Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

36. വൎത്തമാനകാലം, ഭൂതകാലം, ഭാവികാലം

ഇപ്പോൾ നടക്കുന്നതിനെ കാണിക്കുന്നതിന്നു വൎത്തമാനകാലം എന്നും, കഴിഞ്ഞു പോയതിനെ കാണിക്കുന്നതിന്നു ഭൂതകാലം എന്നും, വരുവാനുള്ളതിനെ കാണിക്കുന്നതിന്നു ഭാവികാലമെന്നും പേർ.
ഉ-ം. കൊടുക്കുന്നു എന്നതു വൎത്തമാനകാലം, കൊടുത്തു എന്നതു ഭൂതകാലം, കൊടുക്കും എന്നതു ഭാവികാലം.

താളിളക്കം
!Designed By Praveen Varma MK!