Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

102. ചൊ— ശബ്ദാലങ്കാരം എങ്ങിനെ

ഉ— അക്ഷരങ്ങളെയൊ— പദങ്ങളെയൊവാക്ക്യങ്ങളുടെ ആദിയ്ക്കൊ അന്തത്തുങ്കലൊഇടയ്ക്കൊ ആവൎത്തിച്ച പ്രാസമാക്കി പ്രയൊഗിക്കുന്നതും വൃത്തങ്ങളാക്കി പ്രയൊഗിക്കുന്നതും ശബ്ദാലങ്കാരമാകുന്നു
ഉദാ— ആദ്യക്ഷരപ്രാസം ✱ മനസി പുനരിവനിലൊരു ഘനകുതുകമുണ്ടെങ്കിൽ മാലയിട്ടാലും മടിക്കണ്ട ഭീമജെ✱ (ദ്വിതിയാക്ഷരം പ്രാസം) ✱ സന്തതംകലി ദ്രുമെവസിക്കും കലിയുഗം ചിന്തിച്ചു പറഞ്ഞിതു ദ്വാപരൻതന്നൊടെവം ✱ (പദാവൃത്തിപ്രാസം) ✱ നാട്ടിൽ ഭൂപന്നരിയില്ലൊട്ടും ഭുക്തിക്കു മിവന്നരിയില്ലൊട്ടും (കെറാൻ ഭൂപനുവാരണ മുണ്ടാം ചെന്നാലിവനും വാരണമുണ്ടാം ) ✱ ഇവിടെ അരിശത്രു— തണ്ഡൂലം— എന്നും വാരണംഗജം തടവ എന്നുംകെറുക ആരൊഹണം രാജധാനിയിൽ കടക്കുകഎന്നും ശെഷസിദ്ധമാകുന്നു ഇങ്ങനെ പല അലങ്കാരങ്ങളിലും അന്ന്യാലംകാരം സംസൃഷ്ടമായി പ്രയൊഗിക്കാം അന്ന്യപ്രാസം വിധുമുഖി തന്നുടെ യരികിൽ ചെൎന്നുവിരവൊടു കാമനുമൊന്നു വളൎന്നു മമമനമപളഥ ഝടുതികപൎന്നു— മനസിപരം പരിതൊഷമുയൎന്നു ഇത്യാദി ഇനി ശ്ലൊകങ്ങളിലും പാട്ടുകളിലും പ്രസിദ്ധങ്ങളായുള്ള വൃത്തഭെദങ്ങളെ അറിവാൻ ഉപയൊഗമുള്ള ഗുരുലഘുമാത്രാ ലക്ഷണങ്ങളെയും അനന്തരം വൃത്തങ്ങളെയും പറയുന്നു ഗുരുവിനരണ്ടുമാത്രയെന്നും ലഘുവിന ഏകമാത്രയെന്നും അക്ഷര കാണ്ഡത്തിൽ പറഞ്ഞിട്ടുണ്ട ശ്ലൊ— വിസൎഗ്ഗവിന്ദുസഹിതം ദീൎഘം കൂട്ടക്ഷരാദ്യവും അക്ഷരം ഗുരുവാമന്ന്യൽ ലഘുപാദാന്ത്യമിഷ്ടവൽ—൧— വിസൎഗ്ഗത്തൊടും അനുസ്വാരത്തൊടും കൂടിയതായും ദീൎഘമായും കൂട്ടക്ഷരത്തിന്റെ ആദിയിൽ പ്രയൊഗിച്ചതായും കാണപ്പെടുന്ന അക്ഷരങ്ങൾ രണ്ടുമാത്രയുള്ള ഗുരുവൎണ്ണങ്ങളാകുന്നു ഇതു കൂടാതെ കാണപ്പെടുന്ന അക്ഷരങ്ങൾ ഏക മാത്രയുള്ള ലഘു വൎണ്ണങ്ങൾ എന്ന താല്പൎയ്യാൎത്ഥം ക്— ത — ഇത്യാദി ശുദ്ധ വ്യഞ്ജനങ്ങൾക്ക സംസ്കൃതരീത്യാ അൎദ്ധമാത്ര തന്നെയെങ്കിലും കൻ— തിൽ— വർ— വർ— വൾ— ഇത്യാദി ഒന്നരമാത്രയുള്ളവകളെ ഭാഷയിൽ ഗുരുസ്ഥാനത്ത പ്രയൊഗിക്കുന്നത നടപ്പാകുന്നു ശ്ലൊകത്തിന്റെയൊ പാട്ടിന്റെ യൊ പാദാവസാനത്തിങ്കലെ അക്ഷരം ലഘുവായാലുടൻ ഇഛചൊലെ ഗുരുവാക്കിയും പ്രയൊഗിക്കാം ഗുരുവിന്റെ സ്ഥാനത്ത ലഘു പ്രയൊഗിച്ചാൽ പിഴയില്ലെന്നൎത്ഥം

താളിളക്കം
!Designed By Praveen Varma MK!