിക്കട്ടെ എന്നു അൎത്ഥം പറയേണം.

താളിളക്കം
!Designed By Praveen Varma MK!