Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

121 തൽപുരുഷൻ.

101. പൂൎവ്വപദത്തിന്നു ഉത്തരപദത്തോടുള്ള സംബന്ധം വിഗ്രഹവാക്യത്തിൽ വിഭക്തികളെക്കൊണ്ടു പറയുന്നുവെങ്കിൽ ആ സമാസം തൽപുരുഷൻ ആകുന്നു.

(i) തൽപുരുഷനിൽ പൂൎവ്വപദം ദ്വിതീയാദിവിഭക്തികളിൽ മാത്രം വരും. ഈ വിഭക്തികളെ ഇഷ്ടംപോലെ മാറ്റാൻ കഴിയുന്നില്ല. അതുകൊണ്ടു അവ അൎത്ഥത്തിന്നു കീഴടങ്ങി എല്ലായ്പോഴും ഒരേ വിഭക്തികളിൽ വരേണ്ടിയതുകൊണ്ടു അവക്കു പ്രാധാന്യമില്ല. ഉത്തരപദത്തിന്നു പ്രഥമവിഭക്തിയിൽ ഇരുന്നു വാക്യത്തിൽ ആഖ്യയായ്വരാൻ കഴിയുന്നതുകൊണ്ടു അതിന്നു പ്രാധാന്യമുണ്ടു.
തൽപുരുഷനിൽ ഉത്തരപദാദിയിലേ ഖരത്തിന്നു ദ്വിത്വം വരും.
പുലിത്തോൽ, പൂക്കുല, വാഴപ്പഴം, ആനക്കൊമ്പു, മുന്തിരിങ്ങാപ്പഴം, കൊന്നപ്പൊടി, പടജ്ജനം.

താളിളക്കം
!Designed By Praveen Varma MK!