Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

269. വിഭക്തിപ്രത്യയങ്ങൾക്കു പകരമായി വരുന്ന നാമങ്ങൾ ഏവ?

1. തൃതീയവിഭക്തിക്കു പകരം പ്രഥമവിഭക്തിളോടുകൂടെ മൂലം, കാരണം, ഹേതു, മുതലായ നാമങ്ങൾ വരും; ആയി എന്ന ക്രിയ അസ്പഷ്ടം.
ഉ-ം. സങ്കടം മൂലം; അതുകാരണം; അതുഹേതു.
2. ചതുൎത്ഥി വിഭക്തിക്കു പകരം നിമിത്തം, വരെ, മുതലായ നാമങ്ങൾ; ആയി എന്ന ക്രിയ സ്പഷ്ടവും അസ്പഷ്ടവുമായും വരും.
ഉ-ം. ചൊന്നതുനിമിത്തം ക്രുദ്ധിച്ചു ദശാസ്യൻ; ഗംഗാനദിവരെ ചെന്നു.
3. സപ്തമിവിഭക്തിക്കുപകരം സ്ഥലത്തിന്റെ അൎത്ഥമുള്ള അകം, കാൽ, മേൽ, മുൻ, കൈ, ഉൾ മുതലായ പലനാമങ്ങളെയും എടുക്കാം. ഇവകൾ പ്രഥമയോടോ, ആദേശരൂപത്തോടോ, സമാസമായി ചേരുകയും ചെയ്യും.
ഉ-ം. നെഞ്ചകം, കണ്ണിങ്കാൽ (കണ്ണിങ്കൽ) കാന്മേൽ, (കാല്മേൽ) കൈയുൾ ഇത്യാദി.

താളിളക്കം
!Designed By Praveen Varma MK!