Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

122 കൎമ്മധാരയൻ.

102. തൽപുരുഷസമാസത്തിൽ പൂൎവ്വപദം പ്രഥമവിഭക്തിയിൽ വരികയോ ഉത്തരപദത്തിന്റെ വിശേഷണമായിരിക്കുകയോ ചെയ്യുന്നുവെങ്കിൽ ആ തൽപുരുഷന്നു കൎമ്മധാരയൻ എന്നു പേർ.
പ്രഥമ - ശാരികത്തുരുണി (ശാരികയാകുന്ന തരുണി), പൈങ്കിളിപ്പെണ്ണ് (പൈങ്കിളിയാകുന്ന പെൺ), കിളിപ്പെത്തൽ (കിളിയാകുന്ന പൈതൽ) നീലക്കാർ (നീലമായ കാർ).
വിശേഷണം - ചെന്താമര (ചുകന്ന താമര), കരിങ്കുവളം (കറുത്ത കൂവളം), ഇളനീർ (ഇളയ നീർ), പൈങ്കിളി (പച്ച കിളി), തൃക്കാൽ (ശ്രീ കാൽ), വെഞ്ചാമരം (വെളുത്തു ചാമരം), മൂടുവസ്ത്രം (മൂടുന്ന വസ്ത്രം), വെണ്മാടം, ചെന്താർ, ചേവടി, ചെമ്മീൻ, ചെങ്കനൽ.
(i) വിശേഷണം വിശേഷ്യത്തോടു ചേരുന്നതു പ്രഥമഠിഭക്തിയിലാകയാൽ 'പൂൎവ്വപദം വിശേഷണമായി വരികയോ' എന്നു നിൎവ്വചനത്തിൽ പറയേണമെന്നില്ല എന്നു ഒരാക്ഷേപം ഉണ്ടായിരിക്കാം. എന്നാൽ ചെം, കരിം, പൈം മുതലായ വിശേഷണങ്ങൾക്കു രൂപഭേങ്ങൾ ഇല്ലാത്തതുകൊണ്ടും അവയെ ഉത്തരവിശേഷണങ്ങളായി ഉപയോഗിക്കാത്തതുകൊണ്ടും അവയെ പ്രത്യേകമായിട്ടു എടുക്കേണ്ടിവരുന്നു.

താളിളക്കം
!Designed By Praveen Varma MK!