Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

285. ഭൂതക്രിയാന്യൂനത്തിന്റെ പ്രയോഗം എങ്ങിനെ?

ഭൂതക്രിയാന്യൂനത്തിന്നു 1. ക്രിയകളുടെ തുടൎച്ച 2. കാരണം, 3. കരണം, 4. സംഭാവന, 5. പ്രകാരം, 6. സമാസം ഈ ആറുപ്രയോഗങ്ങൾ തന്നെ ഉണ്ടു.
1. ഉ-ം (ക്രിയകളുടെ തുടൎച്ച.) അകത്തു ചെന്നു വാതിൽ അടച്ചു വടി എടുത്തു നന്നെ അടിച്ചാൻ;
2. (കാരണം.) എന്തുകണ്ടു ഇത്ര ചിരിക്കുന്നു?

3. (കരണം.) ഞേന്നു ചാവെൻ;
4. (സംഭാവന.) കുടിച്ചെ തൃപ്തിയുള്ളു: താൻ ചത്തുമീൻ പിടിച്ചാൽ എന്തുലാഭം;
5. (പ്രകാരം.) ചിരിച്ചുപറഞ്ഞു; ചുറ്റിനടന്നു;
6. (സമാസത്തിൽ.) അടിച്ചു തളി; തീണ്ടിക്കുളി; നെട്ടാട്ടം.

താളിളക്കം
!Designed By Praveen Varma MK!