Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

050.ലോപത്തിന്റെ ഉദാഹരണങ്ങൾ എങ്ങിനെ?

ഉ-ം. വശം+ആക്കുക = വശാക്കുക, ചിന്ന+ഭിന്നമായി=ചിന്നഭിന്നായി; ഇവ ലോപത്തിന്റെ ഉദാഹരണങ്ങൾ തന്നെ; എന്നിങ്ങനെ ഉള്ള ഇവറ്റിൽ തത്ഭവമൎയ്യാദയാൽ പദാന്തത്തിൽ അം എന്നുള്ളതു ചിലപ്പോൾ ലോപിച്ചു പോയി; പദാരംഭത്തിലും ചിലപ്പോൾ ലോപം ഉണ്ടാകും.
ഉ-ം. ചെയ്യ +വേണം = ചെയ്യേണം,
അങ്ങു +നിന്നു = അങ്ങുന്നു
ചെയ്യാതെ +കണ്ടു = ചെയ്യാണ്ടു
കീഴു +പെട്ടു = കീഴോട്ടു.

താളിളക്കം
!Designed By Praveen Varma MK!