Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

56. അഭ്യാസം xvi.

താഴേ എഴുതിയതിൽ ഉള്ള വിശേഷണങ്ങൾ ഇന്നിന്ന വിശേഷണങ്ങൾ എന്നു പട്ടികയായെഴുതി കാണിക്ക.

1. ഇവൻ എന്റെ ജ്യേഷന്റെ മകൻ തന്നെ.
2. അവിടേ ആളുകൾ വളരേ കൂടി.
3. അവൻ തിണ്ണം കരഞ്ഞു പറഞ്ഞു.
4. ആ വെളുത്ത പശു എന്റേതു ആകുന്നു.
5. എഴുതുന്ന മഷി നന്നായിരിക്കേണം.
6. കുട്ടിയെ നന്നേ അടിച്ചു.
7. ദയയോടു കൂടേ പറഞ്ഞു.
8. കറക്കാത്ത പശു തന്നെ.
9. ജ്യോതിഷം പറയുന്ന ആളുകൾ വളരേ ഉണ്ടു.
10. ഇഷ്ടനാം മന്ത്രിചൊൽ കേട്ടു.
11. അവൾ കണ്ണീർ വാൎത്തു അലറിക്കരഞ്ഞു.
12. അവൻ ദ്രവ്യത്തെ കവൎന്നു.

താളിളക്കം
!Designed By Praveen Varma MK!