Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

006. ചൊദ്യം — ഴ —റ — തള്ളുന്നതിന്നും — ക്ഷ — കൂട്ടുന്നതിനും ഹെതുഎന്ത്—

ഉത്തരം — പ്രത്യക്ഷരം എന്നുപറയുന്നത ഒന്നിന്റെപകരം ചിലെടത്തു പ്രയൊഗിക്കെണ്ടതാകുന്നു, സംസ്കൃതത്തിൽ — ല — എന്നതിന്ന പ്രത്യക്ഷരം — ള — എന്നും — തമിഴിനെഅനുസരിച്ചു— ര— എന്നതിന്ന പ്രത്യക്ഷരം— റ—എന്നും — ള — എന്നതിന്ന — ഴ — എന്നും കൂടിമലയാളഭാഷയിൽ സ്വീകരിച്ചുമൂന്നിനും സ്ഥാനവും സംജ്ഞയുംഅതാത പ്രധാനാക്ഷരത്തിന്റെതന്നെയാകുന്നൂ — മലയാളത്തിൽ സംസ്കൃതത്തെ അനുസരിച്ചിട്ടുള്ള അക്ഷരപാഠമാകകൊണ്ടു ദ്രാവിഡകെരള പ്രത്യക്ഷരങ്ങളെ അക്ഷരപാഠത്തുംകൽ ചെൎക്കുന്നില്ലാ — ക്ഷ— എന്നുള്ളതു — ക — കാര — ഷ— കാരങ്ങളുടെകൂട്ടക്ഷരമാകുന്നൂ—
അതമംഗളകരമെന്നു ഒരുപ്രമാണത്തെഅനുസരിച്ചു മംഗളാൎത്ഥമായി അക്ഷരാന്തത്തും കൽപഠിച്ചുവരുന്നൂ—

താളിളക്കം
!Designed By Praveen Varma MK!