Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

273. താൻ എന്നതിന്നു ഏതു പ്രയോഗങ്ങൾ പറ്റും?
താൻ എന്നതിന്നു 1. വ്യക്തമല്ലാത കൎത്താവു, 2. വിഭാഗം, 3. അന്യോന്യത, 4. അരസമാസത്തിൽ നിരൎത്ഥം, 5. ഘനവാചി, 6. തിട്ടം എന്നീ ആറു പ്രയോഗങ്ങൾ ഉണ്ടു.
1. ഉ-ം. (വ്യക്തമല്ലാത്ത കൎത്താവു.) തന്നിൽ എളിയതു തനിക്കിര;
2. (വിഭാഗം.) ഭക്ത്യാ പഠിക്ക താൻ, കേൾക്ക താൻ, ചെയ്യുന്നവൻ;
3. (അന്യോന്യത.) ബലങ്ങൾ തമ്മിൽ ഏറ്റു;
4. (അരസമാസത്തിൽ നിരൎത്ഥം.) രാമൻ തന്നുടെ രാജ്യം;
5. (ഘനവാചി.) എത്ര താൻ പറഞ്ഞാലും;
6. (തിട്ടം.) അവൎക്കു തന്നെ കിട്ടി.

താളിളക്കം
!Designed By Praveen Varma MK!