Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

014. ചൊ— അകാരം എത്രവിധമുണ്ട—

ഉ— വിവൃതമെന്നും സംവൃതമെന്നും രണ്ടു വിധമുണ്ട— അത്— എന്നടത്ത— അകാരംവിവൃതമായും— ഗജം‌എന്നിടത്ത— ഗകാരൊപരി— അകാരം സംവൃതമായും ഇരിക്കുന്നു— ഇങ്ങനെ ജനം— ദയാ— ഇത്യാദികളിൽ മുൻപിലത്തെ അകാരം സംവൃതമായും രണ്ടാമത്തെ വിവൃതമായും മലയാളവാക്കിൽ പ്രയൊഗിച്ചു വരുന്നത ഒരുനടപ്പെന്നു മാത്രമെ ഉള്ളു എല്ലാം വിവൃതമാക്കി പ്രയൊഗിച്ചാലും വിരൊധമില്ലാത്തതിനാൽ എഴുത്തിൽ ഭെദം സൂചിപ്പിക്കുന്നില്ലാ വിവൃതമെന്ന പറയുന്നത അകാരം തൊറന്ന ചൊല്ലുക— സംവൃതമെന്ന നന്നെ തുറക്കാതെ ഉച്ചരിക്ക എന്നഭെദം— സംവൃതം പ്രായെണ പദത്തിന്റെ ആദ്യം വരുന്ന മൃദുക്കൾക്കും അന്തസ്ഥങ്ങൾക്കും മീതെ വരുന്നു— ഗജം— ജനം— ദന്തം— ബലം— യത്നം— രക്ഷാ— ഇത്യാദി അല്ലാത്തടത്ത വിവൃതമാകുന്നു— ചരട്ട്— മലര്— അവള്— ദാന്തൻ— ബാലൻ— പരവശൻ— കലവറ— ഇത്യാദി—

താളിളക്കം
!Designed By Praveen Varma MK!