Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

024. ചൊ— ഇതുകളുടെ ഭെദംഎങ്ങിനെ—

ഉ— പെരായിട്ടുള്ളവ—സംകെതതിനാമങ്ങൾ— ബ്രാഹ്മണൻ— ക്ഷത്രിയൻ— രാമൻ— കൃഷ്ണൻ— ശംകരൻ— ചാത്തു— കൊന്തു— നെല്ല്— ഉരുളി— ഇത്യാദി—ബ്രാഹ്മണാദിനാമം ജാതിയെയും— വ്യക്തിയെയും— പറയുംഎംകിലും വ്യക്തികളിൽതന്നെ അധികമായിനിൾക്കും— ജാതിയെന്നാൽകൂട്ടം— വ്യക്തിയെന്നാൽ— ഒറ്റ— എന്ന ഭെദം— സൎവംഎന്നൎത്ഥമുള്ള നാമങ്ങളും— അൎത്ഥാൽസൎവത്തെയുംപറയാവുന്നനാമങ്ങളും— സൎവനാമങ്ങൾ —സൎവന്മാർ— എല്ലാവർ— ഒട്ടൊഴിയാത്തവർ— ഒന്നൊഴിയാത്തവർ— പലർ— ഇവസൎവനാമങ്ങൾ— യാതൊന്ന— ഏറിയവർ— ഏവർ— ഇത്യാദിയും സൎവത്തെയും പറയാവുന്നതാകുന്നു— മുൻപറഞ്ഞതിനെ ഉദ്ദെശിച്ചൊ— ഒന്നിനെചൂണ്ടിയൊ പറവാനുള്ള നാമങ്ങൾ ഉദ്ദിഷ്ടനാമങ്ങൾആകുന്നു— ഉദാ— രാത്രിയിൽഇരുട്ടിനെ യാതൊന്നുകളയുന്നു— അത ചന്ദ്രബിംബംഎന്നടത്ത അതഎന്നഉദിഷ്ടനാമം— മുൻപറഞ്ഞവസ്തൂനെ ഉദ്ദേശിക്കുന്നു— അതഅശ്വതി നക്ഷത്രം— എന്നനക്ഷത്രത്തെഉദ്ദെശിച്ച ചൂണ്ടികാണിക്കുന്നു— ഇതിന്മണ്ണം— അവൻ— അവൾ— അവർ— അതുകൾഎന്നും ആവാം— അതിന്മണ്ണം— ഇതന്നും ഉദ്ദിഷ്ട നാമംതന്നെ—സംഖ്യയെപറയുന്നവ സംഖ്യാനാമങ്ങൾ—൧— ൨— ൩— ൪— തുടങ്ങിഅനെകവിധംഉള്ളവ— ഇങ്ങനെനാമഭെദങ്ങൾ ഭവിക്കുന്നു—

താളിളക്കം
!Designed By Praveen Varma MK!