Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

306. ചോദ്യാവ്യയം ഏതു?

ചോദ്യാവ്യയം ഒ കാരം തന്നെ; ഇതു, 1. ഇരട്ടിച്ചോദ്യത്തിന്നും, 2. ഇരട്ടിവാക്യത്തിന്നും, 3. ഒരു നാമത്തെ വാക്യത്തലയാക്കുന്നതിന്നും, 4. സംശയഭാവത്തിന്നും, 5. അസീമതെക്കും, 6. വാക്യങ്ങ ളുടെ പ്രതികൂലതക്കും, 7. നിഷേധത്തോടു കൂടെ അനുസരണത്തിന്റെ നിശ്ചയത്തിന്നും കൊള്ളാം.
1. (ഇരട്ടിച്ചോദ്യം.) ഭക്തി കൊണ്ടൊ കൎമ്മംകൊണ്ടൊ സൽഗതിവരൂ?
2. (ഇരട്ടിവാക്യം.) അപ്പൊഴൊ സുഖം ഏറു ഇപ്പൊഴൊ സുഖം ഏറും?
3. (ഒരുനാമത്തെ വാക്യത്തലയാക്കുക.) അവൾ ചെയ്തതൊ’ എല്ലാരും കണ്ടു; നിദ്രയൊ ഞങ്ങൾക്കു നാസ്തി;
4. (സംശയഭാവം.) അവൻ വരുമൊ;
5. (അസീമത.) ഇനി ചെയ്കയില്ലെന്നു എത്രയൊ പ്രാൎത്ഥിച്ചു;
6. (വാക്യങ്ങളുടെ പ്രതികൂലത.) നാം കൂടെ ചെല്ലായ്കിലൊ’ കാൎയ്യം തീരാ; പ്രാണനെ ത്യജിക്കിലൊ മുക്തിവരും;
7. (നിഷേധത്തോടുനിശ്ചയം.) നീ കണ്ടതല്ലൊ!

താളിളക്കം
!Designed By Praveen Varma MK!