Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

144. ഭാവിയുടെ ശബ്ദന്യൂനം എങ്ങിനെ?

രണ്ടു ഭാവിയുടെ ശബ്ദന്യൂനങ്ങളും അകാരം കൂടാതെ പ്രയോഗിക്കുന്നു.
i.) ഉ-ം. (ഒന്നാം ഭാവി) ആകും കാലം, ആംപോൾ, കൊടുക്കും നേരം; ഇവയിൽ, ആകും, ആം, കൊടുക്കും എന്ന ക്രിയകൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ.
ii.) (രണ്ടാം ഭാവി) ആവോളം, പോവോളം, മരിപ്പോരുവൻ ഇവയിൽ ആ (വു) പോ (വൂ), മരിപ്പു എന്ന ക്രിയകൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ.

താളിളക്കം
!Designed By Praveen Varma MK!