Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

113 സംഖ്യാനാമങ്ങൾ

92. സംഖ്യകളിൽനിന്നുണ്ടായ തദ്ധിതനാമങ്ങളെ സംഖ്യാനാമങ്ങൾ എന്നു പറയും.
ഒരു - ഒരുവൻ, ഒരുവൾ, ഒന്നു, ഒരുത്തൻ, ഒരുത്തി, ഒരുവൾ, ഇരുവർ, മൂവർ, നാലർ - നാല‌്വർ, ഐവർ, ഏഴവാർ, നൂറ്റുവർ, നൂറ്റവർ. (i) ഇവയിൽ ഇരുവർ മുതലായവ എല്ലായ്പോഴും ബഹുവചനങ്ങൾ ആ കുന്നു.
93. (1) വീതപ്രകാരം എന്ന അൎത്ഥത്തിൽ ഈതു എന്ന പ്രത്യയം സംഖ്യകളോടു ചേൎക്കും.
രണ്ടീതു, മൂവ്വീതു, പത്തീതു, നൂറീതു. (i) ഇവ നാമവിശേഷണങ്ങളായും ക്രിയാവിശേഷണങ്ങളായും നടക്കും.
(ii) വീതം എന്ന നാമവും ഈ അൎത്ഥത്തിൽ പ്രയോഗിക്കും. നൂറുവീതം, പത്തുവീതം.
(2) സംഖ്യകളെ ഇരട്ടിച്ചാലും ഈ അൎത്ഥം കിട്ടും.
ഓരോന്നു, ഈരണ്ടു, മുമ്മൂന്നു, നന്നാലു, ഐയ്യഞ്ചു.
(i) ഇവ സമാസങ്ങൾ ആകുന്നു. തദ്ധിതങ്ങൾ അല്ല.
(ii) ഇവിടെ ഉണ്ടാകുന്ന സന്ധികാൎയ്യങ്ങൾ സൂക്ഷിച്ചു പഠിക്കേണം.
94. (1) കീഴ്ക്കണക്കിൻ വീതം കാണിപ്പാൻ ശ്ശപ്രത്യയം സംഖ്യകളോടു ചേൎക്കും.
ഒന്നരശ്ശ, മുക്കാല്ശ, അരെശ്ശ, മൂവ്വഴക്കിച്ച.
(i) ച്ച എന്നതു ശ്ശ ആയ്ത്തീൎന്നു.
(2) സംഖ്യകളല്ലാത്ത നാമങ്ങളിലും ശ്ശ വരും.കുറേശ്ശേ, അസാരിച്ച, നാഴിച്ച, ഇടങ്ങാഴിച്ച.

താളിളക്കം
!Designed By Praveen Varma MK!