Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

087. ശ്ലെഷം

രണ്ടൊ അധികമൊ അൎത്ഥങ്ങളെ പറയുന്ന ശബ്ദങ്ങൾ ചെൎത്ത ഭംഗിയിൽ പ്രയൊഗിക്കുന്നത ശ്ലേഷമാകുന്നു
ഉദാ— ഇന്നത്തെ ഭക്ഷണത്തിന്ന മൊരൊഴിച്ച ചിലസാധനങ്ങൾ വിളമ്പിയതനന്നായിരുന്നു ഇവിടെ ഒഴിച്ചെന്നുള്ളതിന്ന പകൎന്നെന്നും കൂടാതെയെന്നും ശ്ലെഷം അയാൾ ശത്രുവിന്റെ അടിയിൽവീണു എന്നടത്തഅടിനിമിത്തം വീണു എന്നും ശത്രുമീതെയും അയാൾ കീഴയും വീണുവന്നും കാക്കൽവീണു എന്നും മൂന്നൎത്ഥമുണ്ട നീരൊമൊരൊ വെറെകൂട്ടാൻ പറയരുതെ ഇവിടെ രൊമരഹിതമായതൊടയൊടു കൂടിയവളെ നീയവെറെ ഒരുത്തനെ കൂടെചെൎക്കാൻ പറയരുതെ എന്നും വെള്ളമൊ മൊരൊപ്രത്യെകം കൂടി ഉണ്ണുന്നതിന പത്തിടങ്ങഴി അരുതെന്നും അൎത്ഥംവരുന്നത ശ്ലെഷമാകുന്നു ഇതിൽ ആദ്യപക്ഷംസംസ്കൃതപദ സഹിതമെന്നഭെദം വെള്ളമുണ്ടെന്ന കെട്ടിട്ടു കരനന്നാക്കാൻ ശ്രമിച്ചില്ലാ ഇവിടെ വക്കുനന്നാക്കാൻ വെള്ളം വിരാധമെന്നും വെള്ള നെൎയ്യതിന്ന കരവെണ്ട എന്നും താല്പൎയ്യം ഇതിന്മണ്ണം ആലപ്പുഴക്ക വടക്കെന്നുള്ള വാക്കിന്ന ദിക്കിന വടക്കെന്ന ആലഎന്നപറയുന്ന വൃക്ഷം ചൂണ്ടികാട്ടിയ പുഴക്കവടക്കെന്നും തൊന്നുന്നു ഇങ്ങനെയുള്ള ശ്ലെഷാ ലംകാരംസംസ്കൃതത്തിൽ പല അലങ്കാരങ്ങൾക്കും സഹായമായിരിക്കും ഭാഷയിൽ ദുൎല്ലഭമാകകൊണ്ട ശ്ലെഷമുള്ളടത്ത അതുതന്നെ പ്രധാനമെന്ന വിചാരിക്കുന്നു— മറ്റുംപലവിധത്തിൽ പ്രയൊഗിക്കാം—

താളിളക്കം
!Designed By Praveen Varma MK!