Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

076. ചൊ—എങ്ങിനെആയാൽഅസംബന്ധമാകുന്നൂ—

ഉ— ഇന്ന മാവുമ്മെലുള്ള മാങ്ങയൊക്കെ തല്ലിയടുത്തഭരണിനിറച്ചുഉപ്പിലിട്ടൂ— പിന്നെ പകലെകുളിച്ചു— എന്നടത്ത ൟപദങ്ങളെ മിശ്രമാക്കുംപൊൾ— ഇന്നഭരണിയൊക്കെതല്ലിയടത്തിട്ട പിന്നെഉപ്പിൽനിറച്ചുള്ള മാവുമ്മെൽപകലെമാങ്ങ—കുളിച്ചു എന്നുഅസംബന്ധം കുഞ്ഞിനെഎടുത്ത മെലെചളികളഞ്ഞു വിരിച്ചകിടത്തണമെന്നുള്ളടത്ത— കുഞ്ഞിനെകളഞ്ഞചളി യെടുത്തമെലെവിരിച്ചകിടത്തണം എന്നഅസംബന്ധം ഇങ്ങനെപദസമ്മിശ്രം വരുന്നതിൽ വിപരീതാൎത്ഥം തൊന്നത്തക്ക വണ്ണ ഉള്ളമാറ്റമാകുന്നൂ—
കവനരീതി എങ്ങിനെ— ഉ— അതിനസാധാരണവാക്കുകളിൽനിന്നു— പലഭെദങ്ങൾ പ്രസിദ്ധങ്ങളായിഒള്ളതാകകൊണ്ട ആഭെദങ്ങളെ സന്ധിമുതൽക്രമെണചുരുക്കത്തിൽ പറയുന്നു പ്രസിദ്ധങ്ങൾക്ക പ്രസിദ്ധന്മാരായ ഭാഷാകപികളുടെ പ്രയൊഗങ്ങളും എഴുതുന്നു— കവനത്തിന്റെ സന്ധിയിൽ ചൊല്ലഎന്നതിന്ന മെൽപദം വരുംപൊൾ ചൊൽ— ആദെശംവരും✱ ചൊൽകെട്ട✱ മഹാഎന്നതിന്ന മാആദെശംവരാം✱മാമുനിമാർ✱ പൈതൽഎന്നതിന്നപൈആദെശംവരാം✱പൈങ്കിളിപ്പെണ്ണ✱യി— എന്നതിന്ന ഇകാരത്തിന ലൊപംവരും— നള— ✱ഹെതുവായ്നിനിങ്ങൾക്കതങ്ങളിൽ ചെരുവാൻ✱ നിഷെധത്തിൽആതെ— എന്നതിന്നകൊണ്ടന്നുകൂട്ടാം— വെണ്ടാഎന്നതിന്ന— വകാരരൊപംവരുത്താം— അവക്ക എന്നതിൽ— അവ—എന്നതിന്ന— ഒ— ആദെശംവരാം— മുൻപെന്നടത്ത— മുൽ— എന്നും— മുൻഎന്നും ആദെശവുംവരാം—
ഉദാ— ചെയ്യാതെകണ്ട— ചെയ്യെണ്ടാ— വരുന്നവൎക്ക— വരുന്നൊൎക്ക മുൽപാടുനൈഷധൻ മുൻചൊന്നവാക്കുകൾ✱വശമെന്നതിന്നഅനുസ്വാരലൊപംവരാം— വശംആക്കുക— വശാക്കുക— വെണംഎന്നടത്ത പകാര ലൊപംവരാം— ചെയ്യവെണം— ചെയ്യെണം— ഇത്യാദിയിൽ ചെയ്കഎന്നെങ്കിൽ— കകാരലൊപവുംഊഹിക്കണം— മനസഎന്നതിന്ന മനമെന്നും—അതിന്നുമെൽ വ്യജ്ഞനാദി പദംവന്നാൽ അനുസ്വാരലൊപവുംവരും— മനക്കാമ്പിൽ— മനതാരിൽ— കെറിഎന്നതിന്ന— ഏറി എന്നംവരുന്നു✱പൂൎവാദ്രിശൃംഗങ്ങളെറി✱ കല്ലിന്നുകൽ എന്നുവരും കൽപണി— എന്റെ എന്നതിന്ന എൻഎന്നുവരും✱എൻമാനിനി ഇത്യാദി
പ്രഥമാദിപദങ്ങളിൽചിലഭെദം— താൻഎന്നപദം— അൎത്ഥവിശെഷംകൂടാതെ പരിഷ്കാരത്തിന്നായി എല്ലാനാമങ്ങൾക്കും ഏതഏകവിഭക്തിയെങ്കിലും ചെൎക്കാം ഭാവിക്രിയക്ക വരൂതാക— ചെയ്യുതാക— കൊടുപ്പൂതാക— എന്ന പ്രയൊഗിക്കാം—
ഉദാ— നളചരിതം✱ഗംഗാതരൻ—താനുമയൊടുചെൎന്നതും✱എന്നാൽനളൻതന്റെസന്താപശാന്തിക്ക— കാണുന്നതിന്ന നീ വെഗം വരൂതാകഎന്നുംപ്രയൊഗിക്കാം— ഇതിന്മണ്ണം പൎവ്വതംതന്നിൽവസിക്കും ഇതിന്മണ്ണം നപുംസകത്തിൽ കൎമ്മത്തിന്നുംക്രിയക്കും അതെന്നും ഇതെന്നുംവരും വനമതിൽചെന്നു—വന്നിത— കണ്ടത— പഞ്ചമിക്ക— കാൾഎന്നടത്തകാട്ടിൽ എന്നവരുന്നു— നള—✱ഇന്ദ്രശച്യാദി സംബന്ധത്തിനെ കാട്ടിൽ✱ ആൽ—എന്നതിന്ന— ഇകിൽ— ഉതിൽ— ആകിൽ എന്നുവരാം വന്നാൽ—വരികിൽ— വരുകിൽ— വന്നാകിൽ— എന്റെ എന്നടത്ത എന്നുടെ എന്നുവരും എന്നുടെഇഷ്ടം സഫലമായി സഖെ ഇത്യാദി ചിലതക്രമെണ വാക്കിലും നടപ്പായിട്ടും ഉണ്ട—
pachu81
pachu82
pachu83
pachu84
ഇങ്ങനെ ചില ഭെദങ്ങൾ കവനങ്ങളിൽ കാണുന്നു കവനങ്ങളിൽ പറഞ്ഞ പദങ്ങൾക്ക പ്രസിദ്ധങ്ങളായി പ്രയൊഗങ്ങൾ എഴുതുന്നു— പൈം— ആദെശത്തിനു (രാമായണം)✱ശ്രീ രാമനാമംപാടിവന്ന പൈങ്കിളിപ്പെണ്ണെ✱ ആതെക്രിയാ നിഷെധം✱ ശ്രീരാമചരിതം നീചൊല്ലെന്നും മടിയാതെ ശാരികപൈതൽ താൻ✱ശിശുവിനെ പൈതൽ എന്നും ശബ്ദാലംകാരമായിതാൻഎന്നുംചെൎത്തിരിക്കുന്നു അസ്മത്ത കൎത്താവായ ക്രിയക്കഏൻപ്രത്യയം ചെൎക്കുന്നതും✱ആവൊളും വന്ദിക്കുന്നെൻ✱ വിശെഷണസൂചകമായി ആംപ്രത്യയം വിശെഷണത്തിന മെൽവരാം ഉദാ— ✱കൃഷ്ണനാംപുരാണ കൎത്താവായ✱ഉപ്രത്യയാന്തമയ ക്രിയക്ക ബഹുവചനം ആർ എന്നുംവരാം— ഉദാ—ഭാരതം✱താപസരായി വാണാർ✱അൎത്ഥവിശെഷം കൂടാതെ പരിഷ്കാരത്തിന്നായി ക്രിയക്ക ഇതെന്ന ചെൎക്കാം✱കണ്ടിതു ഞനന്നെരം✱പ്രസിദ്ധത്തുങ്കൽ✱എല്ലൊഎന്നതിന്ന ഉദാ— ഭാര✱ദെവ യാനിയന്നല്ലൊനാമം✱മതിചന്ദ്രൻ എന്നടത്തുനെർ ശരിഎന്നടത്തും ഉദാ✱മതിനെർ മുഖിയാളാം ദെവയാനിയുമപ്പൊൾ✱ഉണ്ണിഎന്നുംഒമൽ എന്നും വാത്സല്യത്തുങ്കൽ പ്രയൊഗത്തിന്ന ഉദാ✱എന്തുണ്ണീ— മകളെനീ— ആരൊമലെ നിൻമനൊ ദുഃഖം✱ഇങ്ങനെ യുള്ളടത്തനീയെന്നുള്ളതിന്ന സമാസത്തിൽ നിൻഎന്ന ആദെശംവരുന്നു അലുപ്തഷഷ്ഠി സമാസത്തിന്ന ഉദാ✱മന്നവ നകതാരിൽ വാഴ്തിതു ദിനം പ്രതി✱ഇവിടെ സമാസത്തിൽ ഷഷ്ഠിക്കലൊപംവരുന്നില്ലാ എകാരന്താവ്യയത്തിന്ന വെ— എന്നും ചെൎക്കാമെന്നുള്ളതിന്നും ഉദാ✱മെല്ലവെവന്നവൻ ഇതിന്മണ്ണം കൂടവെ എന്നുംവരാം കെല്പ എന്നതിന്ന ഉദാ— വിരാടപൎപ്പം✱അപ്പൊളണഞ്ഞു കുരുപ്രവീരന്മാരും കെല്പൊടു ഗൊക്കളെ കൊണ്ടുപൊയീടിനാർ✱ഇത ഭൂതക്രിയയ്ക്ക ബഹുവചനത്തിന്ന ആർഎന്നുവന്നു പറ്റലർഎന്നതിന്നഉദാ✱വറ്റലരായ— സുയൊധന— നാദികൾ— ഇവിടെ സുയൊധനഎന്നടത്ത പ്രഥമക്ക അലൊപം— തെറ്റവെഗമെന്നുള്ളതിന്ന✱തെറ്റന്നുകൊണ്ട പൊകുന്നൊരുനെരത്തുഇങ്ങനെഉള്ളടത്തഒരുശബ്ദത്തിന്നസംഖ്യയെന്നൎത്ഥമില്ലാ— അതാതപൂൎവ്വപദത്തിന വിശെഷത്തെ സൂചിപ്പിക്ക എന്നഅൎത്ഥമാകുന്നു— ഇനിപ്രയൊഗങ്ങളെ മാത്രംഎഴുതുന്നു പ്രയൊഗത്തിലുള്ള വിശെഷ ശബ്ദങ്ങളെ കണ്ടറിയണം ഭാര— വിരാട✱വെല്ലുന്നതുകണ്ട ഞാനില്ലൊരു കില്ലിതിനില്ലൊരു സൂതനന്നത്രെ കുറവിതു✱കെളവൎമ്മ രാമായണം✱ആഴിചൂഴുന്നൊരു✱മനുകുലമന്നവരാണ്ടെഴും✱അടലിലധിക കടിലരെല്ലൊ✱ചട്ടറ്റവാരിധി✱പൊരാളികളാകിയ കൌണപർ മുകുലൊളി കുഴലിയെ✱ആകുമെന്നുള്ളതിന്ന ആം എന്ന ആദെശംവരുന്നു— നളചരിതംആട്ടക്കഥാ✱ചാമിവ✱ഇവകൾ ചാകുമെന്നൎത്ഥം പാട്ടിൽസദൃശംപൊലെഅക്ഷരഭെദം വരുത്തുന്നതിന്ന ഉദാ✱അവനെ ചെന്നായൊ ബന്ധുഭവനെ ചെന്നായൊഭീരു✱ഇവിടെ കാട്ടിൽ പൊയനളന ചെന്നായ് ബന്ധുവായൊ എന്നും ദമയന്തി വിദൎഭ രാജധാനിയിൽ ചെന്നൊ എന്നും അൎത്ഥം— ഇവിടെ ഷഷ്ഠിക്ക ആ ചെൎത്ത ഓ എന്നതിന്ന ആയന്തചെൎത്തു✱കരണ്ടീയം ദെവന മെന്നിനിക്ക തൊന്നി— എന്നിൽ ഭരണീയ ജനങ്ങൾക്ക വെറുപ്പതൊന്നി തരുണിയെ വിട്ടകാട്ടിലിരുപ്പുമൂന്നി അപഹരണീയവിധി യന്ത്രത്തിരിപ്പുമൂന്നീ✱ഇവിടെ കാട്ടിലിരിപ്പുറച്ചു എന്നും ഇവമൂന്നും വിധി യന്ത്രത്തിന്റെ തിരിപ്പഎന്നുംഅൎത്ഥം, ൟ എന്നുള്ളത ഇവഎന്നുള്ളതിന്റെ സ്ഥാനത്ത— അന്തത്തിൽ പ്രയൊഗിച്ചു—സുഭദ്രാഹരണംപാട്ട✱വാലഞ്ചുംവാണി സുഭദ്രയെ ഗൂഢം✱അഞ്ചിതകെളി✱ഭാഗവതംപാട്ട✱എള്ളൊളുമില്ലിതിനുള്ളുള്ള മെതുമെ✱ചൊല്ലുവതെന്തിനിയും തവനന്ദനൻ അല്ലപ്പെടുത്തുവ യെല്ലാമൊരൊവിധം✱ചൊന്നതു ചിതമെന്ന✱അകതാരിൽ പ്രണയതാ✱വിരിമിഴികൾ കുലമതിനു✱യദുജനതല കരവർ✱തമ്മിലെറ്റമയൎക്കിൽ✱ചമഞ്ഞിടുവൊൻ കാരണംകൊണ്ടഴും✱കാണ്മവർ കണ്ണിനാന്ദവും✱ചിക്കനെചെന്നു പാൽ വെണ്ണ✱അമ്മമൈയ്തന്നുടെ പൊർമുലക്ഷീരവും✱ചെതസി സംശയം ചെറ്റുതുടങ്ങി✱ഒക്കെക്കുരൾകൊണ്ട കുത്തിനിൎത്തിദ്രുതം✱പക്ഷൊജയുഗ്മം നുകൎന്നു സന്ത്യപ്തനായി✱വ്യാകമാട്ടം തുടങ്ങീനാൻ✱ഉലൂഖലംകണ്ടുഴറ്റൊടുചെന്നതിന്നണയത്തു✱പില്പാ ടൊരുവിധം✱ഇത്യാദി നളചരിതം പാട്ട✱എത്രയും നിഷ്ഠുരൻ നൈഷധക്ഷ്മാപാലനിത്ര കാരുണ്യ മില്ലാതയായെന്തു വാൻ✱എന്തുകൊണ്ടന്നൎത്ഥം ✱തീയും വെറകും ജലവും കൊടുക്കെണ്ട ചെയ്യുന്നതുകണ്ടുപൊരുവിൻ✱ഇവിടെ ഇൻ എന്നതിന്ന വ് ആഗമം വന്നു✱ ൟ വിധമൊന്നും ധരിച്ചീല ബാഹുകാ ജീവിതത്തെ കാട്ടിലെറ്റം പ്രിയൻനളൻ✱നാലഞ്ചു നാഴികകൊണ്ടു രജനിയും ചാലവെകാലം കഴിച്ചു വെന്നാരവർ✱എന്നാർഎന്നിങ്ങനെവന്നു✱ആയുരന്തത്തൊളുമെവം ഭവൽ കൃപാമായംവെടിഞ്ഞെങ്കലുത്ഭവിച്ചീടണം✱മായംഎന്ന നപുംസകമാക്കി✱ഇത്തരം സമ്മാനവാക്കുകൾ കൊണ്ടുടൻ ചിത്തരം ഗൊത്സവം ഭൂപനുനൾകിനാൾ✱ഇത്യാദികളിൽ മറ്റുംചില ആഗമങ്ങളും ആ ദെശങ്ങളും ഊഹിക്കണം ഇങ്ങനെചില വിശെഷ പ്രയൊഗങ്ങൾ ഭാഷയിൽ ഉള്ള പാട്ടുകളിലും മണിപ്രവാള ശ്ലോകങ്ങളിലും സാധാരണമായി പ്രയൊഗിച്ചിരിക്കുന്നു എന്നറിയുന്നതിനമാത്രം ചില ഉദാഹരണം എഴുതിയിരിക്കുന്നു—

താളിളക്കം
!Designed By Praveen Varma MK!