Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

229. കൎത്താവെന്നതു എന്തു?

കൎത്താവു, ക്രിയയെ ചെയ്യുന്നതിനെ കാണിക്കുന്ന പദം തന്നെ; കൎത്താവു സാധാരണയായി പ്രഥമവിഭക്തിയിൽ ആൕ ക്രിയയെ ഭരിക്കുന്നു; (ആയതുകൊണ്ടു ചിലപ്പോൾ ആഖ്യ കൎത്താവെന്നു വിളിക്കപ്പെടുന്നു).
ഉ-ം. സൌമിത്രി വീതിഹോത്രനെ ജ്വലിപ്പിച്ചതു ഇതിൽ സൌമിത്രി എന്ന ആഖ്യ, കൎത്താവു തന്നെ.

താളിളക്കം
!Designed By Praveen Varma MK!