Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

052. ഉപമതിസമാസം

ഉപമാനത്തെ പറയുന്നശബംചെരുന്നസമാസമെന്നൎത്ഥം ഇതിൽസദൃശപദം പൂൎവ്വമായിട്ടും ഉത്തരമായിട്ടുംവരും തെന്മൊഴി തെൻ പൊലെ ഉള്ളവാക്കഎന്നവിഗ്രഹം— കരിനിറം— തംകനിറം— പന്നിത്തടിയൻ— സിംഹപരാക്രമൻ— ഗജമത്തൻ— ഇത്രക്കും ഉപമാനംപൂൎവ്വം രാജസിംഹം— ഇവടെ ഉപമാനം ഉത്തരം
ഉ— മൃഗാക്ഷിഇത്യാദികളിൽമൃഗത്തിന്റെ അക്ഷിപൊലെ ഉള്ളഅക്ഷിയൊടുകൂടി യവൾ എന്ന ബഹു പ്രീഹിഅനുസരിച്ചുള്ള വിഗ്രഹംവെണം ഇതുബഹുപ്രീഹി കലൎന്നിട്ടുള്ള ഉപമിതസമാസമാകുന്നൂ— തെന്മൊഴി എന്നുള്ളടത്തും സ്ത്രീഎന്നവിശെഷ്യം കല്പിക്കപ്പെട്ടാൽ തെൻ പൊലെയുള്ളമൊഴിയൊടു കൂടിയവൾ എന്നുവിഗ്രഹിക്കണം

താളിളക്കം
!Designed By Praveen Varma MK!